‘ഞാനാണ് നിന്റെ ബോസ്’; വനിതാ ഉദ്യോഗസ്ഥയോട് തട്ടിക്കയറി ഐഎഎസ് ഉദ്യോഗസ്ഥൻ, അന്വേഷണത്തിന് ഉത്തരവ്

ശ്രീനഗർ: ഓൺലൈൻ യോഗത്തിനിടെ വനിതാ കീഴുദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജമ്മു കാശ്‌മീർ സർക്കാർ. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് വകുപ്പ് സെക്രട്ടറി കുമാർ രാജീവ് രഞ്ജനെതിരെയാണ് നടപടി. സംരംഭകത്വവും സ്വയംതൊഴിലും പ്രോത്സാഹിപ്പിക്കുന്ന 'മിഷൻ യുവ' പദ്ധതിയുടെ അവലോകന യോഗത്തിനിടെയായിരുന്നു വിവാദ സംഭവം. യോഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻആർഎൽഎം) പദ്ധതിയുടെ നടത്തിപ്പുമായി…

Read More

മന്ത്രിക്കും രക്ഷയില്ല! ഉത്തരാഖണ്ഡ് മന്ത്രി ഭര്‍ത്താവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു; പരസ്ത്രീബന്ധം ചോദ്യം ചെയ്തപ്പോൾ മർദ്ദനവും വധശ്രമവും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി രേഖ ആര്യ തന്‍റെ ഭര്‍ത്താവ് ഗിര്‍ധാരി ലാല്‍ സാഹുവിനെതിരെ (പപ്പു ഗിര്‍ധാരി എന്നും അറിയപ്പെടുന്നു) ഗര്‍ഹി കാന്ത് പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകുന്നേരം പരാതി നല്‍കി. മര്‍ദ്ദനം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വധശ്രമം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. രാത്രി വൈകി പുറത്തുവിട്ട ഒരു വീഡിയോയിലൂടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു.

Read More

മൃഗീയം! ‘എപ്പോഴാണ് എന്റെ ഊഴം?’: ചിക്കാഗോ ഫ്രറ്റേണിറ്റി പാർട്ടിയിൽ യുവതി പീഡിപ്പിക്കപ്പെടുമ്പോൾ ആർത്തുവിളിച്ച് പുരുഷന്മാർ!

ചിക്കാഗോ: ചിക്കാഗോ സർവ്വകലാശാലയ്ക്ക് സമീപം നടന്ന ഒരു ഫ്രറ്റേണിറ്റി പാർട്ടിയിൽ വച്ച് 21-കാരിയായ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായതായി പരാതി. വസ്ത്രങ്ങൾ അഴിച്ചുമാറ്റപ്പെട്ട നിലയിലും ഒരു വ്യക്തി കൈകൾ പിടിച്ചുവെച്ചിരിക്കുന്ന അവസ്ഥയിലും പൂട്ടിയിട്ട ബാത്ത്റൂമിനുള്ളിൽ നിന്നാണ് കൂട്ടുകാരി ഇവരെ കണ്ടെത്തിയത്. ദി ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

Read More

മഴയിൽ തനിയെ വിൻഡോ തുറക്കും, എൻജിൻ സ്റ്റാർട്ടാകും; ബിഎംഡബ്ലിയു കാറിൽ യുവതി നേരിട്ടത് അസാധാരണ സംഭവങ്ങൾ

ന്യൂഡൽഹി: പുതുതായി ഇറങ്ങുന്ന കാറുകളിലെ സാങ്കേതികവിദ്യ ഡ്രൈവിംഗ് കൂടുതൽ സങ്കീർണമാക്കുന്നുവെന്ന പരാതി വ്യാപകമാണ്. എന്നാൽ, ഇതേ സാങ്കേതികവിദ്യയിലൂടെ ഗാർഹിക പീഡനത്തെ അതിജീവിച്ച ഒരു യുവതിയുടെ സംഭവമാണ് ശ്രദ്ധേയമാകുന്നത്. കാറിന്റെ സ്മാർട്ട്‌ഫോൺ ആപ്പ് ഉപയോഗിച്ച് മുൻഭർത്താവ് തന്നെ നിരീക്ഷിക്കുകയും ശല്യം ചെയ്യുകയും ചെയ്തതിനെത്തുടർന്ന് യുവതിക്ക് ഒടുവിൽ ആ കാർ തന്നെ മാറ്റേണ്ടിവന്നു. ഫോർബ്‌സ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. സ്വകാര്യത മാനിച്ചുകൊണ്ട് ജെയ്ൻ എന്ന സാങ്കൽപ്പിക പേരിലാണ് യുവതിയെ ഫോബ്‌സിൽ പരാമർശിക്കുന്നത്. ബിഎംഡബ്ലിയു കാറിന്റെ സ്മാർട്ട്‌ഫോൺ ആപ്പിലൂടെയാണ് മുൻഭർത്താവ്…

