സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്തസമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരവുമായി ബന്ധപ്പെട്ട വിഷയം ഈ മാസം 16ന് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്നും ബസുടമകൾ അറിയിച്ചു. പാലക്കാട് ചേര്‍ന്ന സംയുക്ത സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. കേരള ബസ് ട്രാൻസ്പോർട്ട്…

Read More

അർണബ് അതിതീവ്രമായി; ജാഗ്രതയിൽ ആന്ധ്രാപ്രദേശും ഒഡിഷയും, എൺപത്തി ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചു

ബെം​ഗളൂരു: ആന്ധ്രാപ്രദേശിനെയും ഒഡിഷയെയും ഭീതിയിലാഴ്ത്തി 'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങി.കാറ്റ് ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായി. ഒഡിഷയിൽ മഴ കനത്തു. ആന്ധ്രയിലെ കാക്കിനടയിൽ നിന്ന് എൺപത്തി ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചു. കാറ്റ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുന്നേ കര തൊടുമെന്നാണ് പ്രവചനം. ആന്ധ്രാതീരത്ത് നിന്ന് വെറും 300 കിലോമീറ്റർ മാത്രം അകലെയാണ് അർണബിന്റെ സ്ഥാനം. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് ഇത് നിലവിൽ തീരത്തേക്ക് നീങ്ങുന്നത്. നാളെ 12…

Read More

ക്രൂരമായി ആക്രമിച്ചും പ്രണയം നടിച്ചും അരും കൊലകൾ; കൊന്ന 38 പേരെ ഭക്ഷണമാക്കി! ഉഗാണ്ടയിൽ നരഭോജി അറസ്റ്റിൽ

കമ്പാല: കഴിഞ്ഞ 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച കേസിൽ ഒരാളെ ഉഗാണ്ടൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി രാജ്യത്തെ സൈനിക മേധാവി അറിയിച്ചു. മുജൂരിസി മോസസ് എന്ന് തിരിച്ചറിഞ്ഞ പ്രതി, 2010 നും 2025 നും ഇടയിൽ മസാക്ക, ഇബന്ദ, കസോ എന്നീ ജില്ലകളിലാണ് ഈ ക്രൂരകൃത്യങ്ങൾ നടത്തിയത്. ഉഗാണ്ടയുടെ ഡിഫൻസ് ഫോഴ്‌സ് മേധാവി ജനറൽ മുഹൂസി കൈനെറുഗബ തിങ്കളാഴ്ച വൈകുന്നേരം എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. രാജ്യത്തെ ചരിത്രത്തിലെ…

Read More

സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണശ്രമം; മൂന്ന് മിസൈലുകളും നാല് ഡ്രോണുകളും തകർത്തു

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ വ്യോമാക്രമണശ്രമങ്ങൾ പരാജയപ്പെടുത്തി അറബ് സഖ്യസേന. രാജ്യത്തിന്റെ കിഴക്കൻ മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖല ലക്ഷ്യമാക്കി അയച്ച നാല് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തു. സഖ്യസേനയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി പ്രത്യേക സൈനിക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സഖ്യസേന വ്യക്തമാക്കി….

Read More

പ്ലസ് വൺ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 23കാരനെ പൊലീസ് വെടിവച്ചുകൊന്നു

കൊൽക്കത്ത: പ്ലസ് വൺ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 23കാരനെ പൊലീസ് വെടിവച്ചുകൊന്നു. പശ്ചിമ ബംഗാളിലെ ബോംഗോൺ മേഖലയിലാണ് സംഭവം നടന്നത്. പ്രഹ്ലാദ് ദാസാണ് കൊല്ലപ്പെട്ടത്. പ്രതിയെ ഇന്ന് പുലർച്ചെ ഗൈഘട്ടയിലുള്ള സ്ഥലത്തെത്തിച്ച് മൊഴിയെടുക്കുന്നതിനിടെ സംഭവം നടന്നത്. ഇയാൾ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതിയെ വെടിവച്ചത്.

Read More

കോവിഡ് കാലത്ത് സര്‍ക്കാര്‍ വാങ്ങിയ ഐഫോണുകള്‍ കാണാതായത് വിജിലന്‍സ് അന്വേഷിക്കും; ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് സര്‍ക്കാര്‍ വാങ്ങിയ ഐഫോണുകള്‍ പോക്കറ്റിലാക്കിയവര്‍ കുടുങ്ങും. വിഷയത്തില്‍ സമഗ്രമായ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഔദ്യോഗികമായി കത്ത് നല്‍കി. സര്‍ക്കാര്‍ പണം ഉപയോഗിച്ച് വാങ്ങിയ വിലകൂടിയ ഫോണുകള്‍ കാണാതായ സംഭവത്തില്‍ ആരോഗ്യവകുപ്പ് സൈബര്‍ സെല്ലിലും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഐഎംഇ നമ്പര്‍ വഴി ഫോണ്‍ എവിടെയെന്ന് പരിശോധിക്കാനാണ് നീക്കം. കണ്ണ് പരിശോധനയുടെ പേരില്‍ 224 ഫണ്ടസ് ക്യാമറയാണ് വാങ്ങിക്കൂട്ടിയത്. ഉപകരണത്തില്‍ ഘടിപ്പിക്കാന്‍ 224 ഐഫോണുകളും വാങ്ങിയിരുന്നു….

