മൂവാറ്റുപുഴയിലെ കാർഷോറൂമിന് തീയിട്ട് ‘കഴിവ്’ തെളിയിച്ചു, പിന്നാലെ പാകിസ്ഥാനിലെ ‘ബോസ്’ പറഞ്ഞപോലെ ജൂത പള്ളിക്ക് തീയിട്ട യുവാവ് പിടിയിൽ

കൊച്ചി: എറണാകുളത്തെ ജൂതപ്പള്ളിയുടെ മുഖ്യകവാടത്തിൽ തീയിട്ട പ്രതിക്ക് പാകിസ്ഥാൻ തീവ്രവാദികളുമായി ബന്ധം. സംഭവത്തിൽ കുന്നത്തുനാട് പുത്തൻകുരിശ് ഐക്കരനാട് വടയമ്പാടി കാവാലംകുഴി വീട്ടിൽ എബിൻ പി. പോളാണ് (32) അറസ്റ്റിലായത്. ആക്രമണത്തിന് പ്രേരിപ്പിച്ച ആളുമായി ഒരുമാസത്തെ പരിചയമേയുള്ളൂ എന്നാണ് മൊഴി. പേരറിയാത്ത ഇയാളെ 'ബോസ്' എന്നാണ് വിളിക്കുന്നത്. ആക്രമണം വിജയിച്ചാൽ ഉത്തർപ്രദേശിലും ഡൽഹി, മുംബയ്, അമൃത്സർ നഗരങ്ങളിലും എബിനെക്കൊണ്ട് സ്‌ഫോടനം നടത്താൻ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നു. ഇതുസംബന്ധിച്ച് 'ബോസ്' അയച്ച സന്ദേശം എബിന്റെ മൊബൈലിൽ നിന്ന് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ…

Read More

ബീഹാറിൽ ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞ് വൻ ദുരന്തം,​ കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു

വൈശാലി: ബീഹാറിൽ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 11 പേർ മരിച്ചു. ഇന്ന് രാത്രിയോടെ വൈശാലി ജില്ലയിലെ ഗംഗാനദിയിൽ രാഘോപൂർ മേഖലയിലാണ് അപകടം നടന്നത്. വിരുന്നിൽ പങ്കെടുക്കാൻ പോവുകയായിരുന്ന 20ഓളം പേർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏറെയും കുട്ടികളാണെന്നാണ് വിവരം. സംഭവമറിഞ്ഞ് ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ (എൻ.ഡി.ആർ.എഫ്) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നദിയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ അധികൃതരെ സഹായിക്കുന്നുണ്ട്. നിലവിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനവും ചികിത്സാ സംവിധാനങ്ങളും ഊർജിതമാക്കാൻ…

Read More

കേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചു; കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രി എൽ. മുരുകൻ മന്ത്രിസ്ഥാനവും രാജ്യസഭാാംഗത്വവും രാജിവെച്ചു. തമിഴ്‌നാട്ടിൽ പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജിയെന്നാണ് പുറത്ത് വരുന്നറിപ്പോർട്ടുകൾ.

Read More

എസ്ഐആറിനെ കുറ്റപ്പെടുത്തേണ്ട; പതിറ്റാണ്ടുകളായി കോൺഗ്രസ് പരാജയപ്പെടുന്നു; രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് അമിത്‌ഷാ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം നയിക്കുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയാണെന്നും 2024ന് ശേഷമാണ് എസ്ഐആർ ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് തോൽവികൾക്ക് എസ്.ഐ.ആറിനെ കുറ്റപ്പെടുത്തുന്നതിനു പകരം രാഹുൽ ഗാന്ധി ആത്മപരിശോധന നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അമിത് ഷായുടെ പ്രതികരണം. ഗാന്ധിനഗർ മുനിസിപ്പൽ…

Read More

‘കലാച്ചി’ കോപ്പിയടിയെന്ന ആരോപണം; ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തിക്കേസ്

തൃശൂർ: 'കലാച്ചി' നോവൽ കോപ്പിയടിയാണെന്ന ആരോപണത്തിൽ എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്ത് കെ.ആർ. മീര. നവംബർ ഏഴിന് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കും.

Read More

സംസ്ഥാനത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം ; ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തെ കള്ള് ഷാപ്പിന് മുമ്പിൽ വെച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്പദമായി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Read More

ബിജെപിയെ ശക്തിപ്പെടുത്താൻ മുഴുവൻ സമയവും പ്രവർത്തിക്കും; കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് എൽ മുരുകൻ

ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവച്ച് എൽ. മുരുകൻ. കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജ്യസഭാംഗത്വത്തിൽ നിന്നുമാണ് മുരുകൻ രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജിക്കത്ത് കൈമാറിയ മുരുകൻ, തന്റെ രാജി ഉടൻ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്ന് മുരുകൻ എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതത്തിനും തമിഴ്നാടിനും വേണ്ടി സേവനം ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ…

Read More

ആശ്വാസം! എസ്ബിഐയിൽ ചെറുകിട വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ക്യുആർ പേയ്‌മെന്റുകൾക്ക് ചാർജില്ല

ന്യൂഡൽഹി: ചെറുകിട വ്യാപാരികൾക്ക് ലഭിക്കുന്ന പ്രതിമാസ യുപിഐ ക്യുആർ കോഡ് പേയ്‌മെന്റുകൾ ഒരു ലക്ഷം രൂപ വരെയാണെങ്കിൽ, അതിന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ചാർജുകൾ ഈടാക്കില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു.

Read More

23 കാരിയെ പീഡിപ്പിച്ചു, മതം മാറാൻ നിർബന്ധിച്ചു; 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി; ഇൻഫ്ലുവൻസർ ജിം ട്രെയിനർ അറസ്റ്റിൽ

നലസൊപാര: മഹാരാഷ്ട്രയിലെ നലസൊപാരയിൽ വിവാഹ വാഗ്ദാനം നൽകി 23 കാരിയായ യുവതിയെ നിരന്തരം പീഡിപ്പിക്കുകയും, 80-ഓളം സ്ത്രീകളെ വശീകരിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ 22 കാരനായ ജിം ട്രെയിനറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആരിഫ് ഷെയ്ഖിനെ നലസോപാര പോലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ വിറ്റഴിച്ചതായും പരാതിയുണ്ട്. പോലീസ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Read More

നെടുമ്പാശ്ശേരി അപകടക്കേസ്: അട്ടിമറി ആരോപണം പരിശോധിക്കും, പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ഡിജിപി

തിരുവനന്തപുരം: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ. പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിനില്ലെന്നും ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

Read More