കുർബാനയ്ക്കിടെ കൂറ്റൻ കുരിശ് തലയിലേക്ക് വീണു, വൈദികന് ദാരുണാന്ത്യം
ക്വിറ്റോ: കുർബാന നടത്തുന്നതിനിടെ കൂറ്റൻ കുരിശ് തലയിൽ വീണ് വൈദികന് ദാരുണാന്ത്യം. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള ദേവാലയത്തിലാണ് സംഭവം. ഇടവക വികാരിയായ ഫാദർ പാട്രിസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒക്ടോബർ 17 ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. അൾത്താരയിൽ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് കുർബാന അർപ്പിക്കുകയായിരുന്നു വൈദികൻ. ഇതിനിടെ അദ്ദേഹത്തിന് പിന്നിലെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് പെട്ടെന്ന് ഇളകിവീണ് വൈദികന്റെ തലയിലേക്ക് പതിക്കുകയായിരുന്നു….