ഏഷ്യൻ ഗെയിംസ് ലോംഗ് ജമ്പിൽ ആൻസി സോജന് വെള്ളി തിളക്കം, 6.53 മീറ്റർ താണ്ടി മെഡൽ നേട്ടം
നാഗോയ: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ലോംഗ് ജമ്പിൽ ഇന്ത്യയുടെ അൻസി സോജന് വെള്ളി മെഡൽ. മികച്ച പോരാട്ടത്തിനൊടുവിലാണ് ആൻസി വെള്ളി മെഡൽ സ്വന്തമാക്കിയത്. 6.53 മീറ്ററാണ് താരത്തിന്റെ മികച്ച ദൂരം. മത്സരത്തിന്റെ ഭൂരിഭാഗവും ആധിപത്യം പുലർത്തിയെങ്കിലും ആൻസി വെള്ളിയിലേക്ക് വീഴുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ചൈനയുടെ ഹുവാങ് യിംഗ്യിംഗ് ആൻസിയെ മറികടന്ന് 6.55 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തി സ്വർണം നേടി. ആട്ടോ ഡ്രൈവറുടെ മകൾ തൃശൂർ നാട്ടികയിലെ ആട്ടോ ഡ്രൈവർ സോജന്റെ മകളാണ് 25കാരിയായ ആൻസി. ചെറുപ്പത്തിൽ…