യുപിയിൽ ആറ് മാസത്തിനിടെ പരിഗണിച്ച 11 കേസുകളിൽ 23 പ്രതികൾക്ക് വധശിക്ഷ ; പിന്നാലെ, ജഡ്‌ജിയെ കുടുംബ കോടതിയിലേക്ക് മാറ്റി
മുസാഫർനഗർ: ഉത്തർപ്രദേശിൽ ആറ് മാസത്തിനിടെ 23 പേർക്ക് വധശിക്ഷ വിധിച്ച അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവി കുമാർ ദ്വിവേദിയെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് മുസാഫർനഗറിലെ കുടുംബകോടതിയിലേക്ക് മാറ്റി. ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പ്രിസൈഡിങ് ജഡ്ജി ആയിരുന്ന ദ്വിവേദിയെ കുടുംബകോടതിയുടെ അഡിഷണൽ പ്രിൻസിപ്പൽ ജഡ്ജിയായാണ് നിയമിച്ചത്.