പാലക്കാട് സിപിഐഎം -ൽ അഴിച്ചുപണി ; ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി, ചെന്താമരാക്ഷൻ സെക്രട്ടറി

പാലക്കാട്: ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ പാലക്കാട് സി.പി.എമ്മിൽ നേതൃമാറ്റം. സി.പി.എം. ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിനെ മാറ്റി പകരം മുൻ എം.എൽ.എ. ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറിയായി നിയമിക്കുമെന്ന് വിവരം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ഇഎൻ സുരേഷ് ബാബുവിന് കഴിഞ്ഞില്ല, വിമത നീക്കങ്ങൾ തടയാൻ കഴിഞ്ഞില്ല തുടങ്ങിയ പരാതികളാണ് ഉയർന്നിരുന്നത്. ഒറ്റപ്പാലം, പുതുശ്ശേരി കമ്മിറ്റികളാണ് ഈ പരാതികൾ…

Read More

അതിർത്തി തർക്കം: കോഴിക്കോട്ട് അയൽവാസിയായ സ്ത്രീക്ക് നേരെ വെടിയുതിർത്ത് യുവാവ്

കോഴിക്കോട്: വെള്ളയിലിൽ അയൽവാസിയായ സ്ത്രീക്ക് നേരെ വെടിയുതിർത്ത് യുവാവ്. ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലതയ്ക്കാണ് (59) പരിക്കേറ്റത്. സംഭവത്തിൽ വെള്ളയിൽ സ്വദേശി ഷിംജിത്തിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപത്തുവച്ചായിരുന്നു സംഭവം. അതിർത്തി തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് ഷിംജിത്ത് കയ്യിൽ കരുതിയിരുന്ന എയർപിസ്റ്റൾ ഉപയോഗിച്ച് പുഷ്പലതയെ വെടിവയ്ക്കുകയായിരുന്നു. പുഷ്പലതയുടെ വയറിനാണ് വെടിയേറ്റത്. പരിക്കേറ്റ ഇവരെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട്…

Read More

‘ കട്ടപ്പുറത്ത്‌ കയറി ‘ കെഎസ്ആർടിസി : കട്ടപ്പുറത്തുള്ളത് 665 ബസുകൾ 1,900-ലേറെ വണ്ടികൾക്ക് 15 വർഷത്തിലേറെ പഴക്കം : ഞെട്ടിക്കുന്ന കണക്കുകളുമായി വിവരാവകാശ രേഖ

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ ഗതാഗത സ്ഥാപനമായ കെഎസ്ആർടിസിയുടെ പ്രവർത്തനം സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. സാമൂഹ്യപ്രവർത്തകൻ മുഹമ്മദ് അഷറഫ് എ എസിന് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ ഔദ്യോഗിക മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. 2026 സെപ്റ്റംബർ 14 വരെയുള്ള കണക്കുകൾ പ്രകാരം കോർപ്പറേഷന്‍റെ പക്കൽ സ്വിഫ്റ്റ് ഉൾപ്പെടെ ആകെ 5,755 ബസുകളാണ് ഉള്ളത്. എന്നാൽ ഇതിൽ 665 ബസുകൾ വിവിധ അറ്റകുറ്റപ്പണികൾക്കായി കട്ടപ്പുറത്താണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അപേക്ഷകനായ മുഹമ്മദ് അഷറഫ് എ എസിന് സ്റ്റേറ്റ്…

Read More

മന്ത്രിമാർക്കും എംഎൽഎമാർക്കും നിയന്ത്രണം കടുപ്പിച്ച് ലീഗ് ; രണ്ട് മാസത്തിലൊരിക്കൽ പെർഫോമൻസ് ഓഡിറ്റ് , വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ മുസ്‌ലിം ലീഗ് തീരുമാനം. മന്ത്രിമാർ തുടർച്ചയായി വിവാദങ്ങളിൽപ്പെടുന്നത് ലീഗ് നേതൃത്വത്തെ അലോസരപെടുത്തുന്ന പശ്ചാത്തലത്തിലാണ് ജനപ്രതിനിധികൾക്ക് നിയന്ത്രണം കടുപ്പിക്കുന്നത്. ഇനി മുതൽ രണ്ടുമാസത്തിലൊരിക്കൽ സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് ജനപ്രതിനിധികളുടെ പ്രവർത്തനം വിലയിരുത്തും. ആദ്യ യോഗത്തിൽ ആരുടെയും പേര് പരാമർശിച്ച് വിമർശനം ഉന്നയിച്ചില്ലെങ്കിലും വിവാദങ്ങൾ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം കർശന നിർദേശം നൽകി. തെരഞ്ഞെടുപ്പ് മുന്നിലുണ്ടെന്ന ബോധ്യത്തിലാവണം ജനപ്രതിനിധികളുടെ പ്രവര്‍ത്തനമെന്ന് നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പേഴ്‌സണല്‍…

Read More

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട് വയനാട് മലപ്പുറം എറണാകുളം ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഒക്ടോബർ നാല് മുതൽ ഏഴ് വരെ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ…

