കണ്ണൂരിലെ കീര്‍ത്തനയുടെ ആത്മഹത്യ: പോലീസ് അന്വേഷണത്തില്‍ കുടുംബത്തിന് അതൃപ്തി ; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂര്‍: തില്ലങ്കേരിയിലെ 20 കാരി കീര്‍ത്തനയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. കീര്‍ത്തന ജീവനൊടുക്കിയത് പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണെന്നും ആണ്‍സുഹൃത്തായ ആദിദേവിന്റെ അച്ഛന്‍ പോലീസുകാരനായതിനാല്‍ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.

Read More

49 കാരിയുടെ പ്രണയവിവാഹം 30 കാരനുമായി; ആദ്യവിവാഹത്തിലെ മക്കൾ വിദേശത്തുനിന്നെത്തി അമ്മയുടെ രണ്ടാം ഭർത്താവിനെ കൊന്നു!

മീററ്റ്: ഉത്തർപ്രദേശിലെ കുമഹരിയ തഹ് ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരം 30 വയസ്സുകാരനായ വ്യാപാരിക്ക് നേരെ ഒരു സിൽവർ മാരുതി ആൾട്ടോ കാറിലെത്തിയ രണ്ട് മുഖംമൂടി ധാരികൾ വെടിയുതിർക്കുന്നതിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാപാരിയായ നവ്‌ജോത് സിംഗ് ആക്രമികളിൽ ഒരാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വൈകുന്നേരം 5 മണിയോടെ വെടിയേറ്റ് മരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Read More

സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം : കേസെടുത്ത് പോലീസ്, പന്തല്‍ നിര്‍മ്മാണത്തില്‍ വീഴ്ചയെന്ന് എഫ്‌ഐആര്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളക്കിടെയുണ്ടായ അപകടത്തില്‍ കേസെടുത്ത് പോലീസ്. അക്വാട്ടിക് കോംപ്ലക്‌സില്‍ താല്‍ക്കാലിക പന്തല്‍ നിര്‍മ്മിച്ചതില്‍ വീഴ്ച എന്നാണ് എഫ്.ഐ.ആര്‍.

Read More

സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത; ഇന്നും വില താഴേക്ക് തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 13,685 രൂപയിലെത്തി. പവന് 280 രൂപ കുറഞ്ഞ് 1,09,480 രൂപയായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞിരുന്നു. ഇന്നലെ പവന് 1,09,760 രൂപയും ഒരു ഗ്രാം സ്വർണത്തിന് 13,720 രൂപയുമായിരുന്നു. വിലയിൽ ദിവസേനയുണ്ടാകുന്ന കുറവ് സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ആഗോള വിലയിലെ…

Read More

ഇന്ത്യ ശക്തമായി തുടരും; ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്ന് ഐഎം‌എഫ്; ആഗോള സമ്പദ്‌വ്യവസ്ഥ ദുർബലം

ന്യൂഡൽഹി: ഉയർന്ന ഊർജ-ഭക്ഷണ വിലകളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും കാരണം ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരത കൂടുതൽ ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി അന്താരാഷ്ട്ര നാണയ നിധി (ഐഎം‌എഫ്). എന്നാൽ, 2027, 2028 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7 ശതമാനമായിരിക്കുമെന്ന് പ്രവചനത്തിൽ പറയുന്നു.

Read More

കാക്കനാട് മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്

കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് അമിതവേഗത്തിൽ ആഡംബര കാറോടിച്ച് നെടുമ്പാശേരിയിൽ മൂന്നു പേരുടെ ജീവനെടുത്ത സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. 23 വയസ് തികയുന്നതിന് മുൻപ് മദ്യം ഉപയോഗിച്ച കുറ്റത്തിനാണ് ആലുവ എക്‌സൈസ് റേഞ്ച് കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ. 23 വയസ് തി​കയാത്ത പ്രതികൾക്ക് മദ്യം നൽകി​യതി​ന് വൈറ്റി​ല, പാലാരി​വട്ടം, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാർ ഹോട്ടലുകൾക്കെതി​രെ എക്സൈസ് കേസെടുത്തിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം ഫൈവ് സ്റ്റാർ ഹോട്ടലുകളാണ്. ബാർ ലൈസൻസ് റദ്ദാക്കാൻ എക്സൈസ് കമ്മി​ഷണർക്ക് എറണാകുളം…

Read More

സൗദി കിരീടാവകാശി ബങ്കറുകളുടെയും പ്രത്യേക സൈനികരുടെയും സുരക്ഷയിൽ? ഹൂതി ആക്രമണം വീണ്ടും ഊർജ്ജവിപണി തടസ്സപ്പെടുത്തും?

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഹൂതികളുടെ ഭീഷണിക്കിടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ബങ്കറുകളുള്ള അതീവ സുരക്ഷയുള്ള കൊട്ടാരങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ‘വാൾസ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട മേഖലയിലെ തുടരെയുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ഈ നീക്കം. കഴിഞ്ഞയാഴ്ച ദേശീയ രക്തദാന ക്യാമ്പയിന്റെ ഭാഗമായി രക്തം ദാനം ചെയ്തതായിരുന്നു കിരീടാവകാശിയുടെ അവസാനത്തെ പൊതുവേദിയിലെ പ്രത്യക്ഷപ്പെടൽ. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, 41 കാരനായ കിരീടാവകാശിയെ…

Read More

തുലാവര്‍ഷം എത്തുന്നു; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകും

കേരളത്തില്‍ തുലാവര്‍ഷം അടുത്ത ദിവസങ്ങളില്‍ എത്തുന്നതോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തുനിന്ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പൂര്‍ണ്ണമായി പിന്‍വാങ്ങുന്നതിനൊപ്പം തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം സജീവമാകുന്നതിന്റെ ഭാഗമായി ഒക്‌ടോബര്‍ 15 മുതല്‍ 18 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ഒക്ടടോബര്‍ 16-ന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ്…

Read More

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രകിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു ; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതി; കേസെടുത്തു

കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്കിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചതായി പരാതി. വടകര മന്ദരത്തൂര്‍ സ്വേദശിനി തങ്കമണിയാണ് ഇന്നലെ വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. 49 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് ചികിത്സാ പിഴവിന് കേസെടുത്തു. എട്ടാം തീയതിയാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തങ്കമണിയുടെ സര്‍ജറി നടന്നതെന്നും ഒമ്പതിന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെ ഛര്‍ദ്ദിയും പനിയും തുടങ്ങിയെന്നും കുടുംബം പറയുന്നു. ഭക്ഷണം കഴിച്ചാല്‍ ഛര്‍ദ്ദിക്കുന്ന സ്ഥിതിയായിരുന്നു. വന്‍കുടലില്‍ മുറിവുണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും കുടുംബം പറയുന്നു. ഇതോടെ…

Read More

വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി; ഇരുവരും ലഹരിക്കേസിലെ പ്രതികൾ

കണ്ണൂർ: വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂർ വനിതാ ജയിലിലെ തടവുകാരായ റോഷ്‌നി സാവിയോ (34) , റുബൈദ പി കെ (34) എന്നിവരിൽ നിന്നാണ് ലഹരി പിടികൂടിയത്. ഇരുവരും എംഡിഎംഎ വില്പന കേസിലെ പ്രതികളാണ്. റോഷ്‌നി ആറുദിവസം മുൻപാണ് ജയിലിലെത്തിയത്, റുബൈദ രണ്ട് ദിവസം മുൻപും. 0.31 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. തടവറയിൽ ഒരു ഗ്ളാസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കണ്ടെത്തിയത്. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലായിരുന്നു ലഹരി പിടികൂടിയത്….

Read More