സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ ബസുടമകളുടെ അനിശ്ചിതകാല നിരാഹാര സമരം

തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ. സെക്രട്ടേറിയറ്റിന് മുന്നിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. രണ്ട് പേർ വീതമായിരിക്കും നിരാഹാരം അനുഷ്ഠിക്കുക. ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസും വൈസ് പ്രസിഡന്റ് ശരണ്യ മനോജുമാണ് സമരത്തിൽ പങ്കെടുക്കുന്നത്.

Read More

സിഎംആർഎൽ കേസ്: പിണറായിക്കും റിയാസിനും ആശ്വാസം; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. എഫ്‌ഐആറുമായി ബന്ധപ്പെട്ട തുടർനടപടികൾക്കാണ് സ്റ്റേ ഏർപ്പെടുത്തിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി കേസിൽ മുഹമ്മദ് റിയാസിനും താൽക്കാലിക ആശ്വാസമായി.

Read More

177 സ്വകാര്യ സ്‌കൂളുകളിൽനിന്ന് പണപ്പിരിവ്; 100 കോടി രൂപയുടെ അഴിമതിക്കേസിൽ മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റിൽ

ചെന്നൈ: സ്വകാര്യ സ്‌കൂളുകൾക്ക് ലൈസൻസും മറ്റ് അംഗീകാരവും നൽകുന്നതുമായി ബന്ധപ്പെട്ട നൂറ് കോടിരൂപയുടെ അഴിമതിക്കേസിൽ മുൻ ഡിംഎംകെ മന്ത്രിയെ സിബിഐ അറസ്റ്റുചെയ്തു. തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അൻബിൽ മഹേഷ് പൊയ്യമൊഴിയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്‌തത്. അതേസമയം ഭരണകക്ഷിയായ ടിവികെ എതിരാളികളെ നേരിടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് ഡിഎംകെ ആരാേപിച്ചു. സർക്കാർ അംഗീകാരം നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിച്ചുവെന്ന ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇത്തരത്തിൽ 177 സ്കൂളുകളിൽ…

Read More

ശബരിമല വ്യാജ ഹെല്‍ത്ത് കാര്‍ഡ് തട്ടിപ്പ്; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ശബരിമലയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് വ്യാജ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ നടപടി. കാര്‍ഡില്‍ ഒപ്പിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന റിട്ട. സര്‍ക്കാര്‍ ഡോക്ടര്‍ ജെ വിന്‍സെന്റ് സേവ്യറെ സസ്‌പെന്റ് ചെയ്തു.

Read More

പശ്ചിമേഷ്യൻ സംഘർഷം: ഇറാനിൽ ചർച്ചയ്ക്ക് സൗദിയും പാകിസ്ഥാനും തുർക്കിയും

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പരിഹാരം തേടിയുള്ള പുതിയ ചർച്ചകളിൽ പാകിസ്ഥാനും പങ്കുചേരുന്നു. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഇറാനിൽ ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. സൗദി പ്രതിരോധ മന്ത്രി, പാക് സേനാ മേധാവി, തുർക്കി ഇന്റലിജൻസ് മേധാവി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സൗദി-ഹൂത്തി സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായേക്കും.

Read More

അടക്കവും ദഹിപ്പിക്കലുമല്ല, ഇനി മനുഷ്യശരീരം ‘ടെറാമേഷൻ’ ചെയ്യും, പുതിയ രീതിക്ക് അനുമതി

നമ്മുടെ നാട്ടിൽ ഒരാൾ മരിച്ചാൽ അയാളുടെ ശരീരം ദഹിപ്പിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യാറാണ് പതിവ്. ഇവിടെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. ഓസ്‌ട്രേലിയയിലും ഇതേ രീതിയിൽ തന്നെയാണ് ചെയ്‌തിരുന്നത്. എന്നാൽ, പരിസ്ഥിതി ആഘാതം, സെമിത്തേരികളിലെ സ്ഥലപരിമിതി എന്നീ പ്രശ്‌നങ്ങൾ കാരണം രാജ്യത്ത് സുസ്ഥിര മാർഗങ്ങളിലേക്കുള്ള ചിന്തകൾക്ക് വഴിവച്ചു. അങ്ങനെ പ്രകൃതിദത്തമായ അടക്കം ചെയ്യൽ (Natural Burial), വാട്ടർ ക്രിമേഷൻ (Water Cremation), ശവപ്പെട്ടിയില്ലാതെ കഫൻ തുണി മാത്രം ഉപയോഗിച്ചുള്ള സംസ്‌കാരം (Shrouded…

Read More

സമരം ശക്തമാക്കി എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സ്; തല മുണ്ഡനം ചെയ്ത് പ്രതിഷേധം, അനിശ്ചിതകാല നിരാഹാരത്തിലേക്ക്

തിരുവനന്തപുരം: കേരള പിഎസ്‌സിയുടെ എൽപിഎസ്ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത് ഉദ്യോഗാർത്ഥികൾ. സമരം തുടങ്ങി 113-ാം ദിവസമാണ് ശക്തമായ പ്രതിഷേധത്തിലേക്ക് ഉദ്യോഗാർത്ഥികൾ കടന്നിരിക്കുന്നത്. സമരസമിതി കൺവീനർ വളർമതിയാണ് തല മുണ്ഡനം ചെയ്തത്. അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചു സർക്കാരിന്റെ ഭാ​ഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ യാതൊരു തീരുമാനവും ഉണ്ടാകാഞ്ഞ പശ്ചാത്തലത്തിലാണ് ഉദ്യോ​ഗാർഥികൾ നടപടി കടുപ്പിച്ചത്. പിഎസ്‌സി റാങ്ക്…

Read More

സംസ്ഥാനത്ത് ഇന്നും മഴ: 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട് , 8 ജില്ലകളിൽ യെല്ലോ അലേ‍ർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തി പ്രാപിക്കും. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Read More

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ; ‘ അര്‍ണബ്’ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ കര തൊടും, ആന്ധ്രാ തീരത്ത് റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്ക്- മധ്യഭാഗത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ഭാഗത്തും രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദമാണ് അര്‍ണബ് എന്ന പേരിലുള്ള ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്.

Read More

രാഹുല്‍ഗാന്ധിയുടെ വാഹനവ്യൂഹങ്ങള്‍ ആംബുലന്‍സില്‍ ഇടിച്ചു ; അപകടം യുപിയിലെ ഹാലിയാപ്പൂര്‍ എക്‌സ്പ്രസ്‌വേയില്‍

ഹാലിയാപ്പൂര്‍: ഉത്തര്‍പ്രദേശ് എക്‌സ്പ്രസ് വേയില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിലെ 5 വാഹനങ്ങള്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഹാലിയാപ്പൂരിലാണ് അപകടമുണ്ടായത്.

Read More