സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു ;സബ് ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയത് 15-18 പ്രായമുള്ള താരം ; പിന്നാലെ നടപടി
സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ച് പരിശോധനാ ഫലം.പരാതിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിശോധനയിലാണ് തട്ടിപ്പ് സ്ഥിരീകരിച്ചത്. കോരുത്തോട് സി.കെ.എം. എച്ച്.എസ്.എസ്. സ്കൂളിലെ താരമാണ് മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയിൽ പരാജയപ്പെട്ടത്. ഇതോടെ താരത്തെ അയോഗ്യനാക്കാൻ തീരുമാനമായി. താരം 400 മീറ്റർ മത്സരത്തിൽ സ്വർണം നേടിയിരുന്നു. ഇതിൽ ഫലം തിരുത്തു വെള്ളി മെഡൽ നേടിയ താരത്തിന് സ്വർണം നൽകും. സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്. ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍…