മത്സ്യത്തൊഴിലാളികളെ ചേർത്തുനിർത്തും – മുഖ്യമന്ത്രി

പാറശ്ശാല : തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും ചേർത്തുനിർത്തുന്ന സർക്കാരാണിതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പൊഴിയൂർ പുലിമുട്ട് നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഇവിടെയെത്തി ദുരവസ്ഥ നേരിൽ കണ്ട്‌ അത് നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും ദൗർഭാഗ്യവശാൽ പരിഹാരമുണ്ടായില്ല. എന്നാൽ, ഈ സർക്കാർ അധികാരത്തിലേറി തീരുമാനമെടുത്ത് നടപ്പിലാക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുലിമുട്ട് നിർമാണം തീരദേശത്തിന്റെ ദുരിതം നീക്കുമെന്നാണ് വിശ്വാസം. സമയബന്ധിതമായി പ്രശ്‌നങ്ങൾ ഒന്നൊന്നായി പരിഹരിക്കും. കരമന-കളിയിക്കാവിള പാതയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. വഴിമുക്ക് മുതൽ അമരവിള…

Read More

ഇടുക്കിയിൽ ചക്കക്കൊമ്പന്റെ ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെഡിൽ നിന്ന് രാവിലെ വീട്ടിലേക്ക് വരുംവഴി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. മണ്ണാർക്കാട് സ്വദേശിയായ ബുഷാരയാണ് (52) മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ…

Read More

ഡാറ്റ റീചാർജ് തുകയിൽ ആശ്വാസം; വോയ്‌സ്, എസ്‌എംഎസ് മാത്രമുള്ള പ്ലാനുകൾ നൽകണമെന്ന് ട്രായ് ഉത്തരവ്

ന്യുഡൽഹി: മൊബൈൽ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് നല്ല വാർത്ത. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (ഭേദഗതി 13) റെഗുലേഷൻസ് 2026 പ്രകാരം, ഇനിമുതൽ ടെലികോം ഓപ്പറേറ്റർമാർ വിവിധ വാലിഡിറ്റി ഓപ്ഷനുകളോടുകൂടിയ ചെലവുകുറഞ്ഞ വോയ്‌സ്-എസ്‌എംഎസ് മാത്രമുള്ള പ്ലാനുകൾ നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിറക്കി. ഇത് എല്ലാ ടെലികോം ഓപ്പറേറ്റർമാരും പാലിക്കേണ്ട നിർബന്ധിത നിയമമാണ്. 2024-ൽ പന്ത്രണ്ടാം ഭേദഗതി നടപ്പിലാക്കിയതിനുശേഷം, ലളിതമായ കോൾ-ടെക്സ്റ്റ് പ്ലാനുകളുടെ എണ്ണം ടെലികോം സേവന…

Read More

പത്താംക്ലാസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; മുഖ്യപ്രതിക്ക് പൊലീസ് ഏറ്റുമുട്ടലിൽ പരിക്ക്

പാട്‌ന: ബീഹാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കൂട്ടംചേർന്ന് ആക്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌ത കേസിലെ മുഖ്യപ്രതിക്ക് പൊലീസ് ഏറ്റുമുട്ടലിൽ പരിക്ക്. അക്രമസംഘത്തിലെ മുഖംമൂടി ധരിച്ചെത്തിയ മുഖ്യപ്രതി നന്ദൻ യാദവിനാണ് പരിക്കേറ്റത്. തെളിവെടുപ്പിനിടെ പൊലീസ്‌ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇയാൾക്കുനേരെ വെടിയുതിർത്തതെന്ന് പൊലീസ് വ്യക്തമാക്കി. കാലിൽ വെടിയേറ്റ നന്ദൻ യാദവിനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ…

Read More

ചെറുവിമാനം ഉപയോഗിച്ച്‌ മൊണാലിസയെ വരച്ചു; ആകാശം ക്യാൻവാസാക്കി പൈലറ്റ്

വാഷിംഗ്‌ടൺ: ലോകപ്രശസ്‌ത ചിത്രകാരൻ ലിയോണാർഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ചാണ് പൈലറ്റ് മോണാലിസയുടെ ആകാശചിത്രം ഒരുക്കിയത്. സെപ്‌തംബർ 18 വെള്ളിയാഴ്‌ച ഒക്ലഹോമയ്‌ക്കും അർക്കൻസാസിനും മുകളിലൂടെ നടത്തിയ ഈ അപൂർവ പറക്കലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അർക്കൻസാസിലെ ബെന്റൺവില്ലിൽനിന്ന് പറന്നുയർന്ന ചെറുവിമാനം ഏകദേശം നാല് മണിക്കൂറോളം പറന്നാണ് ചിത്രം പൂർത്തിയാക്കിയത്. വിമാനത്തിന്റെ ഓരോ നീക്കവും കൃത്യമായി ആസൂത്രണം ചെയ്‌തതോടെയാണ് മോണാലിസയുടെ രൂപം ഫ്ലൈറ്റ് പാത്തിൽ തെളിഞ്ഞത്. എയർനവ് റഡാർ പുറത്തുവിട്ട ത്രീഡി…

