യുദ്ധത്തിന് പൂർണസജ്ജം,​ നയതന്ത്ര ചർച്ചകൾക്കും തയ്യാറെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

ടെ‌ഹ്റാൻ : അമേരിക്കയുമായി യുദ്ധം വീണ്ടും ആരംഭിക്കുന്ന സാഹചര്യമുണ്ടായാൽ നേരിടാൻ ഇറാൻ പൂർണ സജ്ജമാമെന്ന് വിദേശ കാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. അത് ആണവയുദ്ധമായാലും ഇറാൻ പിന്നോട്ടു പോകില്ലെന്നും അരാഗ്‌ചി പറഞ്ഞു. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ സമാധാന നിർദ്ദേശം ട്രംപ് നിരസിച്ചതിന് പിന്നാലെയാണ് അരാഗ്‌ചിയുടെ പ്രതികരണം. യുദ്ധം പുനരാരംഭിച്ചാലും അതിനെ നേരിടാൻ ഞങ്ങൾ പൂർണമായും തയ്യാറാണ്. പുതിയ ആക്രമണം…

Read More

മയക്കുമരുന്ന് കടത്ത് കേസ്; സൗദിയിൽ കണ്ണൂർ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കടത്തിയെന്ന കേസിൽ കണ്ണൂർ സ്വദേശിയായ 41കാരന് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി. തലശേരി പെരിങ്ങാട് സ്വദേശി അബൂട്ടി വെള്ളിലിയാണ് ഇന്ന് രാവിലെ വധശിക്ഷയ്ക്ക് വിധേയനായത്. ശിക്ഷ നടപ്പാക്കിയെന്ന് സൗദി മന്ത്രാലയം ഔദ്യോഗികമായി ഇന്ത്യൻ എംബസിയെ അറിയിച്ചു. 43 കിലോഗ്രാം മാരകമായ മയക്കുമരുന്നുമായി ജി.എം.സി വാനിൽ യാത്ര ചെയ്യുന്നതിനിടെയാണ് അബൂട്ടിയെ 2023ൽ സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ഒമാനിൽനിന്ന് റോഡ് മാർഗം മയക്കുമരുന്ന് സൗദിയിലെത്തിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. കോടതിയിൽ നടന്ന വിചാരണയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബൂട്ടിയെ…

Read More

പ്രേംനസീർ സ്മൃതി പുരസ്‌കാരം സമ്മാനിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദൃശ്യ സംഘടിപ്പിച്ച നിത്യഹരിതം പ്രേംനസീർ @100 പ്രശസ്ത ഗാനരചയിതാവും തിരുവിതാംകൂർ ദേവസ്വ ബോർഡ് പ്രസിഡണ്ടുമായ കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് പ്രേംനസീർ സ്മൃതി പുരസ്‌കാരം പ്രശസ്ത സിനിമാ സംവിധായകൻ ഹരിഹരന് ജയകുമാർ സമ്മാനിച്ചു 25000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങിയതാണ് പുരസ്‌കാരം . സംഗീത ലോകത്തെ മഹത്തായ സംഭാവനകൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ടി എസ് രാധാകൃഷണന് ദക്ഷിണാമൂർത്തി സ്മൃതി പുരസ്കാരം പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് സമ്മാനിച്ചു. 10,000…

Read More

ബിജെപിയില്‍ നിന്ന് ഷോണ്‍ പുറത്തേക്ക്

കൊച്ചി: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സൂചന. സിഎംആര്‍എല്‍ മാസപ്പടി കേസിലെ ഇഡി എസ്എഫ്‌ഐഒ രേഖ പുറത്തു വിട്ടത് ബിജെപിയിലെ കലാപത്തിന് തിരികൊളുത്താനെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നിര്‍ണായക നീക്കവുമായി ഷോണ്‍ രംഗത്തെത്തുന്നത്. മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ വി മുരളീധരന്റെ പേര് ഉള്‍പ്പെട്ട കര്‍ത്തയുടെ ഡയറിയുടെ പകര്‍പ്പ് ഷോണ്‍ ജോര്‍ജ്ജ് പുറത്ത് വിട്ടത് മനപൂര്‍വ്വമാണെന്ന് ബിജെപിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി, സിഎംആര്‍എല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിനായാണ് ഷോണ്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം…

Read More

എൻഎസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈകളിൽ നിന്ന് രക്ഷിക്കണം’

ഇടുക്കി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കെബി ഗണേഷ് കുമാർ. എൻഎസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈകളിൽ നിന്ന് രക്ഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. വണ്ടൻമേട് ശ്രീ മഹാഗണപതി വിലാസം എൻഎസ്എസ് കരയോഗത്തിന്റെ രജത ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   നക്കാപ്പിച്ച കണ്ട് ആരും വീണുപോകരുതെന്നും ഭാര്യമാ‌ർക്കും മക്കൾക്കും ജോലിനൽകി ആളുകളെ അടിമകളാക്കുകയാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ ആരോപിച്ചു. മുസ്ലീം പണ്ഡിതനെയോ സമുദായ നേതാവിനെയോ മന്നത്ത് അനുസ്മരണ പരിപാടികളിൽ സംസാരിക്കാൻ…

Read More

ജനാധിപത്യത്തെ ഞെട്ടിക്കുന്ന കണക്കുകൾ; കൂറുമാറിയ എംപിമാരുടെയും എംഎൽഎമാരുടെയും എണ്ണം എത്രയെന്ന് അറിയാമോ?

