ഉച്ചയ്‌ക്ക് ശേഷം സ്വർണവില മാറിമറിഞ്ഞു; മണിക്കൂറുകൾ കൊണ്ട് കുറഞ്ഞത് 1280 രൂപ, പുതിയ നിരക്കറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്‌ക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 960 രൂപ കുറഞ്ഞ് 1,09,760 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 13,720 രൂപയാണ് ഉച്ചയ്‌ക്ക് ശേഷമുള്ള വില. ഇന്ന് രാവിലെയും പവന് 320 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഉയരുകയായിരുന്നു. എന്നാൽ, ഇന്ന് രാവിലെ സ്വർണവില ഇടിഞ്ഞു. തുടർച്ചയായ വിലവർദ്ധനവിന് ശേഷമുണ്ടായ ഇപ്പോഴത്തെ വിലക്കുറവ് സ്വർണം വാങ്ങാനിരുന്നവർക്ക് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും…