മഴയിൽ തനിയെ വിൻഡോ തുറക്കും, എൻജിൻ സ്റ്റാർട്ടാകും; ബിഎംഡബ്ലിയു കാറിൽ യുവതി നേരിട്ടത് അസാധാരണ സംഭവങ്ങൾ
ന്യൂഡൽഹി: പുതുതായി ഇറങ്ങുന്ന കാറുകളിലെ സാങ്കേതികവിദ്യ ഡ്രൈവിംഗ് കൂടുതൽ സങ്കീർണമാക്കുന്നുവെന്ന പരാതി വ്യാപകമാണ്. എന്നാൽ, ഇതേ സാങ്കേതികവിദ്യയിലൂടെ ഗാർഹിക പീഡനത്തെ അതിജീവിച്ച ഒരു യുവതിയുടെ സംഭവമാണ് ശ്രദ്ധേയമാകുന്നത്. കാറിന്റെ സ്മാർട്ട്‌ഫോൺ ആപ്പ് ഉപയോഗിച്ച് മുൻഭർത്താവ് തന്നെ നിരീക്ഷിക്കുകയും ശല്യം ചെയ്യുകയും ചെയ്തതിനെത്തുടർന്ന് യുവതിക്ക് ഒടുവിൽ ആ കാർ തന്നെ മാറ്റേണ്ടിവന്നു. ഫോർബ്‌സ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. സ്വകാര്യത മാനിച്ചുകൊണ്ട് ജെയ്ൻ എന്ന സാങ്കൽപ്പിക പേരിലാണ് യുവതിയെ ഫോബ്‌സിൽ പരാമർശിക്കുന്നത്. ബിഎംഡബ്ലിയു കാറിന്റെ സ്മാർട്ട്‌ഫോൺ ആപ്പിലൂടെയാണ് മുൻഭർത്താവ്…