കളമശ്ശേരിയിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം, രണ്ട്‌പേർ അറസ്റ്റിൽ, പിടിയിലാകാനുള്ള പ്രതികളിൽ ഒരാൾ സ്‌ത്രീയെന്ന് പൊലീസ്
കൊച്ചി: കളമശ്ശേരിയിൽ വിവാഹിതയായ യുവതിയെ രണ്ട് ദിവസം തടങ്കലിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പിടിയിലാകാനുള്ള രണ്ട് പ്രതികളിൽ ഒരാൾ സ്‌ത്രീയെന്ന് വിവരം. സ്‌പായിൽ മാനേജരുടെ ജോലിക്കായി ഒഎൽഎക്സ് വഴി പരസ്യംകൊടുത്തത് കണ്ടാണ് യുവതി എത്തിയത്. ഇവർക്ക് മദ്യവും മയക്കുമരുന്നും നൽകി രണ്ടുദിവസം തടങ്കലിൽ വച്ചാണ് പീഡനം നടത്തിയത്. സംഭവത്തിൽ പ്രതികളായ ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവയ്‌ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ കളമശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ഈ മാസം രണ്ട്, മൂന്ന് തീയതികളിലായി…