ഒരു വാഹനത്തിന് ദിവസം 200 ലിറ്റര്‍ ഡീസല്‍; ഇന്ധനം വാങ്ങുന്നതില്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ധനം പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ വില്‍പ്പനയില്‍ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. പമ്പുകളില്‍നിന്ന് ഒരു ദിവസം ഒരു വാഹനത്തിന് 200 ലിറ്റര്‍ ഡീസല്‍മാത്രമേ അനുവദിക്കൂ. വന്‍കിട ഉപയോക്താക്കള്‍ പമ്പുകളില്‍നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. 90 ദിവസത്തേക്കാണ് നിയന്ത്രണം. ആവശ്യമെങ്കില്‍ കാലാവധി നീട്ടും. പൊതുജനങ്ങള്‍ക്ക് ഡീസല്‍ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. വന്‍കിട ഉപയോക്താക്കള്‍ക്ക് മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍നിന്നോ സ്വന്തം കണ്‍സ്യൂമര്‍ പമ്പുകളില്‍നിന്നോ ഇന്ധനം ശേഖരിക്കാമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കി. വാഹനങ്ങളുടെ ടാങ്കുകളിലോ അംഗീകൃത കാനുകളിലോ മാത്രമേ…