നാലായിരത്തോളം എസ്ബിഐ ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ; ചോർച്ചയുടെ വ്യാപ്തി അന്വേഷിക്കുന്നു

ന്യൂഡൽഹി: നാലായിരത്തോളം എസ്ബിഐ ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നു. ഡാർക്ക് വെബിൽ പ്രചരിക്കുന്ന വിവരങ്ങളിൽ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ബുധനാഴ്ച സ്ഥിരീകരിച്ചു. ചോർച്ചയുടെ ഉറവിടവും യഥാർത്ഥ വ്യാപ്തിയും കണ്ടെത്തുന്നതിനായി ബാങ്ക് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

സമുദ്രത്തിനടിയിലെ ആശയവിനിമയ കേബിളുകൾ ലക്ഷ്യം; ആഗോള ഇന്റർനെറ്റ് സംവിധാനം തകര്‍ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

തെഹ്‌റാൻ: പ്രാദേശിക സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായാൽ സമുദ്രത്തിനടിയിലൂടെ കടന്നുപോകുന്ന ആശയവിനിമയ കേബിളുകൾ ലക്ഷ്യമിടുമെന്ന് ഇറാൻ. ഇതിലൂടെ ആഗോള ഇന്റർനെറ്റ് സംവിധാനത്തെ തകർക്കുമെന്നാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) ഭീഷണി. അതേസമയം, ഇറാനെതിരായ യുദ്ധത്തിൽ ഇടപെടാതിരുന്ന റഷ്യയോട് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്ക സാമ്പത്തികമായും സൈനികമായും ഇറാനെ നേരിടുകയാണെന്നും റഷ്യയുടെ നിലപാട് സ്വാഗതാർഹമാണെന്നും ട്രംപ് പറഞ്ഞു.

Read More

പ്രായമാകുന്നത് തടഞ്ഞ് തലച്ചോറിന്‌ ചെറുപ്പം തിരികെത്തരും, യുവത്വ പ്രോട്ടീൻ ഉപയോഗിച്ച് ഗവേഷകർ കണ്ടെത്തിയത് അത്ഭുത വിദ്യ

പ്രായമാകുന്നവരിൽ സാധാരണയായി കാണുന്ന പ്രശ്‌നങ്ങളാണ് ഓർമ്മപിശകും അതിനെതുടർന്നുള്ള അങ്കലാപ്പും. പ്രായമേറുമ്പോൾ തലച്ചോറിൽ ഓർമ്മയ്‌ക്കും മറ്റുമുള്ള ഭാഗത്തിന് ശേഷി കുറയുന്നതെങ്ങനെ എന്ന് ഇപ്പോഴും പൂർണമായി അറിവായിട്ടില്ല. പക്ഷെ മുതിർന്നവരിലെ തലച്ചോറിന് നഷ്‌ടമാകുന്ന ഈ കഴിവുകളെ ഇപ്പോൾ തിരികെ കൊണ്ടുവരാനാകുമെന്നൊരു പ്രതീക്ഷ ഉണ്ടായിരിക്കുകയാണ്. ടിഐഎംപി-2 എന്ന യുവത്വ പ്രോട്ടീൻ തലച്ചോറിന്റെ രോഗപ്രതിരോധ കോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുകയും അതുവഴി പ്രായമാകുമ്പോൾ തലച്ചോർ എങ്ങനെ മാറുന്നു എന്ന ഗവേഷണത്തിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നുവെന്ന് ശാസ്‌ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുകയാണ്. 'നേച്ചർ കമ്മ്യൂണിക്കേഷൻസ്' എന്ന അമേരിക്കയിലെ മൗണ്ട്…

Read More

എഐ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്താൽ നിയമനടപടി, വ്യാജ ദൃശ്യങ്ങൾ ഉടൻ നീക്കം ചെയ്യണം​,​ മുന്നറിയിപ്പുമായി നടി നേഹ ശർമ

