ഗുജറാത്തിൽ 14,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

ഗുജറാത്ത്: രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബനസ്‌കാന്തയിൽ 14,000 കോടി രൂപയുടെയും ഏകതാ നഗറിൽ 400 കോടിയിലധികം രൂപയുടെയും വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. സന്ദർശനത്തിന്റെ ആദ്യദിനം ബനസ്‌കാന്തയിലെ എംബ്രിയോ ട്രാൻസ്ഫർ ടെക്‌നോളജി–ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ET-IVF) ലബോറട്ടറിയും ഭാരത് ബോവിൻ ബ്രീഡിംഗ് ആൻഡ് റിസർച്ച് സെന്ററും (BBBRC) പ്രധാനമന്ത്രി സന്ദർശിച്ചു. 127 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗവേഷണ കേന്ദ്രം കാൻക്രേജ് കന്നുകാലി വർഗത്തിന്റെ പ്രജനനവും ജനിതക പുരോഗതിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്…

Read More

കെഎസ്ഇബിക്ക് ആശ്വാസം; മാർച്ച് 30 വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

തിരുവനന്തപുരം: അടുത്ത വർഷം മാർച്ച് 30 വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി. മൂന്ന് കമ്പനികളിൽനിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി. യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നൽകാം. രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് ഇത് നേരിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇന്ന് വൈകീട്ട് ചേരുന്ന കെഎസ്ഇബി ഡയറക്ടർ ബോർഡ് യോഗത്തിലാകും കരാർ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. യൂണിറ്റിന് പരമാവധി 10 രൂപ നൽകണമെന്ന…

Read More

കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ടിവികെ നേതാവ് അറസ്റ്റിൽ

ചെന്നൈ: കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ടിവികെ നേതാവ് അറസ്റ്റിൽ. ടിവികെയുടെ സെൻട്രൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ക്രിസ്റ്റഫറാണ് അറസ്റ്റിലായത്. നാഗർകോവിലിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. കുലശേഖരം സ്വദേശിയായ പെൺകുട്ടി ടിവികെ പ്രവർത്തകനായ സഹപാഠിക്കൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം അതുവഴിവന്ന ക്രിസ്റ്റഫർ ടിവികെ പ്രവർത്തകനായ സഹപാഠിയെ കണ്ട് കാർ നിർത്തി. തുടർന്ന് മഴയാണെന്ന് ചൂണ്ടിക്കാട്ടി ഇരുവർക്കും ലിഫ്റ്റ് കൊടുക്കുകയായിരുന്നു. തുടർന്ന്…

Read More

കൊഴിഞ്ഞാമ്പാറ കൊലപാതകം; നിവേദ്യയുടെ ആൺസുഹൃത്ത് അറസ്റ്റിൽ, കൊലയിൽ നേരിട്ട് പങ്കെന്ന് പൊലീസ്

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. എ. മാർട്ടിൻ ഇഗ്നേസിയസ് (36) ആണ് അറസ്റ്റിലായത്. മാർട്ടിന് കൊലയിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ അമ്മ നിവേദ്യയും കുടുംബവും താമസിച്ചിരുന്ന വാടക വീടിന് സമീപത്താണ് മാർട്ടിനും താമസിച്ചിരുന്നത്. നിവേദ്യയും മാർട്ടിനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെ തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഒക്‌ടോബർ ആദ്യമാണ് കൊലപാതകം നടന്നത്. അഞ്ചും മൂന്നും…

Read More

കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി വിലക്കിയ ചട്ടം ഭരണഘടനാ വിരുദ്ധം; വകുപ്പ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കിയ ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം വകുപ്പാണ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയത്. തൃശൂർ സ്വദേശിനി സോഫി സമർപ്പിച്ച ഹർജിയിലാണ് നടപടി. 2024ൽ കള്ളുഷാപ്പ് ജീവനക്കാരനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് സോഫി ആശ്രിത നിയമനത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം ചൂണ്ടിക്കാട്ടി ജോലി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ മുഖേന അവർ ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീകളെ ചൂഷണത്തിൽനിന്നും ജോലിസ്ഥലത്തെ ഉപദ്രവങ്ങളിൽനിന്നും…

Read More

ഹൂതികളുടെ ആക്രമണം; നവംബർ 14 വരെ റിയാദ് , ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസ് റദ്ദാക്കി ഇൻഡിഗോ

