കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത; പത്ത് മാസത്തിനിടെ രണ്ട് കമ്മീഷണ‌ർമാർ വിയോജിപ്പറിയിച്ചത് 14 തവണ

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളിൽ കടുത്ത എതിർപ്പുമായി കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ. വോട്ടർപട്ടിക പരിഷ്‌കരണം, പുതിയ വോട്ടർമാരെ ചേർക്കൽ, പേരുകൾ നീക്കം ചെയ്യൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കമ്മീഷൻ കൈക്കൊണ്ട നടപടികൾ തങ്ങളെ അറിയിക്കാതെയും നിയമവിരുദ്ധവുമായാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം പരാതി നൽകി. കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്. ദി ഇന്ത്യൻ…

Read More

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി : ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതി ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അടുത്ത മാസം 4 മുതൽ 10 വരെയാണ് ഇടക്കാല ജാമ്യം. ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ 30-ന് ഡൽഹി ഹൈക്കോടതി വാദം കേൾക്കും.2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പോലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ്…

Read More

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്ക് കർശന നിർദേശം

ഡൽഹി: വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും നിർദേശം നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ. സാധാരണ പനിക്കും അണുബാധകൾക്കും സ്വന്തം നിലയിൽ ആന്റിബയോട്ടിക്കുകൾ കഴിക്കരുതെന്നും നിർദേശം. അമിത ഉപയോഗം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ മുന്നറിയിപ്പ് നൽകി. ​വൃക്കരോഗമുള്ളവർ വേദനസംഹാരികൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറെ വിവരം അറിയിക്കണം. ​ഫാർമസിസ്റ്റുകൾ സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുതെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം. അശാസ്ത്രീയ മരുന്ന് ഉപയോഗം…

Read More

ഇനി പവർ കട്ട് ഒഴിവാക്കണമെങ്കിൽ മലയാളി ഉപഭോഗം കുറയ്‌ക്കണം, കൂടുതൽ വൈദ്യുതി തരില്ലെന്ന് അറിയിച്ച് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കമ്മി പരിഹരിക്കാൻ കൂടുതൽ വൈദ്യുതി നൽകാനാവില്ലെന്ന് കേന്ദ്രം. ഗ്രിഡിൽ നിന്ന് നിലവിൽ 1,600 മെഗാവാട്ടോളം കിട്ടുന്നുണ്ട്. അതിൽ കൂടുതൽ തരപ്പെടുത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേന്ദ്രം 50 മെഗാവാട്ട് അധികം നൽകി. ഇനിയും കൂടുതൽ ചോദിക്കരുതെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ കമ്മി നേരിടുന്നുണ്ട്. പുറമെ വിൻഡ് എനർജി ഉത്പാദനത്തിൽ 5,000 മെഗാവാട്ടിന്റെ കുറവുണ്ടായി. കൽക്കരിയുടെ കടുത്ത ക്ഷാമം മൂലം താപനിലയങ്ങൾ ഉത്പാദന പ്രതിസന്ധിയിലാണ്. വൈദ്യുതിയുടെ തത്സമയ ലഭ്യതാ ആശ്രയമായ ഓപ്പൺ എക്സ്‌ചേഞ്ചിലും വൈദ്യുതി…

Read More

വിളിച്ച വൈഡിൽ എതിർപ്പുമായി സഞ്ജുവും അക്ഷറും,​ പിന്നാലെ അമ്പയറുടെ തിരുത്തൽ

നഗോയ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന അട്ടിമറിയിൽ നിന്ന് കഷ്ടിച്ചാണ് ഇന്ത്യ ജപ്പാനെതിരായ ട്വന്റി-20 മത്സരത്തിൽ നിന്നും രക്ഷപെട്ടത്. നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏഷ്യൻ ഗെയിംസിലെ മത്സരത്തിലാണ് ലോക ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ജപ്പാനോട് വിയർപ്പൊഴുക്കേണ്ടി വന്നത്. മഴമൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ രണ്ട് റൺസിനാണ് ഇന്ത്യയുടെ ജയം. അവസാന ഓവറിലെ നാടകീയ സംഭവങ്ങളും അമ്പയറുടെ തീരുമാനത്തിലെ മാറ്റവുമാണ് മത്സരത്തിൽ നിർണായകമായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അഞ്ച്ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ…

