മേഘാലയയിൽ ഭരണ മുന്നണിയിൽ കൂടുമാറ്റം; എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു
ന്യൂഡല്‍ഹി : മേഘാലയയിൽ ഭരണ മുന്നണിയിൽ എംഎൽഎമാരുടെ കൂടുമാറ്റം. സംസ്ഥാനം ഭരിക്കുന്ന മുന്നണിയിൽ ഉൾപ്പെടുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) യുടെ എട്ട് എംഎൽഎമാർ മുന്നണിയിലെ മറ്റൊരു കക്ഷിയായ ബിജെപിയിൽ ചേർന്നു. നിലവിലെ വിദ്യാഭ്യാസ മന്ത്രി ലാക്മെൻ റിംബുയി അടക്കമുള്ളവരാണ് ബിജെപിയിൽ ചേർന്നത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പാർട്ടി പ്രവേശം നടന്നത്. മേഘാലയയിലെ 60 അംഗ നിയമസഭയിൽ രണ്ട് എംഎൽഎമാർ മാത്രമുണ്ടായിരുന്ന ബിജെപിയുടെ അംഗസംഖ്യ എട്ടായി ഉയർന്നു. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ക്ക്…