Read More

‘വണ്ടി അമിതവേഗത്തിലായിരുന്നു, മൂന്നുപേരും സംഭവസ്ഥലത്ത് മരിച്ചു’; നെടുമ്പാശേരി അപകടക്കേസിൽ പ്രതിക്ക് തിരിച്ചടിയായി ശബ്ദസന്ദേശം, ജാമ്യാപേക്ഷയിൽ നാളെ വിധി

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതികളായ സുഹൈൽ സജീവ്, നിനവ്, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. എറണാകുളം ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതികളുടെ റിമാൻഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ സാക്ഷിമൊഴികൾ ഇനിയും രേഖപ്പെടുത്താനുള്ളതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അതിനിടെ, മുഖ്യപ്രതി സുഹൈൽ സജീവിന് തിരിച്ചടിയായി കേസിലെ മൂന്നാം പ്രതി ജോയലിന്റെ ശബ്ദസന്ദേശം പോലീസിന് ലഭിച്ചു. അപകടം നടന്ന ദിവസം രാവിലെ…

Read More

ഇനിയും പഠിക്കില്ലേ? കഴക്കൂട്ടത്ത് കുട്ടിയെകൊണ്ട് കാര്‍ ഓടിപ്പിച്ച് അപകടക്കളി, ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് കഴക്കൂട്ടത്ത് കുട്ടിയെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാറോടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സമീപത്തുകൂടിപോയ കൊല്ലം ഇളമ്പൽ സ്വദേശികളായ കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. കൂടുതൽ വാഹനങ്ങൾ ഇല്ലാത്ത സമയത്താണ് അപകടക്കളിയെന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കഴക്കൂട്ടം-വിമാനത്താവളം റോഡിൽ അനന്തപുരി ഹോസ്പിറ്റലിന് സമീപമുള്ള ഫ്ലൈ ഓവറിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കുട്ടി ഡ്രൈവിംഗ് സീറ്റിലിരിക്കുന്നതും സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിക്കൊപ്പം ഡ്രൈവിംഗ് സീറ്റിൽ ഒരാളുണ്ടെങ്കിലും സ്റ്റിയറിംഗ് പൂ‌ർണമായും നിയന്ത്രിച്ചത് കുട്ടിയായിരുന്നു. ഒപ്പം ഒരു…

Read More

ഭക്ഷണം മാത്രമല്ല, ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി എന്തും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം ; പുതിയ പദ്ധതിയുമായി റെയില്‍വേ

ട്രെയിന്‍ യാത്രയ്‌ക്കിടെ അത്യാവശ്യ സാധനങ്ങൾ വീട്ടിൽ വെച്ച് മറന്നാലും ഇനി വിഷമിക്കേണ്ടതില്ല! യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്‌കുകളിലോ എത്തിച്ചുനല്‍കാന്‍ സതേണ്‍ റെയില്‍വേ പദ്ധതിയിടുന്നു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകൾ വഴി നിലവിൽ ലഭ്യമാകുന്ന ഭക്ഷണ ഡെലിവറിക്ക് പുറമെയാണ് ഇ-കൊമേഴ്സ്, ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് നിത്യോപയോഗ സാധനങ്ങൾ കൂടി യാത്രക്കാരിലേക്ക് എത്തിക്കാൻ റെയിൽവേ പദ്ധതിയിടുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം ജങ്ഷന്‍, കായംകുളം ജങ്ഷന്‍, ചെങ്ങന്നൂര്‍, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍,…

Read More

എഫ്ബി പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഇ പിയുടെ മരുമകൻ; വൈദേകത്തിന്റെ ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തൽ

കണ്ണൂര്‍: സിപി‌എം നേതാവ്ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽ നിന്നും പണം കൈപ്പറ്റി എന്ന ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് ശ്യാംജിത്ത്. വിവാദ പോസ്റ്റ് ഇട്ടത് താനല്ലെന്ന് പറഞ്ഞത് വൈദേകം മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതിനാലാണ് എന്നും ശ്യാംജിത്ത് പറയുന്നു. താൻ പറയുന്ന കാര്യങ്ങൾക്കെല്ലാം തെളിവുണ്ട് എന്നും അവ വൈകാതെ പുറത്തുവിടുമെന്നും വീണ്ടും വിവാദം ആളിക്കത്തിച്ച് ശ്യാംജിത്ത് പറയുന്നു. ശശിധരന്‍ കര്‍ത്തയുടെ പണമാണ് ഇന്ദിര നിക്ഷേപിച്ചതെന്ന ആരോപണത്തില്‍ ഉറച്ച് നിന്നുകൊണ്ടാണ്…

Read More