‘കന്നഡക്കാർക്ക് ജോലിയില്ല, അവരെ മാറ്റിനിർത്തിയാൽ നടപടി; ബംഗളൂരുവിലെ ഐടി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഡികെ

ബംഗളൂരു: കന്നഡക്കാരെ മനഃപ്പൂർവ്വം ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നതായി കണ്ടെത്തിയാൽ സ്വകാര്യകമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. കർണാടകയിൽ കന്നഡക്കാർക്കാണ് പരമാധികാരം എന്ന പരാമർശത്തോടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ബംഗളൂരുവിലെ ഐ.ടി കമ്പനികളിൽ ഭാഷയുടെ പേരിൽ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ച് യുവതി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കന്നഡക്കാരെ ബോധപൂർവം തഴഞ്ഞുകൊണ്ട് ഏതെങ്കിലും സ്വകാര്യ സ്ഥാപനം പ്രവർത്തിക്കുന്നത് കണ്ടെത്തിയാൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. കന്നഡക്കാരുടെ അവകാശങ്ങളും അന്തസ്സും…

Read More

യുവതിയെ ഗർഭിണിയാക്കി ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതി; പത്തനംതിട്ട സിഐയ്ക്ക് സസ്പെൻഷൻ

പത്തനംതിട്ട: 28കാരിയെ ഗർഭിണിയാക്കിയ ശേഷം ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ ടി കെ വിനോദ് കൃഷ്ണയെ സസ്പെൻഡ് ചെയ്തു. ഐജിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. യുവതി നൽകിയ പരാതിയിൽ എസ്പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read More

പ്രധാനമന്ത്രി മോദിക്കെതിരെയുള്ള ഖാർഗെയുടെ ‘ബാപ്പ്’ പരാമർശം വൻ വിവാദം; പിന്നീട് നടന്നത് ട്വിസ്റ്റ്

ന്യൂഡൽഹി: പട്നയിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കടുത്ത പരാമർശം നടത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ഖാർഗെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതനായ പിതാവിനെയും മാത്രമല്ല, രാജ്യത്തെത്തന്നെ അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു. സദസ്സിൽ നിന്നൊരാൾ "… മോദി പോകില്ല (അധികാരം നഷ്ടപ്പെടില്ല)" എന്ന് പറയുന്നത് കേട്ടതിന് മറുപടിയായാണ് ഖാർഗെ ഈ പരാമർശം നടത്തിയത്.

Read More

ഷെഫ് ദാമു അന്തരിച്ചു; വിടപറഞ്ഞത് പാത്രങ്ങൾ കഴുകുന്നതിൽ നിന്ന് പദ്മശ്രീ പുരസ്‌കാര നേട്ടത്തിലേക്ക് ഉയർന്ന ഇതിഹാസം

ചെന്നൈ: ഷെഫ് ദാമോദരൻ കോതണ്ഡരാമൻ, എന്ന 'ഷെഫ് ദാമു', (72) അന്തരിച്ചു. ഹോട്ടൽ അടുക്കളകളിൽ പാത്രങ്ങൾ കഴുകുന്നതിൽ നിന്നാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. അവിടെ നിന്ന് കഠിനാധ്വാനം കൊണ്ട് ഇന്ത്യയിലുടനീളം അറിയപ്പെടുന്ന പാചക വിദഗ്ദ്ധനായി അദ്ദേഹം ഉയർന്നുവന്നു. പദ്മശ്രീ ജേതാവായ് ഷെഫ് ദാമു, ഭക്ഷണത്തോടുള്ള ആവേശം നിങ്ങളെ സങ്കൽപ്പത്തിനും അപ്പുറത്തേക്ക് എത്തിക്കുമെന്ന് തെളിയിച്ച വ്യക്തിയാണ്.

