കളിക്കാൻ പോയതിന് ശിക്ഷ; 82 വിദ്യാർത്ഥികളുടെ തല പാതി മൊട്ടയടിച്ച് സ്‌കൂൾ അധികൃതർ, പിന്നാലെ പ്രതിഷേധം
മുംബയ്: മുടി വെട്ടാനായി കാത്തിരിക്കുന്നതിനിടെ കളിക്കാൻ പോയെന്നാരോപിച്ച് സർക്കാർ വിദ്യാലയത്തിലെ 82 വിദ്യാർത്ഥികളുടെ തല പാതി മൊട്ടയടിച്ചതായി പരാതി. മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ശനിയാഴ്‌ച കുട്ടികളുടെ മുടിവെട്ടുന്നതിനായി സ്‌കൂൾ അധികൃതർ സൗകര്യമൊരുക്കിയിരുന്നു. ഇതിനിടെ ചില വിദ്യാർത്ഥികൾ കളിക്കാൻ പോയത് സ്‌കൂൾ സൂപ്രണ്ട് പ്രശാന്ത് മേശ്രാമിനെ പ്രകോപിപ്പിച്ചെന്നാണ് റിപ്പോർട്ട്. തുടർന്ന് കുട്ടികളുടെ തലമുടി പാതി ഷേവ് ചെയ്‌തുകളയാനായി ഇയാൾ ബാർബർക്ക് നിർദേശം നൽകുകയായിരുന്നു. കുട്ടികളുടെ ചിത്രങ്ങൾ പുറത്തായതോടെ വിവരമറിഞ്ഞ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്…