reporter

ജന്തർമന്ദറിൽ പ്രതിഷേധം ശക്തമാകുന്നു: എംഎ ബേബി അടക്കമുള്ളവരെ അറസ്റ്റുചെയ്തു

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്ഐ, എസ്എഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായി. ജന്തർമന്ദറിലെ പ്രതിഷേധ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് ലംഘിച്ച് എത്തിയതോടെയാണ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി,​ മുതിർന്ന നേതാവ് വൃന്ദ കാരാട്ട്,​ എഎ റഹീം എംപി,​ ജെയ്ക് സി തോമസ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രദേശത്ത് 163 പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള…

Read More

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍: ജെപിസിക്ക് സുപ്രീം കോടതിയുടെ തിരിച്ചടി, കൂടിക്കാഴ്ച റദ്ദാക്കി

ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസും മുതിർന്ന ജഡ്ജിമാരുമായി ഒക്ടോബർ ആറിന് നടത്താനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്. തീരുമാനം സുപ്രീം കോടതി സെക്രട്ടറി ജനറൽ ജെപിസിയെ രേഖാമൂലം അറിയിച്ചു. ഭാവിയിൽ വിഷയവുമായി ബന്ധപ്പെട്ട് ഹർജി കോടതിയുടെ പരിഗണനയിൽ വരാനുള്ള സാധ്യതയുള്ളതിനാൽ കൂടിക്കാഴ്ച ഉചിതമല്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. സുപ്രീം കോടതി ജഡ്ജിമാരെ കാണാനുള്ള ജെപിസിയുടെ നീക്കത്തെ അധികാര വിഭജനത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി…

Read More

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം; ഡൽഹിയിൽ 11 മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കും (എസ്‌ഐ‌ആർ) വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതിനും എതിരായി എഎപിയും വിദ്യാർത്ഥി സംഘടനകളും ഡൽഹിയിൽ നടത്തുന്ന പ്രതിഷേധങ്ങളെ തുടർന്ന്, രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ് തുടങ്ങിയ പ്രധാനപ്പെട്ട 11 ഡെൽഹി മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു. അതേസമയം, നാല് സ്റ്റേഷനുകളിൽ ഇന്റർചേഞ്ച് സൗകര്യം ലഭ്യമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. ആം ആദ്മി പാർട്ടി, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ), നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യു‌ഐ), ഇന്ത്യൻ യൂത്ത്…

Read More

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, ആൺസുഹൃത്തിനെയും പീഡിപ്പിച്ചതായി വിവരം

ചണ്ഡിഗഡ്: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13കാരിയെ ആൺസുഹൃത്തിന്റെ മുന്നിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ ഗ്രേറ്റർ ഫരീദാബാദിലായിരുന്നു സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് 16കാരനായ ആൺസുഹൃത്തും പെൺകുട്ടിയും ഉപയോഗശൂന്യമായ ഒരു കെട്ടിടത്തിനുള്ളിൽ പോകുന്നത് പ്രതികൾ കാണുകയും ഇവിടെയത്തി ഭീഷണിപ്പെടുത്തിയതിനുശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഓഗസ്റ്റ് 24നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആറുപേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടികൾ മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ചിരുന്നു. പെൺകുട്ടി കടുത്ത മാനസികാസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാവ് വിവരം തിരക്കിയപ്പോഴായിരുന്നു പീഡനം പുറത്തുവന്നത്. തുടർന്ന് ഇവർ പൊലീസിൽ പരാതി…

Read More

റബർ ടാപ്പിംഗ് വൈകിട്ടാക്കൂ,​ പണം കൂടുതൽ കൈയിലെത്തും

പാൽ കൂടുതലെന്ന് കണ്ടെത്തൽ കോട്ടയം : റബർ ടാപ്പിംഗ് വൈകിട്ടത്തേയ്ക്ക് മാറ്റുന്നത് പാൽ കൂടാൻ കാരണമാകുമെന്ന് റബർ ബോർഡ് ഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. വൈകിട്ട് 5 മുതൽ രാത്രി 8.30 വരെ നടത്തുന്ന ടാപ്പിംഗ് കൂടുതൽ ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞൻ റെജു എം.ജെ പറ‌ഞ്ഞു. പകൽ സമയത്തെ ടാപ്പിംഗിന് പകരം വൈകിട്ട് ടാപ്പിംഗ് നടത്തുന്നതിലൂടെ റബർ മരങ്ങളിൽ നിന്ന് ലഭിക്കുന്ന പാലിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത്. റബർബോർഡ് നടത്തിയ പഠനങ്ങളിലാണ് ഇതുസംബന്ധിച്ച കണ്ടെത്തൽ. ഉത്പാദനം…

Read More

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

നഗോയ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ലൊവ്ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോഗ്രാം ബോക്സിംഗ് വിഭാഗത്തിൽ ചൈനയുടെ ബാവോ സിയിയെ തോൽപ്പിച്ച് ലൊവ്ലിന സ്വർണ മെഡൽ സ്വന്തമാക്കി. ഫൈനലിൽ ഏകപക്ഷീയമായ 5-0 വിജയമാണ് ഇന്ത്യൻ താരം നേടിയത്. തന്റെ ജന്മദിനത്തിൽ തന്നെയാണ് ലൊവ്ലിന കരിയറിലെ നിർണായക നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്സറെന്ന ചരിത്ര നേട്ടവും ഇതോടെ ലൊവ്ലിന സ്വന്തമാക്കി. 2014ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മേരി കോമാണ്…

Read More

പ്രതിഷേധം മുന്നിൽക്കണ്ട് ജാഗ്രത കാണിച്ചില്ല; മന്ത്രിമാരുടെ സുരക്ഷയിൽ പോലീസിന് വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും പോലീസ് ജാഗ്രത കാണിച്ചില്ലെന്നാണ് റിപ്പോർട്ടിലെ വിമർശനം. പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഒരുക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിച്ചില്ലെന്നും കെ.എം. ഷാജിയെ 20 മിനിറ്റോളം വഴിയിൽ തടഞ്ഞിട്ടും പോലീസ് സാന്നിധ്യമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡിജിപി കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. മന്ത്രിമാർക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തിപ്പെടുത്താൻ നിർദേശം നൽകി. ഇന്നും കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ…

Read More

12-ാം വയസിൽ സ്മാർട്ട്ഫോൺ; 14-ാം വയസിൽ ഈ ലക്ഷണങ്ങൾ കൗമാരക്കാരിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക, പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പഠനം

പുറത്തേക്കിറങ്ങി ചുറ്റും നോക്കിയാൽ മിക്ക കുട്ടികളുടെ കൈയിലും ഇന്ന് സ്മാർട്ട് ഫോണുകൾ കാണും. ഇപ്പോഴിതാ കുട്ടികളിലെ അമിതമായ സ്‌മാർട്ട് ഫോൺ അഡിക്ഷൻ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് എങ്ങനെ പ്രശ്നങ്ങൾ സൃഷ്‌ടിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.12ാം വയസിൽ സ്മാർട്ട്‌ഫോൺ ഉപയോഗിച്ചിരുന്ന കൗമാരക്കാർ 14ാം വയസിൽ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കാണിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. അമേരിക്കയിൽ നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിൽ വന്ന പഠനത്തിലായിരുന്നു ഈ വിവരങ്ങൾ ഉൾപ്പടുത്തിയിരിക്കുന്നത്. 12ാം വയസിൽ സ്മാർട്ട്‌ഫോൺ സ്വന്തമായുണ്ടായിരുന്ന കുട്ടികളിൽ 14ാം…

Read More

ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം, 19 പേർക്ക് പരിക്ക്, മരിച്ചവർ ക്ഷേത്രദർശനത്തിന് പോയവർ

മുംബയ്: ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലയിലെ സമൃദ്ധി ഹൈവേയിൽ ഇന്നലെയായിരുന്നു അപകടം. സമൃദ്ധി ഹൈവേയിൽ ധമൻഗാവൊൻ റെയിൽവെ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തിൽ 19 പേർക്ക് പരിക്കേറ്റു. സ്ഥലത്തെ പ്രധാന ആരാധനാകേന്ദ്രമായ ബുൽധാന ജില്ലയിലെ ഷെഗാവൊനിൽ നിന്ന് മടങ്ങുന്ന ഭക്തരാണ് ടെമ്പോയുടെ പിന്നിലുണ്ടായിരുന്നത്. വർദ്ധയിലേക്ക് ദുർഗാദേവിയുടെ പ്രതിമയുമായി പോകുകയായിരുന്നു ഇവർ. അപകടത്തിൽ ഏഴുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവമറിഞ്ഞയുടൻ പൊലീസും പ്രദേശവാസികളും സ്ഥലത്തേക്ക് കുതിച്ചെത്തി. ഇവർ 19…

Read More

എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്താൻ പ്രത്യേക യജ്ഞം; 20 സംസ്ഥാനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്‌ഐആറിൽ തെറ്റായി ഒഴിവാക്കപ്പെട്ടവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക യജ്ഞത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം. എസ്‌ഐആർ പൂർത്തിയായ കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അന്യായമായി ഒഴിവാക്കപ്പെട്ട വോട്ടർമാരെയും പുതിയ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക യജ്ഞം നടത്താനാണ് നിർദേശം. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് സെപ്റ്റംബർ 29-ന് അയച്ച കത്തിലാണ് കമ്മിഷൻ നിർദേശം നൽകിയത്. എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ,…

Read More