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷം 2022-നും 2026-നും ഇടയിൽ 111 സിറ്റിംഗ് പാർലമെന്റ് അംഗങ്ങളും (എംപി) നിയമസഭാംഗങ്ങളും (എംഎൽഎ) തങ്ങളുടെ രാഷ്ട്രീയ പാർട്ടികൾ മാറിയതായി തിരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇതിലൂടെ നേട്ടമുണ്ടാക്കിയത് ബിജെപിയും എൻപിഎഫും നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമാണ്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന മൊത്തം 111 ജനപ്രതിനിധികളിൽ 81 പേരും (അതായത് ആകെ എണ്ണത്തിന്റെ 73%), എൻപിഎഫ്, ബിജെപി, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി…

Read More

ഓണം ബമ്പറടിച്ച ഭാഗ്യവാൻ കേരളം വിട്ടോ? അജ്ഞാതനായി തുടരുന്നതിന് പിന്നിൽ, കാത്തിരുന്ന് മലയാളികൾ

തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടിയുടെ ബമ്പർ അടിച്ച ഭാഗ്യവാൻ കാണാമറയത്ത് തുടരുന്നു. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിയിൽ നിന്ന് തളിപ്പറമ്പിലെ തമ്പുരാൻ ഏജൻസി വാങ്ങി വഴിയോരക്കച്ചവടക്കാരനായ സുജിത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. മഹാഭാഗ്യവാൻ ആരെന്ന വിവരം പുറത്തുവന്നിട്ടില്ല. ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമ്മയില്ലെന്ന് സുജിത് പറയുന്നു. പൊതുവെ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബമ്പർ ഭാഗ്യവാന്മാർ പുറത്തെത്താറില്ല. അനാവശ്യമായ ശ്രദ്ധയിൽപ്പെട്ട് പണം കടം…

Read More

ടിവി, എസി, വാഷിംഗ് മെഷീൻ വില കൂടും; ഒക്ടോബർ മുതൽ വൻ വിലവർധന

ന്യൂഡൽഹി: പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്സ് നിർമാതാക്കൾ എസി, എൽഇഡി ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. അസംസ്കൃത വസ്തുക്കളുടെ വില വർധനയും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള വിനിമയ നിരക്കിലെ ചാഞ്ചാട്ടവും ചരക്ക് ഗതാഗത ചെലവിലെ വർധനയുമാണ് വില ഉയർത്താനുള്ള പ്രധാന കാരണങ്ങൾ. ഒക്ടോബർ 1 മുതൽ വില വർധന പ്രാബല്യത്തിൽ വരും. 2026ൽ ഈ മേഖലയിലെ മൂന്നാമത്തെ വില വർധനവാണിത്. എസികളുടെ വിലയിൽ 5 മുതൽ 8 ശതമാനം വരെ വർധനയുണ്ടാകാൻ സാധ്യതയുണ്ട്….

Read More

വീണ്ടും മദ്യം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, തർക്കം; രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

പാലക്കാട്: മലമ്പുഴയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു. ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സതീഷ് ഒളിവിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സതീഷും രണ്ടാനച്ഛനായ വിനോദും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ശനിയാഴ്ച രാത്രിയും ഇരുവരും പതിവുപോലെ മദ്യപിച്ചു. ഇതിനിടെ മകൻ സതീഷ് വീണ്ടും മദ്യം ചോദിച്ചു. ഇത് രണ്ടാനച്ഛനായ വിനോദിന് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ഈ തർക്കത്തിനിടെയാണ് സതീഷ് രണ്ടാനച്ഛനെ കത്തി ഉപയോ​ഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. വിനോദ് മരിച്ചെന്ന്…

Read More

ഏഷ്യൻ ഗെയിംസ് ലോംഗ് ജമ്പിൽ ആൻസി സോജന് വെള്ളി തിളക്കം, 6.53 മീറ്റർ താണ്ടി മെഡൽ നേട്ടം

നാഗോയ: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ലോംഗ് ജമ്പിൽ ഇന്ത്യയുടെ അൻസി സോജന് വെള്ളി മെഡൽ. മികച്ച പോരാട്ടത്തിനൊടുവിലാണ് ആൻസി വെള്ളി മെഡൽ സ്വന്തമാക്കിയത്. 6.53 മീറ്ററാണ് താരത്തിന്റെ മികച്ച ദൂരം. മത്സരത്തിന്റെ ഭൂരിഭാഗവും ആധിപത്യം പുലർത്തിയെങ്കിലും ആൻസി വെള്ളിയിലേക്ക് വീഴുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ചൈനയുടെ ഹുവാങ് യിംഗ്യിംഗ് ആൻസിയെ മറികടന്ന് 6.55 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തി സ്വർണം നേടി. ആട്ടോ ഡ്രൈവറുടെ മകൾ തൃശൂർ നാട്ടികയിലെ ആട്ടോ ഡ്രൈവർ സോജന്റെ മകളാണ് 25കാരിയായ ആൻസി. ചെറുപ്പത്തിൽ…

Read More