സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് തന്നെ ജുവലറിയിലേക്ക് പോയിക്കോളൂ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവിലയ്ക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകങ്ങളിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ തുടരുന്ന അനിശ്ചിതത്വവും യുഎസ് ഡോളറിലെ മാറ്റങ്ങളും ഉൾപ്പെടുന്നുണ്ട്. രാജ്യാന്തരവില ഔൺസിന് 4162 ഡോളർ വരെ ഉയർന്നെങ്കിലും ഇപ്പോൾ 4137 ഡോളറിലെത്തി. സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റമില്ല. ഇന്ന് ഗ്രാമിന് 235 രൂപയാണ് വിപണിവില….

Read More

മൂന്ന് മലയാളികളെ വിമാനത്താവളത്തിൽ തടഞ്ഞു, സൗദിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല; തിരിച്ചയച്ചതായി റിപ്പോർട്ട്

റിയാദ്: മൂന്ന് മലയാളികളെ സൗദി അറേബ്യയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചതായി റിപ്പോർട്ട്. വ്യാജ തൊഴിൽ വിസയുമായി റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് തിരുവനന്തപുരം സ്വദേശികളെയാണ് തിരിച്ചയച്ചത്. നാല് ദിവസം മുൻപായിരുന്നു ഇവർ റിയാദിലെത്തിയത്. വിസ വ്യാജമായിരുന്നതിനാൽ ഇവരെ വിമാനത്താവളത്തിൽതന്നെ കസ്റ്റഡിയിൽ വച്ചതിനുശേഷം നടപടികൾ പൂർത്തിയാക്കി തൊട്ടടുത്ത ദിവസം കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ തിരിച്ചയക്കുകയായിരുന്നു. മറ്റൊരു വിസയുടെ പ്രിന്റിൽ വിസ നമ്പർ, തീയതി, പേര്, പോസ്‌പോർട്ട് നമ്പർ, റെഫറൻസ് നമ്പർ, തൊഴിൽ തുടങ്ങിയ വിവരങ്ങൾ തിരുത്തിയാണ് ഇവർക്ക് വിസ…

Read More

ആരോപണം കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ; ഫ്ലൈദുബായ് ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ

ടെഹ്‌റാൻ: ദുബായ് – ടെൽ അവീവ് ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമത്തിൽ പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ തള്ളി ഇറാൻ. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ആരോപണങ്ങളെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞതായി തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രയേലും ചില യൂറോപ്യൻ രാജ്യങ്ങളും മുൻകാലങ്ങളിലും ഇത്തരം പ്രചാരണം നടത്തിയിട്ടുണ്ടെന്നും പഴകിത്തേഞ്ഞ തന്ത്രമാണിതെന്നും ബഗായ് പറഞ്ഞു. അതേസമയം, സഹപൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ഭീകരാക്രമണമാണെന്ന് യുഎഇ സ്ഥിരീകരിച്ചിരുന്നു. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ചെറുകോടാലി കൊണ്ടായിരുന്നു…

Read More

അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം, മരണം കാറിൽ ട്രക്കിടിച്ച്

വാഷിംഗ്‌ടൺ: അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം. തെലങ്കാന മഹാബുബാദ് സ്വദേശി ദരം സുപ്രിയ (31) ആണ് മരിച്ചത്. ശനിയാഴ്‌ച മിസോറിയിലായിരുന്നു അപകടമുണ്ടായത്. മിസോറിയിലെ സെന്റ് ലൂസിയിൽ റെസ്റ്റോറന്റ് നടത്തുകയായിരുന്നു സുപ്രിയ. ശനിയാഴ്‌ച രാത്രി റെസ്റ്റോറന്റ് അടച്ചതിനുശേഷം സുഹൃത്തിനൊപ്പം മടങ്ങവേയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാറിൽ ട്രക്കിടിക്കുകയായിരുന്നു. സുപ്രിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുപ്രിയയയുടെ ഭർത്താവ് പി.രഞ്ജിത്ത് അമേരിക്കയിൽ സോഫ്‌ട്‌വെയർ എഞ്ചിനീയറാണ്. രഞ്ജിത്താണ് ഭാര്യയുടെ മരണവിവരം നാട്ടിലറിയിച്ചത്. മകളുടെ മൃതദേഹം…

Read More

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ വ്യാജ ഒപ്പ് ; സിപിഐഎം പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ വ്യാജ ഒപ്പ് സൃഷ്ടിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. തിരുവന ന്തപുരം നഗരസഭ കൗണ്‍സിലിന്റെ മൂന്ന് യോഗത്തില്‍ പങ്കെടുത്തു എന്ന് വ്യാജരേഖയുണ്ടാക്കിയതായിട്ടാണ് ആരോപണം. ഇതിനായി റജിസ്റ്ററില്‍ വ്യാ ജഒപ്പ് ഇട്ടെന്നാണ് പരാതി. വിവരാവകാശ നിയമം അനുസരിച്ച് ലഭിച്ച കൗണ്‍സില്‍ രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്കാണ് പരാതി നല്‍കിയത്. ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 എന്നീ തീതികളില്‍ നടന്ന കൗണ്‍സില്‍ യോഗങ്ങളിലാണ്…