Read More

തെന്മല ഇക്കോ ടൂറിസം വികസനം സമഗ്രമായ പദ്ധതി തയാറാക്കും:പി സി വിഷ്ണു നാഥ്

തെന്മല:തെന്മല ഇക്കോടൂറിസത്തിൽ നിലവിൽ മുടങ്ങികിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി. സി വിഷ്ണുനാഥ് പറഞ്ഞു. തെന്മല ഇക്കോടൂറിസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സി അജയപ്രസാദ് എംഎൽഎ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ മന്ത്രി തെന്മല ഇക്കോടൂറിസം മേഖലയിലെത്തുകയും, അഡ്വഞ്ചർ സോൺ, തെന്മല ഡാം പരിസരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം യോഗത്തിൽ ഉന്നയിച്ചു. നിലവിൽ പ്രവർത്തനം നിലച്ച ചിൽഡ്രൻസ് പാർക്ക്,ലൈറ്റ് ആൻ്റ് സൗണ്ട്,എന്നിവ പ്രവർത്തനം ആരംഭിക്കും.മ്യൂസിക്കൽ ഫൗണ്ടെൻ നിർമ്മാണത്തിലുണ്ടായ അശാസ്ത്രീയത…

Read More

പിടിക്കപ്പെട്ടത് മദ്യക്കടത്ത് കേസിൽ, എന്നിട്ടും ‘ചിൽ മൂഡിൽ’ ചിരിച്ച് പോസ് ചെയ്‌ത് പ്രതികൾ

ശ്രീനഗർ: ജമ്മു കാശ്മീരിൽ മദ്യക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികൾ വിചിത്രമായി പോസ് ചെയ്യുന്ന ചിത്രമാണ് (മഗ്‌ഷോട്ട്) സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവമോ അറസ്റ്റിലായതിന്റെ ആശങ്കയോ മുഖത്തില്ലേ എന്ന് തോന്നിപ്പിക്കും വിധം പൊലീസിന് മുന്നിൽ ചിരിച്ചുകൊണ്ട് പോസ് ചെയ്ത പ്രതികളുടെ ചിത്രമാണ് വൈറലാകുന്നത്. അനന്ത്നാഗ് പൊലീസിന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികളുടെ ചിത്രവും വിവരങ്ങളും പങ്കുവച്ചത്. ബോണ്ടിയാൽഗാം ക്രോസിംഗിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് 21 കുപ്പി മദ്യവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയത്. എക്‌സൈസ് നിയമപ്രകാരം കേസ് രജിസ്റ്റർ…

Read More

ഗുരുവായൂരിൽ പ്രേംനസീര്‍ ജന്മവാർഷികം

ഗുരുവായൂര്‍: ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ,നിത്യഹരിത നായകന്‍ അനശ്വരനായ പ്രേംനസീറിന്റെ നൂറാം ജന്മവാര്‍ഷികം വിപുലമായ രീതിയില്‍ സംഘടിപ്പിയ്ക്കുമെന്ന് ദൃശ്യ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26 ന് വൈകീട്ട് 5 മണിയ്ക്ക് നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന ജീവനം നാലാം ഘട്ടം, എന്‍.കെ. അക്ബര്‍ എം.എല്‍.എയും, നിത്യഹരിതം പ്രേംനസീര്‍ @ 100 എന്ന പരിപാടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ. ജയകുമാറും ഉൽഘാടനം ചെയ്യും . പ്രേംനസീര്‍ സ്മൃതി പുരസ്‌ക്കാരം പ്രശസ്ത സംവിധായകന്‍ ഹരിഹരന് കെ. ജയകുമാര്‍ സമ്മാനിയ്ക്കും….

Read More

ഗുരുവായൂർ ബാങ്ക് ഓഫ് ബറോഡയിൽ അഗ്നി ബാധ

ഗുരുവായൂർ : ഗുരുവായൂർ ബറോഡ ബാങ്കിൽ അഗ്നിബാധ. കിഴക്കേ നടയിലെ ആർ വി ടവറിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് ചൊവ്വാഴ്ച രാത്രി 9.30 ഓടെ അഗ്നി ബാധ ഉണ്ടായത് അഗ്നി ശമന വിഭാഗം എത്തി തീ നിയന്ത്രണ വിധേയ മാക്കി ഷോർട് സർകീട്ട് മൂല മാണ് അഗ്നി ബാധ ഉണ്ടായെതെന്ന് കരുതുന്നു. ബാങ്കിലെ അലാം അടിക്കുന്ന ശബ്ദം കേട്ട് താഴെ പ്രവർത്തിക്കുന്ന ഹോട്ടലിലെ ആളുകൾ പോലീസിനെയും അഗ്നി ശമന വിഭാഗത്തെയും അറിയിക്കുകയായിരുന്നു. ആർ വി ടവറിലെ…

Read More

കയ്യിലെ കൊഴുപ്പുനീക്കൽ ശസ്‌ത്രക്രിയയ്‌ക്ക് പിന്നാലെ യുവതി മരിച്ചു

തിരുവല്ല: കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി ജി വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകി. സെപ്‌തംബർ 16നാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിന് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് വിദ്യ മരിച്ചത്. എന്നാൽ, ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ…

Read More