ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയ്ക്ക് മെഡൽനേട്ടം: ഷൂട്ടിംഗിൽ ഇഷ സിംഗിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്ക്ക് വെങ്കലം

നഗോയ: എഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ യുവ ഷൂട്ടർ ഇഷ സിംഗ് വെള്ളി മേഡൽ നേടി. ചൈനയുടെ ജിയാറുയ്‌സുവാൻ ഷിയാവോയോട് സ്വർണ മെഡൽ നേടിയത്. ഫൈനലിന്റെ അവസാനഘട്ടത്തിൽ ഇഷയും ഷിയാവോയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. അവസാന അഞ്ച് ഷോട്ടുകൾ പൂർത്തിയാക്കിയപ്പോൾ 38-38 എന്ന നിലയിൽ സമനിലയിലെത്തി. ഇതോടെയാണ് സ്വർ‌ണ മെഡൽ നിർണയിക്കാൻ ഷൂട്ട് ഓഫ് നടത്തേണ്ടിവന്നത്. രണ്ടാം ഷൂട്ട് ഓഫിൽ ഷിയാവോ സ്വർണം…

Read More

ഡല്‍ഹിയില്‍ പകുതി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം ; പാര്‍ക്കിംഗ് നിരക്ക് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കും; അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ പദ്ധതികളുമായി ഡല്‍ഹി സര്‍ക്കാര്‍. ശീതകാല വായുമലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പാര്‍ക്കിംഗ് നിരക്കുകള്‍ ഇരട്ടിയാക്കാനും ഡല്‍ഹിയിലെ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും തീരുമാനിച്ചു. പാര്‍ക്കിംഗ് നിരക്കുകള്‍ ഇരട്ടിയാക്കുക, നിര്‍മ്മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുക തുടങ്ങിയ നടപടികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ മൂന്ന് മാസം മുമ്പ് തന്നെ പ്രഖ്യാപിച്ചു. പുതിയ പാര്‍ക്കിംഗ് നിരക്കുകള്‍ നവംബര്‍ 1…

Read More

വന്ദേഭാരത് കടന്നുപോകേണ്ട ട്രാക്കിൽ തീപിടിത്തം; തിരുവനന്തപുരം പേട്ടയിൽ ട്രെയിനുകൾ പിടിച്ചിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം. പേട്ട ബാലനഗറിന് സമീപമാണ് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ട്രാക്കിന് സമീപം നടന്നുപോയ ആരോ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. റെയിൽ ട്രാക്കിന്റെ സമീപം 200 മീറ്ററോളം തീപിടിച്ചെന്നാണ് വിവരം. തീപിടിത്തത്തെ തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. അൽപസമയത്തിനകം വന്ദേഭാരത് ട്രെയിൻ കടന്നുപോകേണ്ട ട്രാക്കിന് സമീപമാണ് തീപിടിച്ചത്.

Read More

നിർഭയ കേസിന് സമാനം; ഡൽഹിയിലെ രണ്ട് പീഡനങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡൽഹി: അടുത്തിടെ ഡൽഹിയിലുണ്ടായ രണ്ട് പീഡനങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹി വരെ ബസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവവും ഡൽഹിയിലെ ഒരു പാർക്കിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവവും മുൻനിർത്തിയാണ് സുപ്രീം കോടതിയുടെ നി‌ർണായക ഇടപെടൽ. 2012ൽ നടന്ന നിർഭയ കേസിന് സമാനമാണ് ഈ രണ്ട് സംഭവങ്ങളുമെന്നാണ് കോടതി നിരീക്ഷിച്ചത്. രാജ്യതലസ്ഥാനത്ത് ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും അവ തടയുന്നതിൽ സുരക്ഷാ സേനകൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. പിന്നാലെയാണ് രണ്ട്…

