ആരോഗ്യവകുപ്പില്‍ ഭിന്നത രൂക്ഷം; മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മിലുള്ള തര്‍ക്കം മുഖ്യമന്ത്രിക്ക് മുന്നില്‍

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യവകുപ്പില്‍ മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മിലുള്ള അധികാരത്തര്‍ക്കം പുതിയ തലത്തിലേക്ക്. ഭരണ പരമായ കാര്യങ്ങളിലെ കടുത്ത വിയോജിപ്പുകളും ഫയല്‍ നീക്കങ്ങളിലെ കാലതാമസവും ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി അതൃപ്തി അറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന കടുത്ത നിലപാടിലാണ് മന്ത്രിയെന്നാണ് സൂചന. സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന സുപ്രധാന നയങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാകുന്നുവെന്ന് മന്ത്രി ആരോപിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യവകുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട 35-ലധികം കേസുകളില്‍ തുടരന്വേഷണം…

Read More

വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സമ്മാനം മൂന്നുപേർക്ക്

സ്റ്റോക്‌‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞൻ കാൾ ഡൈസറോത്ത്, ജർമൻ ഗവേഷകരായ പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ലൈറ്റ് ഗേറ്റഡ് അയോൺ ചാനലുകളെയും ഒപ്‌റ്റോജെനറ്റിക്‌സിനെയും കുറിച്ചുള്ള കണ്ടെത്തുകളാണ് പുരസ്‌‌കാര നേട്ടത്തിനർഹമാക്കിയത്. കാൾ ഡൈസറോത്ത് കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിലും പീറ്റർ ഹെഗെമാൻ ബെർലിനിലെ ഹംബോൾച്ച് സർവകലാശാലയിലും ജോർജ് നാഗൽ ജർമനിയിലെ വുർസ്‌ബർഗ് സർവകലാശാലയിലുമാണ് പ്രവർത്തിക്കുന്നത്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ അസംബ്ളിയാണ് സമ്മാനം പ്രഖ്യാപിച്ചത്. മസ്തിഷ്കത്തിൽ വികാരങ്ങളും ഓർമകളും രൂപപ്പെടുന്നത്…

Read More

വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്; ഒപ്‌റ്റോജെനറ്റിക്‌സ് പഠനത്തിന് പുരസ്കാരം

സ്റ്റോക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ ശാസ്ത്രജ്ഞൻ കാൾ ഡൈസറോത്തും ജർമൻ ഗവേഷകരായ പീറ്റർ ഹെഗെമാനും ജോർജ് നാഗലും പങ്കിട്ടു. ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകളെയും ഒപ്റ്റോജെനെറ്റിക്സിനെയും കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം. മസ്തിഷ്കത്തിലെ നാഡീകോശങ്ങൾ ഓർമകൾ, വികാരങ്ങൾ, പെരുമാറ്റം എന്നിവ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് പഠിക്കാൻ സഹായിക്കുന്ന ഗവേഷണമാണ് മൂവരും നടത്തിയത്. ഒരു ഏകകോശ ആൽഗയിൽ നിന്നുള്ള ചാനൽറോഡോപ്സിൻ എന്ന പ്രോട്ടീൻ ഹെഗെമാനും നാഗലും കണ്ടെത്തി. ഈ പ്രോട്ടീനിനെ വെളിച്ചം ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന സ്വിച്ചാക്കി വികസിപ്പിച്ചത് ഡൈസറോത്താണ്. നാഡീശാസ്ത്രത്തിൽ പുതിയൊരു…

Read More

പ്ലേഗ് ബാധിച്ച് റഷ്യൻ ഗവേഷക മരിച്ചു; നൂറുകണക്കിനാളുകൾ ക്വാറന്റൈനിൽ, 5 ആശുപത്രികൾ അടച്ചു

മോസ്ക്കോ: റഷ്യയിലെ സൈബീരിയൻ പ്രദേശമായ ഇർകുത്സ്കിൽ പ്ലേഗ് ബാധിച്ച് 28 കാരിയായ ലബോറട്ടറി ടെക്നീഷ്യൻ മരിച്ചതിനെത്തുടർന്ന് അഞ്ച് ആശുപത്രികൾ അടച്ചുപൂട്ടുകയും നൂറുകണക്കിന് ആളുകളെ ക്വറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഷെലെഖോവിലുള്ള ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഈ സംഭവം നടന്നത്. ഡാരിയ ഷിപിലോകോവ എന്ന ടെക്നീഷ്യനാണ് മരിച്ചത്. പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടയിൽ തകർന്ന ടെസ്റ്റ് ട്യൂബിൽ നിന്ന് ജീവനുള്ള ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാണ് അവർക്ക് ന്യുമോണിക് പ്ലേഗ് ബാധിച്ചതെന്നാണ് വിവരം. സെപ്റ്റംബർ 29-നാണ് കടുത്ത ന്യുമോണിയ ലക്ഷണങ്ങളോടെ ഷെലെഖോവിലുള്ള ആശുപത്രിയിൽ…

Read More

സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം ഒഴിവാക്കാൻ ജില്ലാതല നിരീക്ഷണ സമിതി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാതല മരുന്ന് ലഭ്യത നിരീക്ഷണ സമിതി രൂപീകരിക്കാൻ ആരോഗ്യവകുപ്പ്. ആശുപത്രികളിലെ മരുന്നുക്ഷാമം സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഓരോ ജില്ലയിലും സമിതി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. അഡീഷണൽ ഡിഎംഒ അല്ലെങ്കിൽ ഡെപ്യൂട്ടി ഡിഎംഒ സമിതിയുടെ കൺവീനറാകും. ആശുപത്രി സൂപ്രണ്ട്, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ അല്ലെങ്കിൽ ഡ്രഗ്സ് ഇൻസ്പെക്ടർ, ഫാർമസി ചുമതലയുള്ള ഉദ്യോഗസ്ഥൻ, കെഎംഎസ്‌സിഎൽ വെയർഹൗസ് മാനേജർ…

