‘നിന്നെ കണ്ടാൽ പെണ്ണായി തോന്നുന്നില്ല’ : പ്ലസ് ടു വിദ്യാർഥിനിയെ കെഎസ്ആർടിസി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ ടിക്കറ്റ് നൽകാതെ കെഎസ്ആർടിസി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ നാല് പേർക്ക് കണ്ടക്ടർ ടിക്കറ്റ് നൽകിയെങ്കിലും പെൺകുട്ടിക്ക് മാത്രം ടിക്കറ്റ് നൽകിയില്ലെന്നും ടിക്കറ്റ് ചാർജ് ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ ‘നിന്നെ കണ്ടാൽ പെണ്ണായി തോന്നുന്നില്ല’…

Read More

ദക്ഷിണാഫ്രിക്കയിലെ ബാറിൽ കൂട്ടവെടിവയ്‌പ്; 17 പേർ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്ക്

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ബാറിലുണ്ടായ കൂട്ടവെടിവയ്‌പിൽ 17 പേർ കൊല്ലപ്പെട്ടു. വെടിവയ്‌പിൽ പരിക്കേറ്റ 15 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. വെസ്റ്റ് റാൻഡ് ജില്ലയിലെ വെഡേലയിൽ ശനിയാഴ്‌ച വൈകുന്നേരമാണ് വെടിവയ്‌പുണ്ടായത്. ജൊഹന്നാസ്ബർഗിന് സമീപമുള്ള ബാറിന് പുറത്ത് മദ്യപിച്ചുകൊണ്ടിരുന്നവർക്കുനേരെ അജ്ഞാതരായ എട്ടംഗ സംഘമെത്തി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് അക്രമികൾ ബാറിനുള്ളിലേക്ക് കടന്ന് അവിടെയുണ്ടായിരുന്നവർക്ക് നേരെയും വെടിയുതിർത്തതായി പൊലീസ് അറിയിച്ചു. പിസ്റ്റളുകളും എകെ-47 തോക്കുകളും ഉപയോഗിച്ചാണ് അക്രമികൾ വെടിവയ്‌പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. ബാറിലുണ്ടായിരുന്നവരെ പരിശോധിച്ച അക്രമികൾ പലരുടെയും മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തി….

Read More

‘മകളുടെ പ്രായമുള്ള പെൺകുട്ടിയോടാണോ ഇങ്ങനെ പെരുമാറിയത്’; അശ്ലീല സന്ദേശം അയച്ച വില്ലേജ് ഓഫീസറെ നാട്ടുകാർ പിടികൂടി

കണ്ണൂർ: പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശമയച്ച വില്ലേജ് ഓഫീസർ അറസ്റ്റിൽ. കണ്ണൂർ ഇടക്കാട് വില്ലേജ് ഓഫീസർ ജിജു സ്‌കറിയയാണ് അറസ്റ്റിലായത്. രാത്രിയിൽ യുവതിയുടെ വീട് തേടിയെത്തിയ ഇയാളെ ബന്ധുക്കൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആൾക്കൂട്ട ആക്രമണം നടന്നെന്നാണ് ജിജു സ്‌കറിയ കണ്ണൂർ പൊലീസിനോട് പറഞ്ഞത്. യുവതിയും ഭർത്താവും ഉൾപ്പടെ 14 പേർക്കെതിരെ വില്ലേജ് ഓഫീസർ പരാതി നൽകി. മൂന്ന് വർഷം മുൻപാണ് യുവതിയുടെ പിതാവ് മരിച്ചത്. ഒരാഴ്‌ച മുൻപാണ് പിതാവിന്റെ മരണസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട…

Read More

കെഎസ്ആർടിസിക്ക് ഇനി പുതിയ ബസുകൾ; എംഎൽഎ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ അനുമതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ശേഖരം നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകി. പല റൂട്ടുകളിലും കാലാവധി കഴിഞ്ഞ ബസുകൾ സർവീസ് നടത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ധനകാര്യ വകുപ്പ് കർശന വ്യവസ്ഥകളോടെ ഉത്തരവിറക്കിയത്. 2026-27 സാമ്പത്തിക വർഷത്തെ നിയമസഭാ മണ്ഡല ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ എംഎൽഎയ്ക്കും പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാം. പുതിയ ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം, ഇന്ധന വിഭാഗം…