Read More

വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി; ഇരുവരും ലഹരിക്കേസിലെ പ്രതികൾ

കണ്ണൂർ: വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂർ വനിതാ ജയിലിലെ തടവുകാരായ റോഷ്‌നി സാവിയോ (34) , റുബൈദ പി കെ (34) എന്നിവരിൽ നിന്നാണ് ലഹരി പിടികൂടിയത്. ഇരുവരും എംഡിഎംഎ വില്പന കേസിലെ പ്രതികളാണ്. റോഷ്‌നി ആറുദിവസം മുൻപാണ് ജയിലിലെത്തിയത്, റുബൈദ രണ്ട് ദിവസം മുൻപും. 0.31 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. തടവറയിൽ ഒരു ഗ്ളാസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കണ്ടെത്തിയത്. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലായിരുന്നു ലഹരി പിടികൂടിയത്….

Read More

ചികിത്സക്കെത്തിയ അൾസർ രോഗിയുടെ സ്വകാര്യഭാഗങ്ങളിൽ സ്‌പർശിച്ചു; ഡോക്‌ടർ അറസ്റ്റിൽ

അഹമ്മദാബാദ്: രോഗിയോട് മോശമായി പെരുമാറിയ ഡോക്‌ടർ അറസ്റ്റിൽ. അഹമ്മദാബാദിലെ മേംനഗറിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും അഹമ്മദാബാദിലെ താൽതെജ് സ്വദേശിയുമായ വിരാജ് സതീഷ്‌കുമാർ പട്ടേൽ ആണ് ഗ്യാസ്‌ട്രിക് അൾസറിന്റെ ചികിത്സക്കെത്തിയ 25കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. വസ്ത്രാപൂർ സ്വദേശിയായ യുവതി ഒരു പ്രാദേശിക സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ്. അൾസർ ബാധിച്ച യുവതി മേംനഗറിലെ ഗ്യാസ്‌ട്രോ ആന്റ് ലിവർ ഹോസ്‌പിറ്റലിൽ ചികിത്സക്കെത്തിയതായിരുന്നു. ആദ്യ കൂടിക്കാഴ്‌ചയിൽ ഡോക്ടർ സോണോഗ്രഫി ഉൾപ്പെടെ ചെയ്യിക്കുകയും യുവതിക്ക് മരുന്ന്…

Read More

ഹർമൻപ്രീത് പടിയിറങ്ങി; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്ത് സ്മൃതി മന്ദാന

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്ടനായി സ്റ്റാർ ഓപ്പണർ സ്മൃതി മന്ദാനയെ നിയമിച്ചു. മൂന്ന് ഫോർമാറ്റുകളിലെയും ക്യാപ്ടൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ പിന്മാറിയതിന് പിന്നാലെയാണ് സ്മൃതിയെ പുതിയ നായികയായി ബിസിസിഐ പ്രഖ്യാപിച്ചത്. ഇടംകൈ ബാറ്ററായ സ്മൃതി, സിംബാബ്‌വേയ്‌ക്കെതിരായ വരാനിരിക്കുന്ന ട്വന്റി-20 പരമ്പരയിലൂടെയാണ് മുഴുവൻ സമയ ക്യാപ്ടനെന്ന നിലയിൽ മൈതാനത്ത് ഇറങ്ങുക. ഒക്ടോബർ 16 മുതൽ 28 വരെ റായ്പൂരിലാണ് ഇന്ത്യ–സിംബാബ്‌വേ പരമ്പര. മൂന്ന് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഇന്ത്യൻ ടീമിനെ നേരത്തെ…

