വിവാഹസീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം; സ്വർണവില തിരിച്ചുകയറുന്നു, ഇന്നത്തെ നിരക്കറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,535 രൂപയും പവന്റെ വില 1,08,280 രൂപയുമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഏകദേശം 2,400 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് നിരക്കിൽ നേരിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് സ്വർണവില വർദ്ധിക്കാൻ പ്രധാന കാരണം ആഗോള വിപണിയിലെ എണ്ണവില വർദ്ധനവും അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വവുമാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം…