ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തേക്കുളള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ ആരംഭിക്കും. രാവിലെ 10നാണ് ബുക്കിങ് ആരംഭിക്കുന്നത്. www.sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദര്‍ശനത്തിനായുളള സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടത്. സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. 66, 000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂവിലും 14, 000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദിവസവും ദര്‍ശനം നടത്താം. ഹൈക്കോടതി നിര്‍ദേശം ഉളളതിനാല്‍ പമ്പയില്‍ സ്‌പോട്ട് ബുക്കിങ് ഇല്ല. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സൗജന്യമാണ്. ഭക്തര്‍ക്ക് താല്‍പര്യമനുസരിച്ച് അഞ്ചു രൂപ…

Read More

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മഹേഷ് കാളിരാജിനെ മാറ്റും ; പകരം നിശാന്തിനിക്ക് ചുമതല നല്‍കും

കൊച്ചി: ചേരാനെല്ലൂര്‍ കേസില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്ന കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മഹേഷ് കാളിരാജിനെ മാറ്റിയേക്കും. പകരം ആര്‍ നിശാന്തിനിക്ക് ചുമലത നല്‍കിയേക്കും. കമ്മീഷണറുടെ വീഴ്ച കാണിച്ചുകൊണ്ട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ ഫലമായിട്ടാണ് നീക്കം. സംഭവത്തില്‍ ആദ്യം എടുത്ത പോലീസിന്റെ നടപടി വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടതായിട്ടാണ് സൂചന. ചേരാ നെല്ലൂര്‍ കേസില്‍ അസാധാരണ നടപടിയ്ക്കാണ് ആഭ്യന്തരവകുപ്പ് മുതിര്‍ന്നിരിക്കുന്നത്. അപകടമുണ്ടാക്കിയതിന് പിന്നാലെ പ്രതിക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍…

Read More

‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം ഇന്ത്യ ആദ്യമായി പാകിസ്ഥാനെ ക്ഷണിക്കുന്നു; എസ്‌സിഒ ഉച്ചകോടിയിലേക്ക് ക്ഷണം

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം വഷളായി നിൽക്കുന്ന പശ്ചാത്തലത്തിലും, നവംബർ 20 മുതൽ 22 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) കൾച്ചറൽ ഡയലോഗ് ഫോറത്തിലേക്ക്ഇന്ത്യ പാകിസ്ഥാനെ ക്ഷണിച്ചു. പാകിസ്ഥാന്റെ ദേശീയ പൈതൃക സാംസ്കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചി ഉൾപ്പെടെയുള്ളവർക്കാണ് ഡൽഹിയിൽ നടക്കുന്ന എസ്‌സിഒ കൾച്ചറൽ ഡയലോഗ് ഫോറത്തിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുരോഗതിയില്ലാതെ തുടരുമ്പോഴും, നവംബർ 20 മുതൽ 22 വരെ ന്യൂഡൽഹിയിൽ വെച്ച് സംഘടിപ്പിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ…

Read More

കോഴിക്കോട് ഒടുമ്പ്രയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒടുമ്പ്രയില്‍ നടന്ന കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഒടുമ്പ്ര കിഴക്കേമന കൊളയക്കാട്ടില്‍ ബൈഗേഷ്(42) ആണ് മരിച്ചത്. സംഭവത്തില്‍ തിരുവണ്ണൂര്‍ സ്വദേശിയായ മനേഷ് എന്നയാളെ പോലീസ് പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ദാരുണ സംഭവം. മദ്യപാനത്തിടയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുത്തേറ്റ ബൈഗേഷിനെ ആളുകള്‍ കാറില്‍ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. കഴുത്തിന്റെ ഇടതുഭാഗത്താണ് ഗുരുതരമായി കുത്തേറ്റ്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ മനേഷിനെ തിരുവച്ചിറ കുളത്തിനുസമീപത്തുവെച്ചാണ് പോലീസ് പിടികൂടിയത്. മൊബൈല്‍ ട്രാക്കുചെയ്താണ്…

Read More

അട്ടപ്പാടി ശിശുമരണം; ഊരുകളിൽ പരിശോധനയ്ക്ക് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കും

തിരുവനന്തപുരം: അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങളിൽ ഇടപെടലുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അട്ടപ്പാടിയിലേക്ക് അയക്കുമെന്നും സംഘം ഊരുകളിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ജന്മനാ ഹൃദയത്തിനും മറ്റ് അവയവങ്ങൾക്കുമുള്ള തകരാറുകൾ മൂലമാണ് കുട്ടികൾ മരിക്കുന്നതെന്ന വിലയിരുത്തലിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തുന്ന ഹൃദയരാഗം പദ്ധതി ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജകമണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്. പദ്ധതി വിജയകരമായാൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന്…

