ആയുർവേദ ആശുപത്രികളിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആയുർവേദ ആശുപത്രികളിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആയുർവേദ ആശുപത്രികളിൽ ഫർണിച്ചറുകൾ വാങ്ങിയതിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ധനകാര്യ വകുപ്പിന്റെ അന്വേഷണം മതിയെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ ഉത്തരവ്. കണ്ണൂർ പിണറായിയിലെ ഗവ. ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമാണം പൂർത്തിയാകുന്നതിന് മുൻപ് ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകൾ വാങ്ങിയ സംഭവത്തിലുൾപ്പെടെയാണ് അന്വേഷണം നടക്കുക. ഇവിടെ കെട്ടിട നിർമാണം പോലും പൂർത്തിയാകുന്നതിന് മുൻപ് 11.45 ലക്ഷം രൂപയുടെ ഫർണിച്ചറുകളായിരുന്നു വാങ്ങിക്കൂട്ടിയത്….

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി പൂട്ടു വീഴും; 1000 രൂപ പിഴ, ആവർത്തിച്ചാൽ 6 മാസം തടവ്

ന്യൂഡല്‍ഹി : ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട് കേൾക്കുകയോ വീഡിയോ കാണുകയോ ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ ഇനി അൽപ്പം ശ്രദ്ധിക്കണം.യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി വിജ്ഞാപനം ഇറക്കി ദക്ഷിണ റെയിൽവേ .

Read More

നഴ്‌സറി കുട്ടികൾക്ക് നൽകിയിരുന്ന ഭക്ഷണത്തിൽ മാരകമായ ലോഹം; ഉടമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ

ബീജിംഗ്: മാരക ലോഹം കലർന്ന ഭക്ഷണം കുട്ടികൾക്ക് നൽകിയതിന് നഴ്‌സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്. ചൈനയിലാണ് സംഭവം. നഴ്‌സറിയിലെ 200ലധികം കുട്ടികളുടെയും ജീവനക്കാരുടെയും രക്തത്തിൽ അപകടകരമായ അളവിൽ ഈയം (ലെഡ്) കണ്ടെതിനെത്തുടർന്നാണ് നടപടി. ആഹാരം കൂടുതൽ ആകർഷണീയമായി തോന്നിക്കാൻ വിഷമുള്ള ഭക്ഷ്യയോഗ്യമല്ലാത്ത പെയിന്റ് ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഗൻസു പ്രവിശ്യയിലെ തിയാൻഷുവിൽ ഹെഷി പീക്‌സിൻ കിൻഡർഗാർട്ടൻ നടത്തിയിരുന്ന ലീ ഹുയിഫാംഗ് ആണ് അറസ്റ്റിലായത്. വിഷമയമായ ആഹാരം തയ്യാറാക്കുകയും വിൽക്കുകയും ചെയ്തുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നഴ്‌സറിയിലെ കുട്ടികൾ പതിവായി…

Read More

ട്രാഫിക് പിഴയിൽ തിരിമറി; എസ്‌ഐക്കെതിരെ വിജിലൻസ് കേസ്

കാസർകോട്: ട്രാഫിക് പിഴയിൽ തിരിമറി നടത്തിയ എസ്‌ഐക്കെതിരെ വിജിലൻസ് കേസ്. മുൻ എസ്‌ഐ അരുൺ മോഹനെതിരെയാണ് നടപടി. ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ ജോലി ചെയ്ത കാലത്തെ ക്രമക്കേടിലാണ് കേസെടുത്തത്. പിഴയടച്ചിട്ടും ഇ-ചെലാനിൽ അരുൺ കുടിശിക രേഖപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നു. അരുണിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നവംബർ മാസത്തിൽ ഈ അബദ്ധം കാണിക്കരുത്, മുന്നറിയിപ്പുമായി വിദഗ്ദ്ധർ