Read More

അഞ്ച് ഓവർ പോരാട്ടത്തിൽ ഇന്ത്യക്ക് രണ്ട് റൺസിന്റെ ചരിത്ര വിജയം; ആവേശഭരിതമായി ജപ്പാനെതിരായ ട്വന്റി 20

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ജപ്പാനെതിരായ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് രണ്ട് റൺസിന്റെ ആവേശ വിജയം. മഴമൂലം അഞ്ച് ഓവർ വീതമായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ 32 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ജപ്പാന് അഞ്ച് ഓവറിൽ 30 റൺസ് മാത്രമാണ് നേടാനായത്. ഇതോടെ ഇന്ത്യ രണ്ട് റൺസിന്റെ ചരിത്ര വിജയം സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ജപ്പാൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യൻ ബാറ്റർമാർക്ക് കാര്യമായി…

Read More

വന്ദേമാതരം വിവാദം: കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീം കോടതി; ടി.എം. കൃഷ്ണയുടെ ഹർജി

ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരത്തിലെ ആറ് ചരണങ്ങളും നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിനെതിരായ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി സുപ്രീം കോടതി. പ്രമുഖ കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള 1971ലെ നിയമത്തിൽ 2026ൽ വരുത്തിയ ഭേദഗതിയിലെ സെക്ഷൻ 3ന്റെയും ജനുവരി 28, ജൂലൈ…

Read More

റേഞ്ച് റോവർ വിവാദം: മന്ത്രി കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു, യാത്ര പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെ

തിരുവനന്തപുരം: വിവാദമായ റേഞ്ച് റോവർ യാത്രയുമായി ബന്ധപ്പെട്ട മന്ത്രി കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു. റേഞ്ച് റോവർ യാത്രയ്ക്ക് പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെയെന്നാണ് വിവരം. വാഹനം അനുവധിച്ചത് ഒരൊറ്റ തവണ കണ്ണൂരിൽ നിന്ന് കൂർഗിലേയ്ക്ക് പോകാനാണെന്നും ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു. പതിമൂന്നാം നമ്പർ ഉള്ള ഈ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ബോർഡോ സ്റ്റിക്കറോ പതിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചതും അതിന്മേൽ ഉയർന്നുവന്ന സുരക്ഷാ-വകുപ്പുതല…

Read More

സോപ്പ് മുതൽ പേസ്റ്റ് വരെ, ഇനി വലിയ മാറ്റം വരുന്നു; വാങ്ങുന്നതിന് മുമ്പ് പാക്കേജിംഗ് ശ്രദ്ധിക്കൂ

ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാംപൂ തുടങ്ങിയവ മാത്രമല്ല, ചർമസംരക്ഷണ വസ്‌തുക്കളും ഇന്ന് മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇത്തരം വസ്‌തുക്കൾ 'വെജിറ്റേറിയൻ' ആണോ അതോ 'നോൺ-വെജിറ്റേറിയൻ' ആണോയെന്ന് നിങ്ങൾക്ക് അറിയാമോ? പലർക്കും ഗുരുതര ചർമ രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും വരാൻ കാരണം ഈ തിരിച്ചറിവില്ലാത്തതാണ്. എന്നാൽ, ഈ പ്രശ്‌നത്തിന് ഉടൻ പരിഹാരമാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പാക്ക് ചെയ്‌ത ടോയ്‌ലറ്ററികളിലും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും 'വെജിറ്റേറിയൻ', 'നോൺ-വെജിറ്റേറിയൻ' ചിഹ്നങ്ങൾ പാക്കേജിന്റെ പ്രധാന ഭാഗത്ത് വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് നിർമ്മാതാക്കളോടും…

Read More

350 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ബുള്ളറ്റ് ട്രെയിൻ; യാത്രക്കാർ കാത്തിരിക്കേണ്ടത് നാല് വർഷം

ന്യൂഡൽഹി: രാജ്യം അതിവേഗ ട്രെയിൻ പദ്ധതികൾ യഥാർത്ഥ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ്. ലോക ഭൂപടത്തിൽ അതിവേഗ ട്രെയിനുകളുടെ വളർച്ച അതിവേഗമാണ്. ചൈനയും ജപ്പാനും ഇതിനോടകം തന്നെ വിപ്ലവപരമായ കണ്ടുപിടിത്തങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യ ആദ്യത്തെ അതിവേഗ ട്രെയിൻ നിർമ്മിക്കുമ്പോൾ തന്നെ മണിക്കൂറിൽ 350 കിലോ മീറ്റർ വേഗം കൈവരിക്കുന്ന മറ്റൊരു ബുള്ളറ്റ് ട്രെയിൻ പദ്ധതിയും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ ആരംഭിച്ച വിവിധ ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം? ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2030…

Read More