Read More

ചൊവ്വയിലും ഭൂമിയിലെപ്പോലെ വെള്ളമുണ്ടോ? ധാരാളം ഉണ്ടായിരുന്നെന്ന് സൂചന നൽകി പഠനം

ന്യൂയോർക്ക്: ഭൂമിയിലല്ലാതെ സൗരയൂഥത്തിൽ എവിടെയെങ്കിലും ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്നത് ശാസ്‌ത്രലോകം ഏറെനാളായി ഗവേഷണം നടത്തുന്ന കാര്യമാണ്. ജീവൻ നിലനിൽക്കാനാവശ്യമായ വായു,​ ജലം തുടങ്ങിയവ ഉണ്ടോ എന്ന് മറ്റ് ഗ്രഹങ്ങളിലും അവയുടെ ഉപഗ്രഹങ്ങളിലുമെല്ലാം മനുഷ്യർ നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. നാസയുടെ 'പെഴ്‌സീവിയറൻസ്' എന്ന റോവർ ഭൂമിയുടെ തൊട്ടടുത്ത ഗ്രഹമായ ചൊവ്വയിൽ ഗവേഷണം നടത്തവെ അത്ഭുതമുളവാക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. ചൊവ്വയിലെ പഴയൊരു തടാകമായിരുന്നെന്ന് കണക്കാക്കുന്ന ജെസേറോ ഗർത്തത്തിൽ ചുണ്ണാമ്പുകല്ലുകൾ പോലെയുള്ള അവസാദശിലകൾക്ക് വേണ്ടി ഗവേഷണം നടത്തിയ പെഴ്‌സീവിയറൻസിന് പക്ഷെ കിട്ടിയത്…

Read More

അനധികൃത ഫ്ലെക്സ് ബോർഡ് ; നിയമപാലകർക്കും വിട്ടുവീഴ്ചയില്ല; കേരള പോലീസിന് പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: അനുമതിയില്ലാതെ നഗരത്തില്‍ അനധികൃതമായി പരസ്യ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിന് കേരള പോലീസിന് പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ. 44-ാമത് കേരള പോലീസ് ഗെയിംസ് ആന്റ് അത്‌ലറ്റിക്‌സ് മീറ്റിന്റെ പ്രചാരണാര്‍ത്ഥം നഗരത്തില്‍ അനുമതിയില്ലാതെ അനധികൃതമായി പരസ്യ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിനാണ് പോലീസ് വകുപ്പിന് 15,000 രൂപ പിഴ ചുമത്തി നോട്ടീസ് അയച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചു. മേയര്‍ വി.വി. രാജേഷിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം നഗരസഭാ സ്‌ക്വാഡ് നടത്തിയ മിന്നല്‍…

Read More

മരിച്ച കസ്റ്റമറുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; എസ്‌ബിഐ മുൻ മാനേജർക്ക് ജയിൽ ശിക്ഷ

മൈസൂരു: മരണപ്പെട്ട കസ്റ്റമറുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത എസ്‌ബിഐ മുൻ ചീഫ് മാനേജർക്ക് ജയിൽ ശിക്ഷ. 2005ൽ മരണപ്പെട്ട കസ്റ്റമറുടെ അക്കൗണ്ടിൽ നിന്ന് 40.53 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതിനെത്തുടർന്ന് മൈസൂരു കോടതിയാണ് ശിക്ഷ വിധിച്ചത്. ആഭ്യന്തര ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇയാൾ 21.04 ലക്ഷം രൂപ തട്ടിയെടുത്തതായും കണ്ടെത്തി. ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. മൈസൂരുവിലെ ചാമുണ്ഡിപുരം എസ്‌ബിഐ ശാഖയിലെ മുൻ ചീഫ് മാനേജറായ അനിരുദ്ധ വസന്ത്റാവു…