എഐ ഉപയോഗിച്ച് തന്റെ മുഖവും രൂപസാദൃശ്യവും അനുമതിയില്ലാതെ ചിത്രങ്ങളിലും വീഡിയോകളിലും ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബോളിവുഡ് നടി നേഹ ശർമ. ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും അവ ഉടൻ നീക്കം ചെയ്യണമെന്നും നടി മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നേഹയുടെ പ്രതികരണം. തന്റെ മുഖം ഉപയോഗിച്ച് ഇത്തരം ദൃശ്യങ്ങൾ നിർമിക്കുകയും അപ്‌ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേഹ വ്യക്തമാക്കി. ഇതൊരു മുന്നറിയിപ്പായി കാണണമെന്നും ദുരുപയോഗം ചെയ്യുന്നവർ ഉടൻ ഉള്ളടക്കം നീക്കം…

Read More

‘ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം’: സോഷ്യൽ മീഡിയയ്ക്ക് ‘ചൈൽഡ് മോഡ്’ നിർദ്ദേശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 21, ആർട്ടിക്കിൾ 19(1)(എ) എന്നിവ പ്രകാരം കുട്ടികൾ ഉൾപ്പെടെയുള്ള ഓരോ വ്യക്തിക്കും ഇന്റർനെറ്റ് ഉപയോഗിക്കാനും പ്രാപ്യമാക്കാനുമുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി.

Read More

മഴയിൽ തനിയെ വിൻഡോ തുറക്കും, എൻജിൻ സ്റ്റാർട്ടാകും; ബിഎംഡബ്ലിയു കാറിൽ യുവതി നേരിട്ടത് അസാധാരണ സംഭവങ്ങൾ

ന്യൂഡൽഹി: പുതുതായി ഇറങ്ങുന്ന കാറുകളിലെ സാങ്കേതികവിദ്യ ഡ്രൈവിംഗ് കൂടുതൽ സങ്കീർണമാക്കുന്നുവെന്ന പരാതി വ്യാപകമാണ്. എന്നാൽ, ഇതേ സാങ്കേതികവിദ്യയിലൂടെ ഗാർഹിക പീഡനത്തെ അതിജീവിച്ച ഒരു യുവതിയുടെ സംഭവമാണ് ശ്രദ്ധേയമാകുന്നത്. കാറിന്റെ സ്മാർട്ട്‌ഫോൺ ആപ്പ് ഉപയോഗിച്ച് മുൻഭർത്താവ് തന്നെ നിരീക്ഷിക്കുകയും ശല്യം ചെയ്യുകയും ചെയ്തതിനെത്തുടർന്ന് യുവതിക്ക് ഒടുവിൽ ആ കാർ തന്നെ മാറ്റേണ്ടിവന്നു. ഫോർബ്‌സ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. സ്വകാര്യത മാനിച്ചുകൊണ്ട് ജെയ്ൻ എന്ന സാങ്കൽപ്പിക പേരിലാണ് യുവതിയെ ഫോബ്‌സിൽ പരാമർശിക്കുന്നത്. ബിഎംഡബ്ലിയു കാറിന്റെ സ്മാർട്ട്‌ഫോൺ ആപ്പിലൂടെയാണ് മുൻഭർത്താവ്…

Read More

മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്‌ക്ക്; നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഇനി എഐ മറുപടി നൽകും

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഇനി എഐ മറുപടി നൽകും. ഇതിനായി പ്രത്യേക എഐ സാങ്കേതിക വിദ്യ അധിഷ്‌ഠിത ഹെൽപ്പ്‌‌ലൈൻ സംവിധാനം ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. പരീക്ഷാ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും വിദഗ്ദ്ധരിൽ നിന്നും നിർദേശം സ്വീകരിക്കാനായി നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഹൈ പവർ ടാസ്‌ക് ഫോഴ്‌സ് ഉപയോഗിച്ചിരുന്ന ടോൾ ഫ്രീ നമ്പറായ (1800 180 47 47) ആണ് ഇതിനായി പുനഃക്രമീകരിക്കുന്നത്. ഏത് ഭാഷയിലും സംസാരിക്കാനും…