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നവംബർ 14 വരെ നീട്ടിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നീ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾക്കുമാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. ഇൻഡിഗോയുടെ വാർത്താക്കുറിപ്പ് റിയാദിലെ ഇന്ത്യൻ എംബസിയും തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. സർവീസ് റദ്ദാക്കൽ ബാധിക്കുന്ന യാത്രക്കാരെ ബുക്കിംഗ് വേളയിൽ നൽകിയിട്ടുള്ള ഫോൺ നമ്പർ വഴി നേരിട്ട് വിവരമറിയിക്കും. യാത്ര മുടങ്ങിയവർക്ക്…

Read More

മുൻ എംഎൽഎമാരുടെ മിനിമം പെൻഷൻ ഉയർത്തി; അഞ്ച് വർഷം പൂർത്തിയാക്കിയവർക്ക് 25,000 രൂപ

തിരുവനന്തപുരം: മുൻ എംഎൽഎമാരുടെ മിനിമം പെൻഷൻ വർധിപ്പിച്ചു. രണ്ട് വർഷം എംഎൽഎയായിരുന്നവർക്ക് പെൻഷൻ 8,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തി. മൂന്ന് വർഷം പൂർത്തിയാക്കിയവർക്ക് 12,000 രൂപയിൽ നിന്ന് 15,000 രൂപയായും നാല് വർഷം പൂർത്തിയാക്കിയവർക്ക് 16,000 രൂപയിൽ നിന്ന് 20,000 രൂപയായും പെൻഷൻ വർധിപ്പിച്ചു. അഞ്ച് വർഷം എംഎൽഎയായിരുന്നവർക്ക് ലഭിക്കുന്ന പെൻഷൻ 20,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയരും. അഞ്ച് വർഷത്തിൽ കൂടുതൽ എംഎൽഎയായിരുന്നവർക്ക് അധികമായി പൂർത്തിയാക്കിയ ഓരോ വർഷത്തിനും കൂടുതൽ പെൻഷൻ…

Read More

72 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്കുകൾ നവംബർ 9 മുതൽ

ന്യൂഡൽഹി: 137 ജനറിക്, ബയോസിമിലർ കാൻസർ മരുന്നുകളുടെ 643 ബ്രാൻഡുകളുടെ വില പുതുക്കി നിശ്ചയിച്ചു. ഇതോടെ 72 കാൻസർ മരുന്നുകൾക്ക് വില കുറയും. ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയാണ് (എൻപിപിഎ) പുതുക്കിയ ചില്ലറ വിൽപ്പന വില പ്രസിദ്ധീകരിച്ചത്. നോൺ ഷെഡ്യൂൾ കാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി. പുതുക്കിയ വിലകൾ നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. 72 മരുന്നുകൾക്ക് 93 ശതമാനം വരെ വിലക്കുറവുണ്ടാകും. സ്തനാർബുദത്തിനുള്ള പാൽബാപ്രോയുടെ…

Read More

നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന്? അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ മരുന്നുവിവാദം തുടരുന്നു. ഇടതു സര്‍ക്കാരിന്റെ കാലത്ത് നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയെന്ന ഗുരുതര ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സംഭവത്തെക്കുറിച്ച് അന്വേഷിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന നിപ, കോവിഡ് രോഗികള്‍ക്ക് 2023, 2024, 2025 വര്‍ഷങ്ങളില്‍ വിതരണം ചെയ്ത ആന്റിവൈറല്‍ മരുന്നായ 'റെംഡെസിവിറി'ന്റെ കാലാവധി കഴിഞ്ഞിരുന്നതായാണ് ആരോഗ്യവകുപ്പിന്റെ പ്രധാന സംശയം….

Read More

ജിം ട്രെയ്‌നറിനെ വിവാഹം കഴിക്കണം ; രണ്ട് വിവാഹം കഴിച്ച യുവതി കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നോക്കി ; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഗസിയാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് യുവതിയും കാമുകനായ ജിം ട്രെയിനറും അറസ്റ്റില്‍. ഇക്കാര്യത്തിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രിയ ശര്‍മ്മയും ജിം ട്രെയിനറായ പ്രതാപ് സിംഗും ചേര്‍ന്ന് ഭര്‍ത്താവ് ശശാങ്ക് കന്താരിയയെ ആക്രമിച്ച കേസിലാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 26-ാം തീയതി രാവിലെ വാസുന്ധരയിലെ വാടക ഫ്‌ലാറ്റില്‍ നിന്ന് പ്രിയ ശര്‍മ്മ പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം പ്രതാപ് സിംഗ് ശശാങ്കിനെ കുത്തുകയായിരുന്നു. 12 തവണയാണ് കുത്തിയത്. വാസുന്ധര സെക്ടര്‍-1 ലെ ജാഗൃതി റസിഡന്റ് വെല്‍ഫെയര്‍ അസോസി യേഷന്‍ സൊസൈറ്റിയിലെ വീട്ടില്‍…

Read More