പി കെ ശശിക്കെതിരെ നടപടി വൈകിയത് തിരിച്ചടിയായി, എംബി രാജേഷിന്റെ തോല്‍വി പാര്‍ട്ടിയിലെ വിഭാഗീയത ; വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം
പാലക്കാട്: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം പാലക്കാട് ജില്ല വിപുലീകൃത സമിതിയിൽ പി കെ ശശിക്കെതിരെ നടപടി വൈകിയത് തിരിച്ചടിയായെന്ന് വിമർശനം. കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിച്ചത് ശരിയായില്ല. ശശിയോട് നേതൃത്വത്തിലെ ചിലർ അനുഭാവ പൂർവമായ നിലപാട് സ്വീകരിച്ചു. എം ബി രാജേഷിന്റെ തോല്‍വിക്ക് കാരണം പാര്‍ട്ടിയിലെ വിഭാഗീയതയാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനപ്പുറം വിഭാഗീയതയാണ് തൃത്താലയില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് കോട്ടയായിരുന്ന കോങ്ങാട് പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടു. കോങ്ങാട് മണ്ഡലത്തില്‍…