Read More

ഭൂമി നേരിടുന്നത് കടുത്ത ഭീഷണി; അധികകാലം പിടിച്ചുനിൽക്കാനാകില്ല, ജീവിക്കാൻ മികച്ച ഗ്രഹങ്ങൾ വേറെയുള്ളതിന് സാദ്ധ്യത

ജീവജാലങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയ ഒരേയൊരു ഗ്രഹം ഭൂമിയാണ്. എന്നാൽ ജീവജാലങ്ങൾക്ക് ഭൂമിയേക്കാൾ മികച്ച സാഹചര്യങ്ങൾ നൽകാൻ കഴിയുന്ന മറ്റ് 'ലോകങ്ങൾ' പ്രപഞ്ചത്തിലുണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. 'സൂപ്പർ ഹാബിറ്റബിൾ വേൾഡ്‌സ്' എന്നാണ് ഈ ഗ്രഹങ്ങളെ വിശേഷിപ്പിക്കുന്നത്. ഇവയിൽ കൂടുതൽ അനുകൂലമായ കാലാവസ്ഥയും ധാരാളം ജലലഭ്യതയും ഉണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, ഭൂമിയിലേക്കാൾ അധികം വർഷം ജീവൻ നിലനിൽക്കാനും പരിണമിക്കാനും സഹായിക്കുന്ന സാഹചര്യങ്ങൾ ഇത്തരം ഗ്രഹങ്ങളിലുണ്ടാകാമെന്നുമാണ് നിഗമനം. എന്നാൽ നിലവിൽ ഇത്തരത്തിൽ ഒരു ഗ്രഹവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജീവൻ വികസിക്കാനും അഭിവൃദ്ധി…

Read More

ഫ്രിഡ്ജുകളിലെ താപനില ഉയർത്തി ഹാക്കർമാർ; സൂപ്പർമാർക്കറ്റുകളിൽ നശിച്ചത് വൻതോതിലുള്ള ഭക്ഷ്യവസ്തുക്കൾ

പാരീസ്: ഫ്രാൻസിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളെയും ഫ്രീസറുകളെയും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. ശീതീകരണ സംവിധാനങ്ങളുടെ താപനില നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിന്റെ നിയന്ത്രണം ഹാക്കർമാർ കൈക്കലാക്കിയതോടെ ഫ്രിഡ്ജുകളും ഫ്രീസറുകളും ചൂടാകുകയും വൻതോതിൽ ഭക്ഷ്യവസ്തുക്കൾ നശിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ഡാനിഷ് എൻജിനീയറിംഗ് കമ്പനിയായ ഡാൻഫോസിന്റെ സോഫ്റ്റ്‌വെയറാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഇതിലൂടെ സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങളുടെ താപനില ദൂരെ ഇരുന്നും നിയന്ത്രിക്കാൻ ഹാക്കർമാർക്ക് കഴിഞ്ഞു. ചില ഫ്രിഡ്ജുകളിലെയും ഫ്രീസറുകളിലെയും താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായാണ്…

Read More

ആശ്വാസം! എസ്ബിഐയിൽ ചെറുകിട വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ക്യുആർ പേയ്‌മെന്റുകൾക്ക് ചാർജില്ല

ന്യൂഡൽഹി: ചെറുകിട വ്യാപാരികൾക്ക് ലഭിക്കുന്ന പ്രതിമാസ യുപിഐ ക്യുആർ കോഡ് പേയ്‌മെന്റുകൾ ഒരു ലക്ഷം രൂപ വരെയാണെങ്കിൽ, അതിന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ചാർജുകൾ ഈടാക്കില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു.

Read More