Read More

കേരള തീരത്തിന് മുകളിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നു. മദ്ധ്യ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് (ഒക്ടോബർ 25) അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും ഇത് ഒക്ടോബർ 26ന് രാവിലെ മദ്ധ്യബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മദ്ധ്യപടിഞ്ഞാറൻ ബംഗാൾ…

Read More

യുപിയിൽ ആറ് മാസത്തിനിടെ പരിഗണിച്ച 11 കേസുകളിൽ 23 പ്രതികൾക്ക് വധശിക്ഷ ; പിന്നാലെ, ജഡ്‌ജിയെ കുടുംബ കോടതിയിലേക്ക് മാറ്റി

മുസാഫർനഗർ: ഉത്തർപ്രദേശിൽ ആറ് മാസത്തിനിടെ 23 പേർക്ക് വധശിക്ഷ വിധിച്ച അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവി കുമാർ ദ്വിവേദിയെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് മുസാഫർനഗറിലെ കുടുംബകോടതിയിലേക്ക് മാറ്റി. ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പ്രിസൈഡിങ് ജഡ്ജി ആയിരുന്ന ദ്വിവേദിയെ കുടുംബകോടതിയുടെ അഡിഷണൽ പ്രിൻസിപ്പൽ ജഡ്ജിയായാണ് നിയമിച്ചത്.

Read More

തൃശൂരിൽ രാപ്തിസാഗർ എക്സ്പ്രസിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

തൃശൂർ: തിരുവനന്തപുരം–ചെന്നൈ രാപ്തിസാഗർ എക്സ്പ്രസിൽ തീപിടിത്തം. സംഭവത്തിൽ ആളപായമില്ലെന്നാണ് ലഭ്യമായ വിവരം.

Read More

സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് തുടക്കം; മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ദീപം തെളിയിച്ചു

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് തുടക്കമായി. ചാത്തമംഗലം എൻഐടി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീനും ചേർന്ന് ദീപം തെളിയിച്ചാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയുടെ കൈയിൽ നിന്നാണ് ദീപം ഏറ്റുവാങ്ങിയത്. വിദ്യാഭ്യാസ മന്ത്രി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്തു നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട്ടു നിന്നുള്ള ദീപശിഖാ പ്രയാണവും രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിച്ചു. തുടർന്ന്…

Read More

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ മരം വീണ് രണ്ട് തൊഴിലാളി സ്ത്രീകൾ മരിച്ചു

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് ഏലത്തോട്ടത്തിൽ മരം വീണ് രണ്ട് തൊഴിലാളി സ്ത്രീകൾ മരിച്ചു. സിങ്കുകുടി ആദിവാസി ഉന്നതിയിലെ വീരലക്ഷ്മി, സില്ലിയമ്മ എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.

Read More

‘ലോകത്ത് എവിടെയെങ്കിലും നടക്കുന്ന യുദ്ധം എല്ലായിടത്തെയും സമാധാനത്തിന് ഭീഷണിയാണ്, ചർച്ചകളും നയതന്ത്രവുമാണ് ഏകപരിഹാരം’

ന്യൂഡൽഹി: ലോകത്ത് എവിടെയെങ്കിലും നടക്കുന്ന യുദ്ധം എല്ലായിടത്തെയും സമാധാനത്തിന് ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. റഷ്യ- യുക്രെയിൻ യുദ്ധവും പശ്ചിമേഷ്യൻ സംഘർഷവും സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎൻ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചിന്മയ അമൃത് മഹോത്സവ ഗ്ലോബൽ സമ്മേളനത്തിൽ സംസാരിക്കവെയാണ് ജയ്ശങ്കർ ഇക്കാര്യം പറഞ്ഞത്. സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏകമാർഗം ചർച്ചകളും നയതന്ത്രവുമാണെന്ന ഇന്ത്യയുടെ നിലപാടും ജയ്ശങ്കർ ആവർത്തിച്ചു. 'ഇന്ന് ലോകത്ത് രണ്ട് പ്രധാന സംഘർഷങ്ങൾ നടക്കുന്നുണ്ട്. യുക്രെയിനിലും പശ്ചിമേഷ്യയിലുമാണ് അത്. ഈ വിഷയത്തിൽ കാര്യമായൊന്നും…

Read More