Read More

‘കടമ ഭംഗിയായി നിർവഹിച്ചു’; ഇന്ത്യൻ വനിതാ ടീം ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞ് ഹർമൻപ്രീത് കൗർ

മുംബയ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്‌ടൻ സ്ഥാനത്തുനിന്ന് പടിയിറങ്ങി. ഇന്ത്യയ്ക്ക് വനിതാ ലോകകപ്പ് വിജയവും, ഏഷ്യൻ ഗെയിംസ് സ്വർണവുമുൾപ്പെടെ നേടികൊടുത്തതിനുശേഷമാണ് പടിയിറക്കം. ഏറെക്കാലമായി വൈസ് ക്യാപ്‌ടൻ സ്ഥാനത്ത് തുടരുന്ന സ്മൃതി മന്ദാനയ്ക്ക് പദവി കൈമാറിക്കൊണ്ടാണ് കൗർ ക്യാപ്‌ടൻ സ്ഥാനത്തോട് വിട ചൊല്ലിയത്. ഗുവാഹത്തിയിൽ നടന്ന ബിസിസിഐ റിവ്യൂ മീറ്റിംഗിനുശേഷമാണ് കൗർ തീരുമാനം അറിയിച്ചത്. യോഗത്തിൽ കൗർ, മന്ദാന, ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ, ഹെഡ് കോച്ച് അമോൽ മുസുംദാർ…

Read More

നിരന്തരമായ ലൈംഗികാതിക്രമം; കോളേജ് വിദ്യാർത്ഥിനി മുത്തച്ഛനെ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തി

ഭോപ്പാൽ: 75കാരനായ മുത്തച്ഛനെ 20കാരി ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. മുത്തച്ഛനിൽ നിന്ന് നിന്തരം മോശമായ പെരുമാറ്റമുണ്ടായതാണ് കൊലയ്ക്ക് കാരണമെന്നാണ് കോളേജ് വിദ്യാർത്ഥിനി പൊലീസിന് മൊഴി നൽകിയത്. മാതാപിതാക്കളുമായുണ്ടായ തർക്കത്തിന് പിന്നാലെ ഞായറാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് യുവതി മുത്തച്ഛന്റെ വീട്ടിൽ സ്‌കൂട്ടറിലെത്തിയത്. മുത്തശ്ശിയാണ് വാതിൽ തുറന്നത്. ഇതിനുപിന്നാലെ അകത്തേക്ക് കടന്ന യുവതി അവിടെയുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റുകൊണ്ട് മുത്തച്ഛന്റെ തലയിൽ നിരവധി തവണ അടിക്കുകയായിരുന്നു. മർദ്ദനത്തിൽ 75കാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. തടയാൻ…

Read More

മട്ടുപ്പാവിലെ ഹരിതലോകം ; 77-ാം വയസ്സിലും കൃഷിയുടെ കൂട്ടുകാരിയായി സുമം

സ്ഥലപരിമിതി കൃഷിക്ക് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനിയായ സുമം എസ്.പി. വീടിന്റെ ടെറസിൽ വാഴയും കറിവേപ്പിലയും കാന്താരി മുളകും ഡ്രാഗൺ ഫ്രൂട്ടും കുമ്പളവും പൈനാപ്പിളും ഉൾപ്പെടെ നിരവധി വിളകൾ വളർത്തുന്ന ഈ 77കാരിയുടെ കൃഷിയിടം നഗര ജീവിതത്തിനിടയിലെ ഒരു പച്ചത്തുരുത്താണ്. കൃഷിയോടുള്ള സുമത്തിന്റെ ഇഷ്ടത്തിന് പിന്നിൽ കുട്ടിക്കാലത്തെ ഓർമകളുണ്ട്. കായംകുളം ഓണാട്ടുകരയാണ് ജന്മനാട്. പിതാവ് കർഷകനായിരുന്നു. കുട്ടിക്കാലത്ത് കൃഷിപ്പണികളിൽ അച്ഛനോടൊപ്പം മണ്ണിലിറങ്ങിയ ശീലമാണ് ഇന്നും അഭംഗുരം തുടരുന്നത്. ജോലിയോട് ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് മാറിയെങ്കിലും കൃഷിയോടുള്ള താൽപ്പര്യം…

Read More