Read More

ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം; നിർദേശം നൽകി ആഭ്യന്തര മന്ത്രി

കണ്ണൂർ: ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ വിളിച്ചാണ് നിർദേശം നൽകിയത്. അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. 17കാരനായ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 49 ദിവസമായി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ശിവസൂര്യയുടെ അച്ഛൻ ജിഗീഷും ആവശ്യപ്പെട്ടിരുന്നു. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് സംശയിക്കുന്നതായും കുടുംബം പറയുന്നു. ഒളിവിൽ കഴിയാൻ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്….

Read More

തൃശൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഗൃഹനാഥൻ മരിച്ചു; രണ്ട് മക്കൾ ചികിത്സയിൽ

തൃശൂർ: തൃശൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഗൃഹനാഥൻ മരിച്ചു. പഴയന്നൂർ സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. വിനോദിന്റെ രണ്ട് മക്കൾ ചികിത്സയിലാണ്. മൂന്ന് പേരും ബ്രഡ് കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ചാന്നാങ്കരയിൽ കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രിക്കാരിക്ക് ദാരുണാന്ത്യം. ചാന്നാങ്കര സ്വദേശി രാജിമോൾ (38) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന മിനി ലോറിയിലും ബസിലും തട്ടി രാജിമോൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് മറിയുകയായിരുന്നു. തുടർന്ന് യുവതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ രാജിമോൾ മരിച്ചതായാണ് വിവരം. അപകടത്തിന് പിന്നാലെ കഠിനംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി….

Read More

ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണ് ഗ്യാനേഷ് കുമാർ , സ്ഥാനത്ത് തുടരുന്നത് അപകടം; ജിജി തോംസന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്നും ബിജെപി ഏജന്റായി പ്രവർത്തിച്ചതിന് ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്നും അദ്ദേഹം ആരോപിച്ചു. ഉയർന്ന ഭരണഘടനാ പദവിയിൽ ഗ്യാനേഷ് കുമാർ ഒരു നിമിഷം പോലും തുടരരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഏജന്റായിരുന്നു…

Read More

പങ്കാളിയുടെ കുത്തേറ്റ കീർത്തനയുടെ നില ഗുരുതരം: മുൻവൈരാഗ്യമാണ് കാരണം, ഒരാഴ്ച മുൻപ് കത്തി വാങ്ങിയെന്ന് ജിനീഷിന്റെ മൊഴി

കോഴിക്കോട്: പങ്കാളിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കീർത്തന ചികിത്സയിൽ കഴിയുന്നത്. അഞ്ചുതവണയാണ് കീർത്തനയ്ക്ക് കുത്തേറ്റത്. ഇതിൽ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണെന്നാണ് വിവരം. ശനിയാഴ്ച വടകര പോലീസ് സ്റ്റേഷൻ വളപ്പിൽവെച്ചാണ് കീർത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേൽപ്പിച്ചത്. എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ പോലീസ് ഉടൻ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന് പിന്നാലെ ജിനീഷിനെ പോലീസ്…

Read More

ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ കൊച്ചിയിലെ വീടുകളിലും ഓഫീസിലും മിന്നൽ പരിശോധന; 14 ലക്ഷം രൂപയും യുഎസ് ഡോളറും കണ്ടെത്തി

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. അനധികൃത പണപ്പിരിവും ക്രമക്കേടുകളും നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. തേവരയിലുള്ള ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും പ്രജനി രാജന്റെ പച്ചാളം ഇരട്ടക്കുളങ്ങരയിലുള്ള രണ്ട് വീടുകളിലുമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും വിജിലൻസ് പിടിച്ചെടുത്തു. കണ്ടെത്തിയ വിദേശനാണ്യത്തിന് ഇന്ത്യൻ രൂപ ഏകദേശം 75,000 രൂപയോളം മൂല്യം വരുമെന്നും വിജിലൻസ് വ്യക്തമാക്കി. തന്റെ ലോഡ്ജിൽ…

Read More