Read More

50-ാമത് വയലാർ സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു; പുരസ്‌കാരം ആർ. രാജശ്രീയുടെ ‘ആത്രേയക’ത്തിന്

തിരുവനന്തപുരം: അൻപതാമത് വയലാർ അവാർഡ് ആർ രാജശ്രീക്ക്. ആത്രേയകം എന്ന നോവലിനാണ് അവാർഡ്. ഈ മാസം 27 ന് മുഖ്യമന്ത്രി അവാർഡ് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന മുഖ്യമന്ത്രി വി. ഡി സതീശൻ അവാർഡ് സമർപ്പിക്കും. വലിയ കവിയുടെ പേരിലുള്ള പുരസ്‌കാരം കിട്ടിയതിൽ അതിയായ സന്തോഷമെന്നും കാൽ…

Read More

ആക്രമണം ഒഴിവാക്കാൻ ഒരുവഴിയുമില്ല; എഐ നിയന്ത്രിത മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ, വിക്ഷേപണം നിരീക്ഷിച്ച് കിം

പ്യോങ്യാങ്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ. ഇന്നലെ നടന്ന വിക്ഷേപണത്തിന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നേരിട്ട് നേതൃത്വം നൽകി. മകൾ കിം ജു ഏയ്ക്കൊപ്പമാണ് കിം പരീക്ഷണം നിരീക്ഷിച്ചതെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക മാദ്ധ്യമമായ കെ.സി.എൻ.എ. റിപ്പോർട്ട് ചെയ്തു. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ മിസൈലിന് താഴ്ന്ന പ്രതലത്തിൽ സഞ്ചരിക്കുമ്പോൾ മിസൈലിന് അവയുടെ പാത മാറ്റാൻ കഴിയുമെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു. അതിനാൽ ആക്രമണം ഒഴിവാക്കുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നും അവർ…

Read More

പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ തർക്കം; വെട്ടേറ്റ യുവാവ് മരിച്ചു, രണ്ട് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ

വയനാട്: വയനാട് പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. താമരശേരി കൂടത്തായി സ്വദേശി ലൈജുവാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം തഴവ സ്വദേശി ഷഫീഖ് അബ്ദുൽ സലാം ചികിത്സയിൽ തുടരുകയാണ്. പുൽപ്പള്ളി ആനപ്പാറയിലെ വാടക കോട്ടേജിൽ ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ലൈജുവും ഷഫീഖും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സമയം തമിഴ്നാട് നാഗപട്ടണം സ്വദേശിയായ പനീ‌ർ സെൽവം ഇവരുടെ മുറിയിലേയ്ക്ക് കടന്നുവരികയും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയുമായിരുന്നു. ഇതിനിടെ പനീർ സെൽവം തന്റെ സുഹൃത്തായ ശേഖറിനെ…

Read More

ഉക്രൈനിലെ ഇന്ത്യൻ ഫാർമ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; പ്രധാന കെട്ടിടം പൂർണ്ണമായും തകർന്നു, ഒരാൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഉക്രൈനിൽ ഇന്ത്യയുടെ കുസും ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൂറ്റൻ ഫാർമസ്യൂട്ടിക്കൽ നിർമ്മാണ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുമിയിലുള്ള ഫാർമ പ്ലാന്റിന്റെ പ്രധാന കെട്ടിടം പൂർണ്ണമായും തകർന്നു. മരിച്ചവരുടെ എണ്ണത്തിലും പരിക്കേറ്റവരുടെ എണ്ണത്തിലും മാറ്റമുണ്ടായേക്കാമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ കുറഞ്ഞത് 400 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഡ്രോണുകൾ പതിച്ച സ്ഥലത്തുനിന്ന് വൻതോതിൽ പുക ഉയർന്നുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ മരുന്നുകൾ ഉക്രൈനിലേക്ക് കയറ്റുമതി ചെയ്യുന്ന…

Read More

പി കെ ശശിക്കെതിരെ നടപടി വൈകിയത് തിരിച്ചടിയായി, എംബി രാജേഷിന്റെ തോല്‍വി പാര്‍ട്ടിയിലെ വിഭാഗീയത ; വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം

പാലക്കാട്: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം പാലക്കാട് ജില്ല വിപുലീകൃത സമിതിയിൽ പി കെ ശശിക്കെതിരെ നടപടി വൈകിയത് തിരിച്ചടിയായെന്ന് വിമർശനം. കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിച്ചത് ശരിയായില്ല. ശശിയോട് നേതൃത്വത്തിലെ ചിലർ അനുഭാവ പൂർവമായ നിലപാട് സ്വീകരിച്ചു. എം ബി രാജേഷിന്റെ തോല്‍വിക്ക് കാരണം പാര്‍ട്ടിയിലെ വിഭാഗീയതയാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനപ്പുറം വിഭാഗീയതയാണ് തൃത്താലയില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് കോട്ടയായിരുന്ന കോങ്ങാട് പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടു. കോങ്ങാട് മണ്ഡലത്തില്‍…

Read More