അതിവേഗത്തിൽ പോയ കാറിനുമുകളിൽ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

കോയമ്പത്തൂർ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച് കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവിൽപാളയം സ്റ്റേഷനിലെ ഹെഡ്‌കോൺസ്റ്റബിൾ വേൽമുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളിൽ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വേൽമുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയിൽ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കൾ പരിശോധിച്ചുകൊണ്ടിരുന്ന…

Read More

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം ; ഇന്ന് റെഡ് അലേർട്ട്, കടലാക്രമണത്തിന് സാധ്യത

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.എല്ലാ തീരദേശ ജില്ലകളിലും ഉയർന്ന തിരമാലയ്ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാവിലെ 10.30 വരെ 1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതായാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ അറിയിപ്പ്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാൻ ഇടയുള്ളതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം. ചെറിയ…

Read More

38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് തുടങ്ങി ; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണ്ണായകം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. യുഡിഎഫ് അധികാരത്തില്‍ എത്തിയ ശേഷം കേരളത്തില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിവരെ തുടരും. ഭരണമാറ്റത്തിനുശേഷമുള്ള ആദ്യ ജനവിധി എന്ന നിലയില്‍ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വോട്ടുചെയ്യാന്‍ ജനങ്ങള്‍ എത്തിത്തുടങ്ങി. കൊല്ലം, ആലപ്പുഴ ജില്ലകള്‍ ഒഴികെ ബാക്കി 12 ജില്ലകളിലായി ആകെ…

Read More

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇന്നുമുതൽ സ്വർണമോതിരം സമ്മാനം, വിജയ് സർക്കാരിന്റെ പുതിയ പദ്ധതിക്ക് തുടക്കം

മധുര: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന 'തായ് മാമൻ തങ്ക മോതിരം തിട്ടം' പദ്ധതി ഇന്ന് തമിഴ്‌നാട്ടിൽ ഉദ്ഘാടനം ചെയ്യും. വിജയ്‌ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടക്കും. 25 നവജാതശിശുക്കൾക്ക് മുഖ്യമന്ത്രി ജോസഫ് വിജയ് സ്വർണമോതിരം സമ്മാനിക്കും. തമിഴ്‌നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് ഈ പദ്ധതി പ്രകാരം സ്വർണമോതിരം ലഭിക്കുക. ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരമാകും നൽകുന്നത്. ജൂൺ 22ന്…

Read More

കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ സംഘർഷം, മലയാളികളടക്കം വിദ്യാർത്ഥികൾക്ക് പരിക്ക്

കൊൽക്കത്ത : കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ സംഘർഷം. മലയാളി വിദ്യാർഥികൾ അടക്കമുള്ളവർക്ക് പരുക്കേറ്റു. ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുന്നതിനിടെ, ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചു. അറിവില്ലാതെയാണ് പരിപാടി നടത്തുന്നതെന്നും വിദ്വേഷപ്രചാരണം നടത്തുന്നതായും വിദ്യാർഥികൾ ആരോപിച്ചു. ഇതോടെ സംഘാടകരായ ആളുകൾ വിദ്യാർഥികളെ മർദിച്ചെന്നാണ് ആരോപണം. ബ്ലേഡ് ഉപയോഗിച്ച് വിദ്യാർഥികളെ ആക്രമിച്ചുവെന്നും പരാതിയുണ്ട്. വിദ്യാർഥികൾക്ക് മർദനമേൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആർ എസ് എസ് ഗോ ബാക്ക് വിളികളോടായാണ്…

Read More

ജോലിക്കെത്തിയയാൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം, ലവ്‌ലി സർവകലാശാല 10 ദിവസത്തേക്ക് അടച്ചു, നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്

