നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി; നാല് പ്രതികൾക്കും ജാമ്യം നിഷേധിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ വാഹനമിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ ഒന്നാം പ്രതി സുഹൈലിന്റെയും മറ്റു പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിൽ കഴിഞ്ഞ ദിവസം രണ്ടര മണിക്കൂറോളം നീണ്ട വാദം പൂർത്തിയായിരുന്നു.

Read More

വെള്ളം മോഷ്ടിച്ചു, പിന്നാലെ പണി കിട്ടി: രണ്ടര ലക്ഷം രൂപ പിഴയടയ്ക്കാൻ വാട്ടർ അതോറിറ്റി നോട്ടീസ്

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ പി ടി പി സബ്‌ ഡിവിഷന്‌ കീഴില്‍ ജലമോഷണം കണ്ടെത്തി. ആറാമട പള്ളിക്കു സമീപം തങ്കരാജ്‌ എന്ന വ്യക്തിയുടെ പേരില്‍ TMA/2721/S എന്ന ഉപഭോക്തൃ നമ്പരില്‍ എടുത്തിട്ടുള്ള കുടിവെള്ള കണക്ഷനിലാണ് വാട്ടർ അതോറിറ്റി മീറ്റർ റീഡർ നടത്തിയ പരിശോധനയിൽ ജലമോഷണം കണ്ടെത്തിയത്. കണക്ഷന്റെ മീറ്റര്‍ പോയിന്‍റിനു മുന്‍പായി അനധികൃത പൈപ്പ് ലൈൻ ബന്ധിപ്പിച്ച് കിണറ്റിനുള്ളിലേക്ക്‌ ജലം ശേഖരിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന്‌ നോട്ടിസ്‌ നല്‍കി കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുകയുമായിരുന്നു. കണക്ഷന്‍ നിലനില്‍ക്കുന്ന കെട്ടിടത്തില്‍…

Read More

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനിയെ നെഞ്ചിലെ അണുബാധയെ തുടർന്ന് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

കേരളത്തിൽ അന്തരീക്ഷം കടുക്കുന്നു; വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40-50 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കും. വരുംദിവസങ്ങളിലും ഇത് തുടരുമെന്നാണ് അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 04.00 നും 04.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

Read More

നിയന്ത്രണംവിട്ട ബസ് ഓടയിലേക്ക് വീണു; എട്ട് തീർത്ഥാടകർ മരിച്ചു, 17പേർ ചികിത്സയിൽ

കോട്ട: നിയന്ത്രണംവിട്ട ബസ് 15 അടി താഴ്‌ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർത്ഥാടകർക്ക് ദാരുണാന്ത്യം. ഡൽഹി – മുംബയ് എക്‌സ്‌പ്രസ് വേയിൽ ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് രാജസ്ഥാനിലെ ഖതുശ്യാം ക്ഷേത്രത്തിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 25പേരാണ് ബസിലുണ്ടായിരുന്നത്. എക്‌സ്‌പ്രസ് വേയിലെ ഫില്ലർ നമ്പർ 384ന് സമീപത്തുവച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. ഡ്രെയിനേജ് തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. പ്രദേശവാസികളും രക്ഷാപ്രവർത്തകരും ഉടൻതന്നെ സംഭവസ്ഥലത്തെത്തി. ഓടയിൽ വെള്ളവും…

Read More

‘ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം’: സോഷ്യൽ മീഡിയയ്ക്ക് ‘ചൈൽഡ് മോഡ്’ നിർദ്ദേശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 21, ആർട്ടിക്കിൾ 19(1)(എ) എന്നിവ പ്രകാരം കുട്ടികൾ ഉൾപ്പെടെയുള്ള ഓരോ വ്യക്തിക്കും ഇന്റർനെറ്റ് ഉപയോഗിക്കാനും പ്രാപ്യമാക്കാനുമുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി.

Read More

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി ഇ.ഡി. പിണറായിയുടെ തിരുവനന്തപുരത്തെ ബേക്കര്‍ ജംഗ്ഷനിലെ വാടകവീട്ടിലെത്തി ഭിത്തിയില്‍ സമന്‍സ് പതിച്ച് പോയി. രാവിലെ തന്നെ ഇ.ഡി.യുടെ മൂന്ന് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തുകയായിരുന്നു. സമന്‍സ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് പതിച്ചത്.

Read More

സൈനുല്‍ ആബിദ് വധക്കേസ് ; 21 പ്രതികളെയും കോടതി വെറുതേ വിട്ടു ; വിധിവന്നത് 12 വര്‍ഷത്തിന് ശേഷം

കാസര്‍ഗോഡ്: സൈനുല്‍ ആബിദ് വധക്കേസ് സില്‍ മുഴുവന്‍ പ്രതികഴെയും വെറുതേ വിട്ടു. 21 പേരെയും കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേവിട്ടു. 2014 ഡിസംബര്‍ 22 ന് നടന്ന കൊലപാതകത്തില്‍ ദൃക്‌സാക്ഷിയായ പിതാവ് നേരത്തേ തന്നെ മരണപ്പെട്ടു. 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതിപ്പട്ടികയില്‍ ഒരാള്‍ മരണപ്പെട്ടതിന് ശേഷം 21 പേരായിരുന്നു വിചാരണ നേരിട്ടത്്.

Read More

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

നോയിഡ: ഗ്രേറ്റർ നോയിഡയിലെ റാബുപുര പ്രദേശത്തുള്ള നഗ്‌ല ശ്രീ പദം ഗ്രാമത്തിലെ വസതിയിൽ ദമ്പതികളും 3 നും 11 നും ഇടയിൽ പ്രായമുള്ള അവരുടെ മൂന്ന് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

Read More

കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ച് അനുവദിച്ച് റെയിൽവെ; യാത്രക്കാർക്ക് പുതിയ അനുഭവം, ഒക്ടോബർ 22 മുതൽ

തിരുവനന്തപുരം: മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ച് റെയിൽവെ. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് റെയിൽവെ കോച്ച് അനുവദിച്ചത്. കേരളത്തിൽ സർവീസ് നടത്തുന്ന ഒരു ട്രെയിനിൽ ആദ്യമായാണ് വിസ്റ്റാഡോം കോച്ച് അനുവദിക്കുന്നത്. ഈ ആവശ്യം യാഥാർത്ഥ്യമാക്കുന്നതിനായി റെയിൽവേ മന്ത്രി തലത്തിലും റെയിൽവേ ബോർഡ് തലത്തിലും ദക്ഷിണ റെയിൽവേ തലത്തിലും നിരന്തരമായ ഇടപെടലുകളാണ് നടത്തിയതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ റെയിൽവേയിലൂടെ പ്രയോജനപ്പെടുത്തുന്നതിനുമായി നടത്തിയ ഈ ശ്രമങ്ങൾക്ക്…

Read More