മമ്മൂട്ടി ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ആളല്ല ; സൈബര്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് പി. ജയരാജന്
മമ്മൂട്ടിക്കും ഡിവൈഎഫ്ഐ നേതാക്കള്‍ക്കും എതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ചു സിപിഐഎം നേതാവ് പി. ജയരാജന്. മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ലെന്നും നാടിന്റെയാകെ പൊതുസ്വത്താണെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പി. ജയരാജന് വ്യക്തമാക്കുന്നു. ഇടതുപക്ഷത്തിന്റെ ലേബലില്‍ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും ചിലര്‍ നടത്തുന്ന അജണ്ടയാണെന്നും പറയുന്നു. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തില്‍ അളക്കേണ്ട ഒന്നല്ലെന്നും പറഞ്ഞിട്ടുണ്ട്….