Read More

ബോയിംഗ് വിമാനത്തിൽ ഗുരുതര തകരാർ; 96 ഇന്ത്യൻ സർവീസുകളെ ബാധിക്കുമെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: ചില 737 മാക്സ് ബോയിംഗ് വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ തകരാർ കണ്ടെത്തിയതായി റിപ്പോർട്ട്. വിമാന നിർമാണ കമ്പനിയായ ബോയിംഗ് തന്നെയാണ് ഇക്കാര്യമറിയിച്ചത്. ലാൻഡിംഗിനിടെ പ്രത്യേക സാഹചര്യങ്ങളിൽ ഓട്ടോമേറ്റഡ് ഫ്ലൈറ്റ് ഗൈഡൻസ് സംവിധാനം പ്രവർത്തനരഹിതമാകാനുള്ള സാദ്ധ്യതയാണ് ബോയിംഗ് കണ്ടെത്തിയത്. ഇന്ത്യൻ വിമാനക്കമ്പനികൾ ഉപയോഗിക്കുന്ന 96 വിമാനങ്ങളെ ഇത് ബാധിച്ചേക്കാനിടയുണ്ടെന്നും റിപ്പോർട്ടുണ്ട്. തകരാറിനെക്കുറിച്ച് എല്ലാ 737 ഓപ്പറേറ്റർമാർക്കും വിവരം നൽകിയതായും പരിഹരിക്കുന്നതിനായി സോഫ്‌ട്‌വെയർ അപ്‌ഡേറ്റ് നടത്തുകയാണെന്നും ബോയിംഗ് വക്താവ് അറിയിച്ചു. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ പക്കൽ 53 ബോയിംഗ് വിമാനങ്ങളും…

Read More

പൊതുവേദികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു ; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ ഇന്റലിജന്‍സ്

തിരുവനന്തപുരം: ജനക്കൂട്ടം അപകടകരമായ രീതിയില്‍ അടുക്കുന്നതിനെ തുടര്‍ന്ന് വി.ഡി. സതീശന്റെ സുരക്ഷ കൂട്ടുന്നു. ഇന്റലിജന്‍സ് മേധാവിയുടെ ഉത്തരവിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രങ്ങളാണ് കൊണ്ടുവരുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിലും സഞ്ചരിക്കുന്ന വഴികളിലും വന്‍തോതില്‍ പോലീസ് സന്നാഹത്തെ വിന്യസിക്കും. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്റലിജന്‍സ് എഡിജിപി പ്രത്യേക ഉത്തരവ് പുറത്തിറക്കി. നിയന്ത്രണമില്ലാത്ത തരം ആള്‍ക്കൂട്ട സാന്നിധ്യം പൊതുചടങ്ങുകളില്‍ ഒഴിവാക്കാന്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ലഭിച്ചിരിക്കുന്ന പ്രധാനനിര്‍ദ്ദേശം. കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിക്കു്‌നനതിനൊപ്പം സംശയകരമായ സാഹചര്യങ്ങള്‍ മുന്‍കൂട്ടി…

Read More

സ്വർണത്തിൽ കൈവയ്ക്കാൻ പറ്റിയ സമയം; വില കുത്തനെ ഇടിഞ്ഞു, ഒരു പവന് കുറഞ്ഞത് 1840 രൂപ

തിരുവനന്തപുരം: എണ്ണവിലയിൽ കുതിച്ചുചാട്ടം പണപ്പെരുപ്പ ആശങ്കകൾക്ക് കാരണമാവുകയും യുഎസ് ഫെഡൽറൽ പലിശനിരക്ക് കൂടുതൽ കാലം ഉയർത്തി നിർത്തുമെന്ന പ്രതീക്ഷ ശക്തമാകുന്നതിനിടെ സ്വർണവില കുത്തനെ ഇടിഞ്ഞു. കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞു. ഒരു പവന് 1840 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണം 1,10,120 ആയി ഇടിഞ്ഞു. ശനിയാഴ്ച ഒരു ഗ്രാം സ്വർണം 13,995 രൂപയിലാണ് വ്യാപാരം നടന്നത്. ഇന്ത്യൻ സമയം രാവിലെ 9.35ന് സ്വർണവില ഔൺസിന് 2.1 ശതമാനം…

Read More