ഭൂമിക്കടിയിലെ ഗുഹയിൽ കണ്ടെത്തിയത് ‘നിഗൂഢ നിധി
ഭൂമിയുടെ ഉപരിതലത്തെക്കുറിച്ച് മനുഷ്യൻ മിക്കവാറും എല്ലാ വിവരങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടാകാം. ഉപഗ്രഹങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രകൃതിയുടെ രഹസ്യങ്ങൾ ഓരോന്നായി നാം അനാവരണം ചെയ്യുമ്പോഴും, നമ്മുടെ കാൽക്കീഴിലെ ഇരുണ്ട ആഴങ്ങളിൽ പ്രകൃതി കാത്തുവച്ചിരിക്കുന്ന നിഗൂഢതകൾ ഇന്നും ശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് അവശേഷിക്കുകയാണ്. ഇതിനൊരു മികച്ച ഉദാഹരണമാണ് വിയറ്റ്നാമിൽ നിന്ന് അടുത്തിടെ പുറത്തുവന്ന ആവേശം ജനിപ്പിക്കുന്ന ഒരു ഭൂഗർഭ കണ്ടെത്തൽ. വിയറ്റ്നാമിലെ ക്വാങ് ട്രി പ്രവിശ്യയിലുള്ള, ലോകപ്രശസ്തമായ ഫോങ് ഹാ-കെ ബാങ് നാഷനൽ പാർക്കിലെ ചുണ്ണാമ്പുകല്ല് മലനിരകളുടെ ആഴങ്ങളിൽ ശാസ്ത്രജ്ഞർ തികച്ചും…