അബുദാബി: ഇന്ത്യൻ പ്രവാസികൾ ധാരാളമുള്ള രാജ്യമാണ് യുഎഇ. നമ്മുടെ നാടിനെ അപേക്ഷിച്ച് വിലയിൽ വ്യത്യാസമുള്ളതിനാൽ മലയാളികൾ ഉൾപ്പെടെയുള്ളവർ യുഎഇയിൽ നിന്ന് സ്വർണം വാങ്ങാറുണ്ട്. ഇപ്പോഴിതാ ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരാൻ പോവുകയാണ്. അതിന് മുന്നോടിയായി പഴയ ആഭരണങ്ങൾ മാറ്റി പുതിയവ വാങ്ങാനുള്ള ഒരുക്കത്തിലായിരിക്കും പലരും. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആയിരക്കണക്കിന് ദിർഹത്തിന്റെ നഷ്‌ടം നിങ്ങൾക്ക് ഉണ്ടായേക്കാം. ഈ അബദ്ധങ്ങൾ ഒഴിവാക്കാൻ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നവംബർ ആറ് വെള്ളിയാഴ്‌ച ധൻതേരസും നവംബർ എട്ട് ഞായറാഴ്‌ച ദീപാവലിയുമാണ്….

Read More

മാസപ്പടി ഹവാല കേസ്: പിണറായിക്കും റിയാസിനും എതിരായ ഇ‌ഡി അന്വേഷണം ദുബായിലേക്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും പ്രതിയായ മാസപ്പടി ഹവാല കേസിൽ ഇഡി അന്വേഷണം ദുബായിലേക്ക്. വിദേശത്തേയ്ക്ക് ഹവാല വഴി പണം കടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നീക്കം. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് തെളിവ് ശേഖരിക്കാനാവശ്യപ്പെട്ട് നൽകുന്ന ഡോക്യുമെന്റായ ലെറ്റേഴ്സ് റോഗേറ്ററി കൈമാറും. കൊച്ചി പിഎംഎൽഎ കോടതിയിൽ നിന്ന് അനുമതി തേടിയ ശേഷം ഇഡി ചോദ്യങ്ങൾ തയ്യാറാക്കുമെന്നാണ് വിവരം. കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കത്ത്…

Read More

പുതിയ മദ്യനയം നവംബറിൽ പ്രഖ്യാപിക്കും; എൽഡിഎഫ് നയത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രി എം. ലിജു

ആലപ്പുഴ: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. നയരൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും വിവിധ മേഖലകളിൽനിന്ന് ലഭിച്ച നിർദേശങ്ങൾ ക്രോഡീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. നവംബർ പകുതിയോടെയോ മാസാവസാനത്തോടെയോ നയം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

Read More

നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗികവിദ്യാഭ്യാസത്തിന്റെയും ഡിജിറ്റല്‍ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി, സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്ന് സുപ്രീംകോടതി. ക്ലാസ്മുറി, ഹോസ്റ്റല്‍, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബാലസുരക്ഷാ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ചൂഷണം ചെയ്യപ്പെടുന്നതായോ ഓണ്‍ലൈന്‍ കുറ്റകൃതങ്ങളെ കുറിച്ചോ കുട്ടികള്‍ അറിയിച്ചാല്‍ ഉചിതമായി പ്രതികരിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More

കേരളത്തിൽ തുലാവർഷം കനക്കുന്നു; ഒമ്പത് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 20/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

Read More

ലേബലിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ; ഹോർലിക്‌സിന്റെ രണ്ട് ഉൽപ്പന്നങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നോട്ടീസ്

ന്യൂഡൽഹി: ലേബലുകളിലും പരസ്യങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നെന്ന പരാതിയിൽ ഹോർലി‌ക്‌സ് ബ്രാൻഡിന്റെ രണ്ട് ഉൽപ്പന്നങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നോട്ടീസ്. ബ്രാൻഡിന്റെ ഇന്ത്യൻ വിപണിയുടെ ഉടമസ്ഥരായ ഹിന്ദുസ്ഥാൻ യൂണിലിവറിനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്. ഹോർലിക്‌സ് വിമൻസ് പ്ലസ് ചോക്ലേറ്റ് ന്യൂട്രീഷൻ ഡ്രിങ്ക്, ഹോർലിക്‌സ് മദേഴ്‌സ് പ്ലസ് കേസർ എന്നിവയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധിച്ചത്. ഇവയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. 400 ഗ്രാം പാക്കറ്റിലുള്ള ഹോർലിക്‌സ് വിമൻ പ്ലസ് ചോക്ലേറ്റ്…

Read More