മാർപ്പാപ്പ ലിയോ പതിനാലാമന്റെ ശ്വാസകോശത്തിൽ മുഴ; ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കും

വത്തിക്കാൻ: മാർപ്പാപ്പ ലിയോ പതിനാലാമനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും. ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയതിനെത്തുടർന്നാണ് ശസ്‌ത്രക്രിയ. ഞായറാഴ്‌ച പ്രാർത്ഥനയ്‌ക്കായി ഒത്തുകൂടിയ വിശ്വാസികളോട് അദ്ദേഹം തന്നെയാണ് ഇതേക്കുറിച്ച് പറഞ്ഞത്. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്‌ത്രക്രിയ നടക്കുക. മുഴ വളരെ നേരത്തേതന്നെ കണ്ടെത്താൻ സാധിച്ചുവെന്നും ഒരിടത്ത് മാത്രമായി ഒതുങ്ങിയതിനാൽ ‌ഡോക്‌ടർമാർ ശസ്‌ത്രക്രിയ നിർദേശിച്ചുവെന്നാണ് മാർപ്പാപ്പ പറഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ശസ്‌ത്രക്രിയ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആത്മീയമായ ഐക്യദാർഢ്യത്തിന് എല്ലാവർക്കും നന്ദി പറഞ്ഞ മാർപ്പാപ്പ, തന്റെ കാര്യങ്ങൾ വിശ്വാസികളുടെ പ്രാർത്ഥനയിൽ സമർപ്പിക്കുകയും ചെയ്‌തു….

Read More

ചിക്കൻഗുനിയയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കും; വീടുകൾ തോറും പരിശോധനയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജില്ലയിൽ ചിക്കുൻഗുനിയ രോഗപ്രതിരോധത്തിനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളിധരൻ. വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ 'ആരോഗ്യകവചം 2026' ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ മാത്രം ആരോഗ്യപ്രവർത്തകർ പോകുന്ന നിലവിലെ രീതി ഒഴിവാക്കി എല്ലാ വീടുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർമാരും ആശാ പ്രവർത്തകരും നേരിട്ടെത്തി പരിശോധനയും ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. രോഗങ്ങൾ നേരത്തേ…

Read More

1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും തസ്തികകൾ സൃഷ്ടിക്കും: ആരോഗ്യ മന്ത്രി

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകിയതായും മന്ത്രി അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിലെ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ 2027 ജനുവരി ഒന്നിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനം പദ്ധതിക്ക് സ്പോൺസറാകും. ആരോഗ്യമേഖലയിൽ നിലവിൽ…

Read More

കുട്ടനെല്ലൂർ സർക്കാർ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 15 പേർ ചികിത്സയിൽ, ഒരാൾ ഐസിയുവിൽ

തൃശ്ശൂർ: കുട്ടനെല്ലൂർ സി. അച്യുതമേനോൻ സർക്കാർ കോളേജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. 15 വിദ്യാർഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒരാൾ ഐസിയുവിലാണ്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് വിദ്യാർഥിനികൾക്ക് വയറിളക്കവും ഛർദിയും ആരംഭിച്ചത്. ഹോസ്റ്റലിൽ തന്നെയാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. സംഭവത്തിൽ കോളേജ് അധികൃതർ ഇടപെടുന്നില്ലെന്ന് വിദ്യാർഥിനികൾ ആരോപിച്ചു.

Read More

മാർക്കറ്റിൽ വിൽപനയ്‌ക്കെത്തുന്നത് ചീഞ്ഞ മത്സ്യം; കഴിക്കുന്നവർക്ക് വയറിളക്കവും അസുഖങ്ങളും, പരാതിയുമായി നാട്ടുകാർ

കോഴിക്കോട്: വിൽപനയ്‌ക്കെത്തുന്ന മത്സ്യത്തിലധികവും ചീഞ്ഞതാണെന്ന പരാതിയുമായി ഉപഭോക്താക്കൾ. ഇതോടൊപ്പം രാസവസ്തുക്കൾ ചേർത്ത് ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യങ്ങളും വിപണികളിൽ സജീവമാണെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. പകൽച്ചൂട് വർദ്ധിക്കുന്നതിനെത്തുടർന്നാണ് പച്ചമീൻ വേഗത്തിൽ കേടാകുന്നതിന് പ്രധാന കാരണം. രാസവസ്തുക്കൾ ചേർത്ത മത്സ്യം കഴിച്ച് പലർക്കും വയറിളക്കമുൾപ്പടെയുള്ള അസുഖങ്ങളുണ്ടാകുന്നതായും ചിലർ പറയുന്നു. വൈകുന്നേരങ്ങളിലാണ് ഇത്തരം മത്സ്യങ്ങൾ വിൽക്കുന്നത്. മാത്രമല്ല, അമിത വില നൽകിയാണ് പല മീനുകളും വാങ്ങേണ്ടിവരുന്നത്. മാർക്കറ്റുകളിൽ വിൽക്കാനെത്തുന്ന മത്സ്യത്തിന് ന്യായവിലയും ഗുണവും ഉറപ്പാണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, ഫോർമാലിൻ, അമോണിയ എന്നീ…

Read More

ഗർബയ്ക്ക് തിളങ്ങാൻ ഐവി ഡ്രിപ്പ്! ഗുജറാത്തിലെ ജെൻ സി വെൽനസ് തരംഗം, പാക്കേജിന് 12,000 രൂപ മുതൽ 15,000 രൂപ വരെ!

