നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗികവിദ്യാഭ്യാസത്തിന്റെയും ഡിജിറ്റല്‍ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി, സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്ന് സുപ്രീംകോടതി. ക്ലാസ്മുറി, ഹോസ്റ്റല്‍, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബാലസുരക്ഷാ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ചൂഷണം ചെയ്യപ്പെടുന്നതായോ ഓണ്‍ലൈന്‍ കുറ്റകൃതങ്ങളെ കുറിച്ചോ കുട്ടികള്‍ അറിയിച്ചാല്‍ ഉചിതമായി പ്രതികരിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More

കേരളത്തിൽ തുലാവർഷം കനക്കുന്നു; ഒമ്പത് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 20/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

Read More

ലേബലിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ; ഹോർലിക്‌സിന്റെ രണ്ട് ഉൽപ്പന്നങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നോട്ടീസ്

ന്യൂഡൽഹി: ലേബലുകളിലും പരസ്യങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നെന്ന പരാതിയിൽ ഹോർലി‌ക്‌സ് ബ്രാൻഡിന്റെ രണ്ട് ഉൽപ്പന്നങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നോട്ടീസ്. ബ്രാൻഡിന്റെ ഇന്ത്യൻ വിപണിയുടെ ഉടമസ്ഥരായ ഹിന്ദുസ്ഥാൻ യൂണിലിവറിനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്. ഹോർലിക്‌സ് വിമൻസ് പ്ലസ് ചോക്ലേറ്റ് ന്യൂട്രീഷൻ ഡ്രിങ്ക്, ഹോർലിക്‌സ് മദേഴ്‌സ് പ്ലസ് കേസർ എന്നിവയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധിച്ചത്. ഇവയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. 400 ഗ്രാം പാക്കറ്റിലുള്ള ഹോർലിക്‌സ് വിമൻ പ്ലസ് ചോക്ലേറ്റ്…

Read More

ഡോക്ടര്‍മാര്‍ക്ക് മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങള്‍ നല്‍കണം ; മരുന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ആരേഗ്യവകുപ്പ് അടിയന്തര ഇടപെടല്‍ നടത്തി. രോഗികള്‍ക്ക് ചികിത്സയും മരുന്നുകളും തടസ്സമില്ലാതെ ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശങ്ങളോടെ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

Read More

വീണ്ടും കുതിച്ചുകയറി സ്വർണം; വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്നത് വലിയ മാറ്റം

തിരുവനന്തപുരം: കനത്ത ഇടിവിന് ശേഷം വീണ്ടും സ്വ‌ർണവില തിരിച്ചുകയറുന്നു. തുടർച്ചയായ രണ്ടാം പ്രവൃത്തിദിനമാണ് സ്വർണവില ഉയരുന്നത്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 35 രൂപ ഉയർന്ന് 13,570 രൂപയായി. പവന് 280 രൂപ വർദ്ധിച്ച് 1,08,560 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഇടിഞ്ഞതും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തില്ലെന്ന വിലയിരുത്തലുമാണ് സ്വർണത്തിന് തിരിച്ചുകയറാൻ വഴിയൊരുക്കുന്നത്. ഔൺസിന് 4156 ഡോളറായിരുന്ന രാജ്യാന്തരവില 4180 ഡോളറിലേക്ക് ഉയർന്നു. എണ്ണവില കുറയുന്നത് പണപ്പെരുപ്പം കുറയാനും സഹായിക്കുമെന്ന വിലയിരുത്തലാണ് സ്വർണവില…

Read More

കര്‍ശന നടപടിയുമായി റെയില്‍വേ; ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ

തിരുവനന്തപുരം: ട്രെയിനുകളിലും പരിസരത്തും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തില്‍ പാട്ട് കേള്‍ക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്താല്‍ ഇനി പിഴ ഈടാക്കും. ഇത്തരം പെരുമാറ്റങ്ങള്‍ക്ക് 1, 000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.

Read More

നെന്മാറ ഇരട്ടക്കാെലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി, സർക്കാർ ജോലി ഉറപ്പുനൽകി

തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ വസതിയിൽവച്ചായിരുന്നു കൂടികാഴ്ച. കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അഖില, അതുല്യ എന്നിവരെയാണ് ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടത്. കോടതി വിധിപ്രകാരം മൂത്തമകൾ അഖിലയ്ക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'കോടതി വിധിപ്രകാരം മകൾ അഖിലയ്ക്ക് സർക്കാർ ജോലി ഉറപ്പാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട കുട്ടികളുടെ ഭാവിയെക്കരുതി…

Read More

വൈദ്യുതി നിരക്കും സര്‍ച്ചാര്‍ജും കൂടും; പീക്ക് സമയം ആറുമുതല്‍ രാത്രി പതിനൊന്നര വരെ

തിരുവനന്തപുരം: വൈദ്യുതബോര്‍ഡിന്റെ മുന്‍കാലനഷ്ടമായ 5, 000 കോടി രൂപ നാലുവര്‍ഷംകൊണ്ട് സര്‍ച്ചാര്‍ജിലൂടെ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വിജ്ഞാപനം ചെയ്തു. പുതുക്കിയ വൈദ്യുതനിരക്കും സര്‍ച്ചാര്‍ജും 2027 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും.

Read More

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടെ വീഴ്ച പറ്റി: കണ്ണൂര്‍ സിപിഐഎം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംഭവിച്ച പാളിച്ചകള്‍ അടക്കം ഗുരുതരമായ പല വീഴ്ചകളും സംഭവിച്ചതായി സിപിഐഎം കണ്ണൂര്‍ ജില്ലാക്കമ്മറ്റിയില്‍ സ്വയം വിമര്‍ശനം. സിപിഐഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ ചോരുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നും, കീഴ്ഘടക ങ്ങളില്‍ നടന്ന ചര്‍ച്ചകളെ ഗൗരവത്തോടെ സമീപിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Read More

കോവളത്ത് 16 കാരിക്ക് പീഡനം ; അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു ; സ്പാകളില്‍ പോലീസ് പരിശോധനയും

തിരുവനന്തപുരം: കോവളത്ത് 16 കാരിയെ സ്പായില്‍ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു. പിന്നില്‍ അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റിന്റെ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്.

Read More