Read More

സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കും, ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിന് ആരോഗ്യമന്ത്രി കെ.മുരളീധരന്റെ ഇടപെടൽ. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് പരാതികൾ കൃത്യമായി പരിശോധിക്കുകയും യഥാർത്ഥ സ്ഥിതി നേരിട്ട് മനസ്സിലാക്കുകയും ചെയ്ത് മരുന്നുക്ഷാമം ഉണ്ടാകുന്നതിന് മുമ്പുതന്നെ പരിഹാര നടപടി സ്വീകരിക്കുന്നതിന് ഓരോ ജില്ലയിലും ജില്ലാതല മരുന്ന് ലഭ്യത നിരീക്ഷണ സമിതി രൂപീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. അഡീഷണൽ ഡി.എം.ഒ (ഹെൽത്ത്) അല്ലെങ്കിൽ ഡെപ്യൂട്ടി ഡി.എം.ഒ (ഹെൽത്ത്) സമിതിയുടെ കൺവീനറായിരിക്കും. ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ട്, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ /…

Read More

വൈദ്യുതി തടസ്സം ജീവനെടുത്തു; ഓക്സിജൻ ലഭിക്കാതെ വയോധിക മരിച്ചു

കാസർകോട്: കൃത്രിമ ഓക്സിജന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന വയോധിക വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മരിച്ചു. അതിഞ്ഞാൽ കെ.കെ. പുരയിലെ മറിയം (75) ആണ് മരിച്ചത്. അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. അറ്റകുറ്റപ്പണിയുടെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വൈദ്യുതി മുടങ്ങിയതോടെ മറിയത്തിന് ഓക്സിജൻ നൽകുന്ന ഉപകരണം ഇൻവെർട്ടർ ഉപയോഗിച്ചാണ് പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ ആറര മണിക്കൂറോളം പ്രവർത്തിച്ചതോടെ ഇൻവെർട്ടറിന്റെ ചാർജ് തീരുകയും ഓക്സിജൻ വിതരണം നിലയ്ക്കുകയുമായിരുന്നു. രാത്രി 8.30ഓടെയാണ് വൈദ്യുതി…

Read More

കേരളത്തിന് സമഗ്ര ആരോഗ്യ ഡാറ്റ വേണം; കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് സമഗ്രമായ ആരോഗ്യ ഡാറ്റ ആവശ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊവിഡിന് ശേഷം പല അസുഖങ്ങളും വർധിച്ചതായും ജീവിതശൈലീ രോഗങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. രോഗപ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും പ്രധാനമാണ്. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിനുള്ള കൃത്യമായ മാർഗങ്ങൾ കണ്ടെത്തണം. രോഗപ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും ഉൾപ്പെടുത്തി സംസ്ഥാനത്ത് വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ പ്രധാന ആരോഗ്യചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിലൂടെ മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ള രോഗികളെയും കേരളത്തിലേക്ക് ആകർഷിക്കാനാകണം….

Read More

ജാതി വിവേചനത്തെത്തുടർന്ന് ചികിത്സ നിഷേധിച്ചു? ദളിത് യുവതി റോഡരികിൽ പ്രസവിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി

ലക്‌നൗ: ജാതി വിവേചനത്തെത്തുടർന്ന് ആശുപത്രി പ്രവേശനം നിഷേധിച്ചെന്ന് ആരോപിക്കപ്പെട്ട ദളിത് യുവതി റോഡരികിൽ പ്രസവിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ ഭദോഹിയിലെ മഹാരാജ ചേത് സിംഗ് ഗവൺമെന്റ് ആശുപത്രിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പങ്കജ് കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ദളിത് വിഭാഗമായ മുസഹർ സമുദായത്തിൽപ്പെട്ടതായതിനാൽ 20കാരിയായ ഗർഭിണിയെ ആശുപത്രി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാരും പ്രസവചികിത്സ നൽകാൻ വിസമ്മതിച്ചെന്നാണ് ആരോപണം. കടുത്ത പ്രസവവേദനയെ തുടർന്നാണ്…

Read More

ശസ്ത്രക്രിയയ്ക്കുപിന്നാലെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

കോട്ടയം: ചികിത്സക്കിടെ യുവതി മരിച്ച സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവാരോപിച്ച് കുടുംബം രംഗത്ത്. ഹെർണിയ ശസ്ത്രക്രിയയക്ക് വിധേയയായി ചികിത്സയിൽ കഴിയുകയായിരുന്ന ചങ്ങനാശേരി സ്വദേശി ഹസീനയാണ് (49) മരിച്ചത്. ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ആദ്യം താക്കോൽദാന ശസ്ത്രക്രിയയും പിന്നീട് വയർ തുറന്നുള്ള ശസ്ത്രക്രിയയുമാണ് നടത്തിയത്. ഇതിൽ പിഴവുണ്ടായെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കുശേഷം മൂന്ന് ദിവസം ഹസീനയ്ക്ക് പനിയും വിറയലുമുണ്ടായിരുന്നുവെന്ന് ഭർത്താവ് ഹസൻകുഞ്ഞ് പറഞ്ഞു. ആശുപത്രിയിൽ നിന്നുപറഞ്ഞ ആഹാരം മാത്രമായിരുന്നു നൽകിയത്. അവർ…

Read More