Read More

മട്ടുപ്പാവിലെ ഹരിതലോകം ; 77-ാം വയസ്സിലും കൃഷിയുടെ കൂട്ടുകാരിയായി സുമം

സ്ഥലപരിമിതി കൃഷിക്ക് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനിയായ സുമം എസ്.പി. വീടിന്റെ ടെറസിൽ വാഴയും കറിവേപ്പിലയും കാന്താരി മുളകും ഡ്രാഗൺ ഫ്രൂട്ടും കുമ്പളവും പൈനാപ്പിളും ഉൾപ്പെടെ നിരവധി വിളകൾ വളർത്തുന്ന ഈ 77കാരിയുടെ കൃഷിയിടം നഗര ജീവിതത്തിനിടയിലെ ഒരു പച്ചത്തുരുത്താണ്. കൃഷിയോടുള്ള സുമത്തിന്റെ ഇഷ്ടത്തിന് പിന്നിൽ കുട്ടിക്കാലത്തെ ഓർമകളുണ്ട്. കായംകുളം ഓണാട്ടുകരയാണ് ജന്മനാട്. പിതാവ് കർഷകനായിരുന്നു. കുട്ടിക്കാലത്ത് കൃഷിപ്പണികളിൽ അച്ഛനോടൊപ്പം മണ്ണിലിറങ്ങിയ ശീലമാണ് ഇന്നും അഭംഗുരം തുടരുന്നത്. ജോലിയോട് ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് മാറിയെങ്കിലും കൃഷിയോടുള്ള താൽപ്പര്യം…

Read More

ഗ്യാനേഷ് കുമാറിന് ഇന്ന് ഏറെ നിര്‍ണ്ണായകം ; നീക്കം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ഇന്ന് ഏറെ നിര്‍ണ്ണായകം. അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതിനിടയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധവും ശക്തമാകുകയണ്. ഡല്‍ഹിയില്‍ ഇന്നും വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കും. നാളെ തെര​ഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം മാര്‍ച്ചും നടത്തുണ്ട്. പ്രതിഷേധങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. കോണ്‍ഗ്രസ് ഇന്ന് പിസിസി അധ്യക്ഷന്മാരുടെ യോഗം ചേരുന്നുണ്ട്. സംസ്ഥാന ങ്ങളിലെ തുടര്‍സമര പരിപാടികളാണ് ലക്ഷ്യം. ചീഫ് ജസ്റ്റിസ്…

Read More

കളമശ്ശേരിയിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം, രണ്ട്‌പേർ അറസ്റ്റിൽ, പിടിയിലാകാനുള്ള പ്രതികളിൽ ഒരാൾ സ്‌ത്രീയെന്ന് പൊലീസ്

കൊച്ചി: കളമശ്ശേരിയിൽ വിവാഹിതയായ യുവതിയെ രണ്ട് ദിവസം തടങ്കലിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പിടിയിലാകാനുള്ള രണ്ട് പ്രതികളിൽ ഒരാൾ സ്‌ത്രീയെന്ന് വിവരം. സ്‌പായിൽ മാനേജരുടെ ജോലിക്കായി ഒഎൽഎക്സ് വഴി പരസ്യംകൊടുത്തത് കണ്ടാണ് യുവതി എത്തിയത്. ഇവർക്ക് മദ്യവും മയക്കുമരുന്നും നൽകി രണ്ടുദിവസം തടങ്കലിൽ വച്ചാണ് പീഡനം നടത്തിയത്. സംഭവത്തിൽ പ്രതികളായ ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവയ്‌ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ കളമശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ഈ മാസം രണ്ട്, മൂന്ന് തീയതികളിലായി…

Read More

ആലപ്പുഴ എടത്വാ ജംഗ്ഷനിൽ വൻ തീപിടിത്തം; രണ്ട് കടകൾ പൂർണമായി കത്തിനശിച്ചു

കുട്ടനാട്: ആലപ്പുഴ എടത്വാ ജംഗ്ഷനിൽ വൻ തീപിടിത്തം. ചന്തയ്ക്ക് സമീപം മൂന്ന് കടകൾ കത്തിനശിച്ചു. സമീപത്തെ മറ്റ് കടകളിലേക്ക് തീ പടർന്നു. കരിക്കംക്കള്ളി പലചരക്കുകട, തട്ടുപുരയ്ക്കൽ എം വി സ്റ്റോഴ്സ്, മുടന്താഞ്ചലി ഗ്ലാസ് ഹൗസ് എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാത്രി 8.45ഓടെയാണ് തീപിടിത്തമുണ്ടായത്. പലചരക്കുകടയും എംവി സ്റ്റോഴ്സും പൂർണമായും കത്തിനശിച്ചു. ഗ്ലാസ് ഹൗസ് ഭാഗികമായി കത്തിനശിച്ചു. സമീപത്തെ ഇൻസ്‌റ്റെൽ ബ്യൂട്ടിപാർലറിലേക്കും അമല ഫ്രൂട്ട്സ് ആൻഡ് സ്റ്റോഴ്സിലേക്കും തീപടർന്നു. തകഴി, തിരുവല്ല, ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നായി അഞ്ച്…

Read More

സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം ഒഴിവാക്കാൻ ജില്ലാതല നിരീക്ഷണ സമിതി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാതല മരുന്ന് ലഭ്യത നിരീക്ഷണ സമിതി രൂപീകരിക്കാൻ ആരോഗ്യവകുപ്പ്. ആശുപത്രികളിലെ മരുന്നുക്ഷാമം സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഓരോ ജില്ലയിലും സമിതി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. അഡീഷണൽ ഡിഎംഒ അല്ലെങ്കിൽ ഡെപ്യൂട്ടി ഡിഎംഒ സമിതിയുടെ കൺവീനറാകും. ആശുപത്രി സൂപ്രണ്ട്, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ അല്ലെങ്കിൽ ഡ്രഗ്സ് ഇൻസ്പെക്ടർ, ഫാർമസി ചുമതലയുള്ള ഉദ്യോഗസ്ഥൻ, കെഎംഎസ്‌സിഎൽ വെയർഹൗസ് മാനേജർ…

Read More