അഹമ്മദാബാദ്: അഹമ്മദാബാദിലെ നവരാത്രി ആഘോഷങ്ങളിൽ 'ജെൻ സി' യുവാക്കൾക്കിടയിൽ ഒരു പുതിയ വെൽനസ് തരംഗം ശ്രദ്ധ നേടുന്നു. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കിടയിൽ ഊർജ്ജസ്വലത നിലനിർത്താനും ചർമ്മത്തിന് തിളക്കം ലഭിക്കാനുമായി ചില യുവാക്കൾ 'ഐ.വി ഡ്രിപ്പ് തെറാപ്പി' തിരഞ്ഞെടുക്കുകയാണ്. ദീർഘനേരം നീളുന്ന ഗർബ നൃത്തങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ സൗന്ദര്യം, ആരോഗ്യം, കായികക്ഷമത എന്നിവയ്ക്ക് മുൻഗണന നൽകുന്ന രീതിയാണ് ഇത്. ഐ.വി തെറാപ്പിയുടെ ഘടനയ്ക്കും ക്ലിനിക്കിനും അനുസരിച്ച് ഇതിന്റെ നിരക്കുകളിൽ വ്യത്യാസമുണ്ട്. ഒരു സെഷന് ഏകദേശം 4,000 രൂപ മുതൽ…

Read More

എസി തകരാറിലായിട്ട് രണ്ടാഴ്‌ച; എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ രോഗികൾ ദുരിതത്തിൽ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ എസി തകരാറിലായി. അതിനാൽ, കഴിഞ്ഞ രണ്ടാഴ്‌ചയായി ചൂട് സഹിക്കാനാവാതെ ദുരിതത്തിലാണ് ക്യാൻസർ രോഗികൾ. 16 കിടക്കകളുള്ള ഐസിയുവിൽ കീമോ ചെയ്‌തവർ ഉൾപ്പെടെയുണ്ട്. എസിക്ക് പകരം ഫാൻ വച്ചിട്ടുണ്ടെങ്കിലും ചൂട് സഹിക്കാനാവുന്നില്ലെന്നാണ് രോഗികൾ പറയുന്നത്. എസിയുടെ കംപ്രസർ കേടായതാണെന്നും പുതിയതിന് ഓർഡർ നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് ഓങ്കോളജി ഐസിയു പ്രവർത്തിക്കുന്നത്. അതിനാൽ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികൾ…

Read More

ചിക്കൻപോക്സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു

കൊച്ചി: ചിക്കൻപോക്സ് വ്യാപനത്തെ തുടർന്ന് കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു. തുടർന്ന് എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചിട്ടുണ്ട്. യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവെച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ക്യാമ്പസിലെ നിരവധി കുട്ടികൾക്ക് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ജാ​ഗ്രത നിർദേശം ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചു. ഇതോടുകൂടി സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനിലേക്ക്…

Read More

ചികിത്സക്കെത്തിയ അൾസർ രോഗിയുടെ സ്വകാര്യഭാഗങ്ങളിൽ സ്‌പർശിച്ചു; ഡോക്‌ടർ അറസ്റ്റിൽ

അഹമ്മദാബാദ്: രോഗിയോട് മോശമായി പെരുമാറിയ ഡോക്‌ടർ അറസ്റ്റിൽ. അഹമ്മദാബാദിലെ മേംനഗറിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും അഹമ്മദാബാദിലെ താൽതെജ് സ്വദേശിയുമായ വിരാജ് സതീഷ്‌കുമാർ പട്ടേൽ ആണ് ഗ്യാസ്‌ട്രിക് അൾസറിന്റെ ചികിത്സക്കെത്തിയ 25കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. വസ്ത്രാപൂർ സ്വദേശിയായ യുവതി ഒരു പ്രാദേശിക സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ്. അൾസർ ബാധിച്ച യുവതി മേംനഗറിലെ ഗ്യാസ്‌ട്രോ ആന്റ് ലിവർ ഹോസ്‌പിറ്റലിൽ ചികിത്സക്കെത്തിയതായിരുന്നു. ആദ്യ കൂടിക്കാഴ്‌ചയിൽ ഡോക്ടർ സോണോഗ്രഫി ഉൾപ്പെടെ ചെയ്യിക്കുകയും യുവതിക്ക് മരുന്ന്…

Read More

എയിംസ് ഇപ്പോൾ ഇല്ലെന്ന് കേന്ദ്രം, വരുമെന്ന് സുരേഷ് ഗോപി; തറക്കല്ലിടാതെ ഇനി വോട്ട് ചോദിക്കില്ലെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുൻഗണനയെക്കുറിച്ച് മാത്രമാണെന്നും കേരളത്തിൽ എയിംസ് വരുമെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടങ്ങിയ കാലം മുതൽ എയിംസിന്റെ പേരിൽ തർക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'ഒരു കാര്യം മനസിലാക്കേണ്ടത്, തുടങ്ങിയ കാലം മുതൽ എയിംസിന്റെ പേരിൽ തർക്കം നടക്കുന്നുണ്ട്. ഇന്നലെ ഞാൻ ചോദിച്ചത് വീണ്ടും ആവർത്തിക്കുകയാണ്. തൃശൂരിനെ ഉൾപ്പെടുത്തി എവിടെയൊക്കെയാണ് സ്ഥലമെടുക്കുന്നതെന്ന്…

Read More