പീഡന പരാതിയില്‍ നടപടി ; ഇ. എന്‍. സുരേഷ്ബാബുവിനെതിരേ പാര്‍ട്ടി കൂടുതല്‍ നടപടിക്ക്
പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായ ഇ എന്‍ സുരേഷ് ബാബുവിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത. യുവ അഭിഭാഷകയുടെ പരാതി ഗൗരവതരമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു തന്നെ പുറത്താക്കിയേക്കാനും സാധ്യതയുണ്ട്. പരാതികള്‍ പരിശോധിച്ച് കര്‍ശന നടപടിയെടുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പ്രത്യേക കമ്മീഷനെ വെച്ച് അന്വേഷണം നടത്താനും അടുത്ത സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം എടുക്കുമെന്നുമാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാകമ്മിറ്റിയിലും സുരേഷ്ബാബുവിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും…