സിജെപിക്കെതിരായ സരിന്റെ പരാമർശം; കടുത്ത അതൃപ്തിയിൽ സിപിഐഎം , വാക്കുപിഴവെന്ന് സരിന്‍

തിരുവനന്തപുരം:സിജെപിക്ക് എതിരായ സരിന്റെ പരാമർശത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. പിഴവ് പറ്റിയെന്ന് നേതാക്കളോട് സരിൻ വിശദീകരിച്ചിട്ടുണ്ട്. എന്ത് തിരുത്തൽ നടപടിക്കും വിധേയനാകാമെന്നും എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളോട് സരിൻ വിശദമാക്കി. സിജെപി ആർ എസ് എസ് പദ്ധതിയാണെന്ന് സരിൻ ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത് വലിയ വിവാദമായിരുന്നു.

Read More

പരിസ്ഥിതിലോല മേഖലയിൽ നിന്ന് ശബരിമലയെ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തു

പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയിൽ നിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്തു. സന്നിധാനം, പമ്പ, നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട് എന്നിവ ഒഴിവാക്കിയാണ് ഭൂപടത്തിൽ പരിസ്ഥിതിലോല മേഖലയുടെ പരിധി അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ശബരിമലയിലെ ബഫർസോൺ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ല.

Read More

മെഡിക്കൽഷോപ്പ് വഴി ലഹരിമരുന്ന് വിൽക്കുന്നത് ചോദ്യം ചെയ്‌തു; സാമൂഹിക പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ചണ്ഡീഗഡ്: ലഹരിമരുന്നുകൾ അനധികൃതമായി വിൽക്കുന്നെന്നാരോപിച്ച് മെഡിക്കൽ ഷോപ്പുടമയെ ചോദ്യംചെയ്‌ത സാമൂഹിക പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ മാർസയിലാണ് സംഭവം. ലഹരിവിരുദ്ധ പ്രവർത്തകനായ പർവീന്ദർ സിംഗ് ഝോട്ടയാണ് കൊല്ലപ്പെട്ടത്. ഇയാൾക്കുനേരെ വെടിയുതിർത്ത മെഡിക്കൽ ഷോപ്പുടമ സംഭവശേഷം ഒളിവിൽ പോയി. അമിതമായി ലഹരിപകരുന്ന മരുന്നുകൾ മെഡിക്കൽ ഷോപ്പുകൾവഴി അനധികൃതമായി വിൽക്കുന്നുണ്ടെന്നാരോപിച്ചാണ് ഝോട്ട ഷോപ്പുടമയെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ഇതിന്റെ ലൈവ് ദൃശ്യങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തു. അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ളതാണ് വീഡിയോ. മെഡിക്കൽ ഷോപ്പിൽനിന്ന് ലഹരിമരുന്ന് വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന വയോധികനെയും…

Read More

ഹൂതി ആക്രമണ ഭീഷണി; സൗദിയിലേക്കുള്ള ഇൻഡിഗോ സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ. ഒക്ടോബർ 13ന് പുറത്തിറക്കിയ അറിയിപ്പിലാണ് വിമാനക്കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

Read More

കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: വനിതാ ജയിലില്‍ തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂര്‍ വനിതാ ജയിലിലെ തടവുകാരായ റോഷ്‌നി സാവിയോ ( 34), റുബൈദ പി.കെ. ( 34) എന്നിവരില്‍ നിന്നാണ് ലഹരി പിടികൂടിയത്. ഇരുവരും എംഡിഎംഎ വില്‍പ്പന കേസിലെ പ്രതികളാണ്. 0.31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

Read More

പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; അടുത്ത അഞ്ചുദിവസം കേരളത്തിലെ അന്തരീക്ഷം മാറും, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 15-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടാണ്. 16-ാം തീയതി ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17-ാം തീയതി ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…

Read More

യുഎഇ ലോട്ടറിയിൽ വീണ്ടും മലയാളികൾക്ക് സമ്മാനമടിച്ചു; കയ്യിലെത്തുക കോടികൾ

അബുദാബി: മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർക്ക് യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളുടെ സമ്മാന നേട്ടം. ഇതിൽ നാലുപേ‌ർ യുഎഇയിലും ഒരാൾ ഒമാനിലുമാണ്. അഞ്ചുപേർക്കുകൂടി 1,950,000 ദിർഹം (ഏകദേശം അഞ്ച് കോടി രൂപ) ആണ് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ചത്. കൂട്ടത്തിൽ സുനിൽ കുമാറിനാണ് ഏറ്റവും കൂടുതൽ സമ്മാനത്തുക ഉള്ളത്. ഒരു മില്യൺ ദി‌ർഹം (ഏകദേശം രണ്ട് കോടി രൂപ) ആണ് സുനിലിന് ലഭിക്കുന്നത്. സമ്മാനമടിച്ച രണ്ടാമനായ പഞ്ചാബ് സ്വദേശിയും ട്രക്ക് ഡ്രൈവറുമായ കുൽവന്ദ് സിംഗിന് 500,000 (ഏകദേശം…

Read More

രാഹുൽ ഗാന്ധിക്ക് ആശ്വാസം; മോദിയെ അപകീർത്തിപ്പെടുത്തിയ കേസിൽ വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കേസിൽ വിചാരണ തുടരാൻ അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി. 'ചോറോം കേ സർദാർ', 'കമാൻഡർ-ഇൻ-തീഫ്' എന്നീ പരാമ‌ർശങ്ങളിലൂടെ നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന കേസാണ് രാഹുൽ ഗാന്ധിക്ക് എതിരെ ഉയർന്നത്. ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ്…

Read More

‘ചൗക്കീദാർ ചോർ ഹേ’ കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം: വിചാരണക്കോടതി നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: രാഹുൽ ഗാന്ധി 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ 'ചൗക്കീദാർ ചോർ ഹേ' പരാമർശവുമായി ബന്ധപ്പെട്ട നിയമനടപടികൾക്ക് സ്റ്റേ. റഫാൽ വിവാദത്തിനിടെയായിരുന്നു പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധിക്കെതിരായ വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്ത സുപ്രീം കോടതി ബിജെപി നേതാവ് മഹേഷ് ശ്രീശ്രീമലിന് നോട്ടീസ് അയക്കുകയും ചെയ്തു.

Read More

അധികാരം കൈവശം വയ്ക്കുന്നതിലല്ല, എന്തിനുവേണ്ടി വിനിയോഗിക്കുന്നു എന്നതിലാണ് യഥാർത്ഥ മൂല്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവും സ്വതന്ത്ര മാദ്ധ്യമങ്ങളുടെ രാജ്യവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. രാജ്യത്ത് നൂറിലധികം ഭാഷകളുണ്ട്. 80,000ത്തിലധികം പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ആയിരത്തിലേറെ സാറ്റ്‌ലൈറ്റ ചാനലുകളുമുണ്ട്. മാത്രമല്ല ഇന്ത്യയിൽ 500 മില്യണിലേറെ യൂട്യൂബ് ഉപഭോക്താക്കളാണുള്ളത്. അതിനാൽ സ്വതന്ത്ര മാദ്ധ്യമങ്ങളുടെ രാജ്യമാണിത്. അടുത്തക്കാലത്തായി രാജ്യത്തിന്റെ പുരോഗതിയിൽ ഡിജിറ്റൽ ശക്തി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്'- പ്രധാനമന്ത്രി പറഞ്ഞു. അധികാരം കൈവശം വയ്ക്കുന്നതിലല്ല, അത്…

Read More