Read More

നൈജീരിയയിൽ തോക്കുധാരികളുടെ കൂട്ടക്കുരുതി; 62 മരണം, ആയിരങ്ങൾ പലായനം ചെയ്‌തു

അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ സായുധസംഘം നടത്തിയ വെടിവയ്‌പിൽ 62 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകൾ വീടുവിട്ട് പലായനം ചെയ്‌തതായും അധികൃതർ അറിയിച്ചു. പ്രദേശികമായി 'ബാൻഡിറ്റുകൾ' എന്നറിയപ്പെടുന്ന സായുധ ക്രിമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. തരാബ സംസ്ഥാനത്തെ കരീം-ലാമിഡോ പ്രാദേശിക ഭരണപ്രദേശത്തുള്ള ബിന്നാരി ഗ്രാമത്തിൽ ഒക്‌ടോബർ 24നാണ് ആക്രമണം നടന്നത്. നൈജീരിയയുടെ ദേശീയ ദുരന്തനിവാരണ ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നും…

Read More

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ മൗനം; കടബാധ്യത തിരിച്ചടയ്ക്കുന്നതിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി വഴിയുള്ള കടബാധ്യതയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയും സംബന്ധിച്ച് എൽഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി വഴി വലിയ തോതിൽ കടമെടുത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചെന്നും കടങ്ങൾ തിരിച്ചടയ്ക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സർക്കാർ 49,788 കോടി രൂപ കടമെടുത്തെന്നും കിഫ്ബിയും പെൻഷൻ ഫണ്ടും ഉൾപ്പെടെയുള്ള ബാധ്യതകൾ കാരണം വലിയ കടം തിരിച്ചടയ്ക്കാൻ ബാക്കിയുണ്ടെന്നും സതീശൻ പറഞ്ഞു. കിഫ്ബി ഉയർന്ന പലിശയ്ക്കാണ് വായ്പയെടുത്തതെന്നും സർക്കാർ ഗ്യാരണ്ടി നൽകേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം…

Read More

ആഞ്ഞടിച്ച് അർണബ് ചുഴലിക്കാറ്റ്; പ്രവചിച്ചതിനെക്കാൾ ഇരട്ടിവേഗതയിൽ കരതൊട്ടു, ആശങ്കയിൽ ആന്ധ്രാപ്രദേശ്

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അർണബ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ കരതൊട്ടത്. ഇന്നലെ രാത്രിതന്നെ മിക്കപ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. ആന്ധ്രാപ്രദേശ് ഒഡീഷ തീരങ്ങളിൽ കനത്ത നാശനഷ്‌ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ചുഴലിക്കാറ്റിന്റെ വേഗത കൃത്യമായി നിർണയിക്കാൻ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾക്കായില്ല. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിനെക്കാൾ ഇരട്ടിവേഗത്തിലാകും ചുഴലിക്കാറ്റ് കരയിലെത്തുന്നതെന്ന് യുഎസ് നാവികസേന മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…

Read More

‘ചില തമാശകൾ ഉണ്ടാകാൻ സാധ്യതയുണ്ട്’; രാജീവ് പ്രധാനമന്ത്രിയാവുന്നതിനെ എതിർത്തു: ഓർമ്മക്കുറിപ്പിനെ കുറിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: കഴിഞ്ഞ വർഷങ്ങളിൽ തെറ്റായ രീതിയിലും കെട്ടിച്ചമച്ചും അതിശയോക്തി കലർത്തിയും അവതരിപ്പിക്കപ്പെട്ട കഥകളെ ചോദ്യം ചെയ്തുകൊണ്ട്, തന്റെ സ്വന്തം വാക്കുകളിൽ ജീവിത കഥ പറയുന്ന ഓർമ്മക്കുറിപ്പാണ് ‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’ എന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഈ ഓർമ്മക്കുറിപ്പ് വായനക്കാർക്ക് തന്നോടുള്ള കാഴ്ചപ്പാടിൽ മാറ്റം വരുത്തിയേക്കാമെന്നും അവർ അഭിപ്രായപ്പെട്ടു. ചിലർ തങ്ങളെക്കുറിച്ചുള്ള അഭിപ്രായം തിരുത്തിയേക്കാം, എന്നാൽ മറ്റുള്ളവരുടെ കാഴ്ചപ്പാട് കൂടുതൽ മോശമായേക്കാം. തന്റെ ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ്…

Read More

ഇസ്രയേലിൽ റെക്കാഡ് പോളിംഗ്; നെതന്യാഹുവിന് കടുത്ത വെല്ലുവിളി,​ ഭരണം നിലനിറുത്താൻ വലതുപക്ഷ സഖ്യം

ടെൽ അവീവ്: ഇസ്രയേലിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ റെക്കാഡ് പോളിംഗ്. ദീർഘകാലമായി പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യവും അദ്ദേഹത്തെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ പ്രതിപക്ഷ കക്ഷികളും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. ഗാസ, ഇറാൻ യുദ്ധങ്ങൾ, 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തുടങ്ങി ഇസ്രയേലിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകൾക്ക് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പാണ് നടക്കുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് നാലിന്, പോളിംഗ് അവസാനിക്കാൻ ആറു മണിക്കൂർ ശേഷിക്കെ, 55.7 ശതമാനം…

Read More