ജലന്ധർ: വിദ്യാ‌ർത്ഥിനി പീഡനത്തിനിരയായ സംഭവത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിന് ശേഷം ലവ്‌ലി പ്രൊഫഷണൽ സർവകലാശാല 10 ദിവസത്തേക്ക് അടച്ചു. പഞ്ചാബിലെ ജലന്ധറിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയുടെ ഹോസ്റ്റലിൽ വച്ചാണ് വിദ്യാർത്ഥിനിയെ പ്‌ളംബിംഗ് ജോലിക്കെത്തിയയാൾ പീഡിപ്പിച്ചത്. തുടർന്ന് ഞായറാഴ്‌ച പുലർച്ചെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സർവകലാശാലയിലും തൊട്ടടുത്തുള്ള ദേശീയപാതയിലും വ്യാപക അക്രമവും നാശനഷ്‌ടവും ഉണ്ടാക്കി. സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുമായും വിദ്യാർത്ഥികൾ ശക്തമായ ഏറ്റുമുട്ടൽ നടത്തി. പൊലീസ് വാഹനങ്ങൾ വിദ്യാർത്ഥികൾ കത്തിച്ചു. നിലവിൽ സർവകലാശാലയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. 2000 പൊലീസുകാരെ ഇവിടെ…

Read More

യോഗ്യതകളും മതിയായ പ്രാതിനിധ്യവും ഇല്ല ; സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചുവിടും; പുതിയ വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം: നിലവിലെ വഖഫ് ബോര്‍ഡിന്റെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി ബോര്‍ഡ് പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ചട്ടപ്രകാരമുള്ള യോഗ്യതകളും മതിയായ പ്രാതിനിധ്യവും ഇല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നിര്‍ണായക തീരുമാനം. ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങിയേക്കും. സുപ്രീം കോടതി ഉത്തരവുകളുടെയും വഖഫ് നിയമഭേദഗതിയുടെയും അടിസ്ഥാനത്തിലാണ് പുതിയ പുനഃസംഘടന. നാലര വര്‍ഷത്തോളം കാലാവധി ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ച് വര്‍ഷത്തെ കാലാവധി ലക്ഷ്യമിട്ട് കെ.എസ്. ഹംസയെ ചെയര്‍മാനായി നിയമിച്ചുകൊണ്ട് നിലവിലുള്ള…

Read More

ഓണം ബംപർ അടിക്കാത്തവർക്ക് നിരാശ വേണ്ട,​ 12 കോടിയുടെ പൂജാ ബംപർ ടിക്കറ്റ് നാളെ മുതൽ വാങ്ങാം

തിരുവനന്തപുരം: ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ. എസ് അറിയിച്ചു. JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വില്പന നടത്തുക. വില്പനയുടെ പുരോഗതിയനുസരിച്ച് വിവിധ ഘട്ടങ്ങളിലാണ് ടിക്കറ്റുകൾ അച്ചടിക്കുക. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 50 ലക്ഷം10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം…

Read More

ഉമർ ഫൈസി വിവാദം: ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കളോട് സമസ്ത വിശദീകരണം തേടി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ മുശാവറയിൽ പരാതി നൽകിയ ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്. ഉമർ ഫൈസിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ഇകഴ്ത്തിയെന്നും സമസ്ത നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്. എം.സി. മായിൻ ഹാജി, സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഷാഫി ഹാജി, റഹ്മാൻ ഫൈസി, സലീം എടക്കര തുടങ്ങിയവർക്കാണ് സെപ്റ്റംബർ 28നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്…

Read More

ചിന്നക്കനാലിൽ 10 കോളജ് വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു

മൂന്നാർ: ചിന്നക്കനാലിൽ കോളജ് വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു. മൂന്നാർ കേറ്ററിങ് കോളജിലെ 10 വിദ്യാർഥികൾക്കാണ് കടന്നൽ കുത്തേറ്റത്. ചിന്നക്കനാൽ 79 ഏക്കർ പ്രദേശത്താണ് സംഭവം. കടന്നൽ ആക്രമണത്തിൽപ്പെട്ട ഒമ്പത് വിദ്യാർഥികളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കടന്നൽ കുത്തേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആവർത്തനം ഒഴിവാക്കി വാർത്ത ചുരുക്കുക

Read More