50-ാമത് വയലാർ അവാർഡ് ആർ രാജശ്രീയ്‌ക്ക്

തിരുവനന്തപുരം: അമ്പതാമത് വയലാർ അവാർഡ് എഴുത്തുകാരി ആർ. രാജശ്രീയ്ക്ക്. ആത്രേയകം എന്ന നോവലിനാണ് രാജശ്രീയ്‌ക്ക് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വയലാർ അവാർഡ്. മലയാള സാഹിത്യരംഗത്തെ ശ്രദ്ധേയമായ പുരസ്‌കാരങ്ങളിലൊന്നായ വയലാർ അവാർഡിന്റെ അമ്പതാം പതിപ്പിലാണ് രാജശ്രീയുടെ ആത്രേയകം തിരഞ്ഞെടുക്കപ്പെട്ടത്. 1977 ജൂലായ് 22ന് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലാണ് രാജശ്രീയുടെ ജനനം. പി.എൻ. രാജപ്പൻ മാസ്റ്ററുടെയും ആർ. രാജമ്മയുടെയും മകളാണ്. വിവിധ ആനുകാലികങ്ങളിൽ…

Read More

കേരളത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് ഇളവുകൾ; ഭൂമി 10 ഏക്കറിൽ നിന്ന് 5 ഏക്കറാക്കാൻ പുതിയ ബിൽ

തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള പുതിയ ബില്ലിന്റെ കരട് ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. നേരത്തെ നിയമസഭ പാസാക്കിയ ബില്ലിലെ കർശന വ്യവസ്ഥകളിൽ കാര്യമായ ഇളവുകൾ വരുത്തിയാണ് പുതിയ കരട് തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം. പുതിയ കരട് പ്രകാരം സർവകലാശാലയ്ക്ക് ആവശ്യമായ ഭൂമിയുടെ പരിധി 10 ഏക്കറിൽ നിന്ന് 5 ഏക്കറായി കുറയ്ക്കും. 25 കോടി രൂപയുടെ സ്ഥിരനിക്ഷേപം വേണമെന്ന വ്യവസ്ഥയും 10 കോടി രൂപയായി കുറയ്ക്കാനാണ് നിർദേശം….

Read More

ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു വെടിയേറ്റ് മരിച്ചു, പ്രതികൾക്കായി അന്വേഷണം

ചണ്ഡിഗഢ് : പഞ്ചാബിലെ പ്രശസ്ത എൽ.ജി.ബി.ടി.ക്യു വ്യക്തിത്വവും ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു അമൃത്‌സറിൽ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ സന്ധുവിന് നേരെ വെടിയുതിർക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ റോഡിൽ കണ്ടെത്തിയ സന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. സംഭവത്തിന് പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'ഗോൾഡി ധില്ലൻ' എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. സന്ധു പഞ്ചാബിനെ ചീത്തയാക്കിയെന്ന് ആരോപിച്ചായിരുന്നു പോസ്റ്റ്. ഈ പോസ്റ്റും പരിശോധിച്ചു വരികയാണെന്ന്…

Read More

വൻവീഴ്ച്ചയായ സംസ്ഥാന സ്‌കൂൾ കായികമേള; സംഘാടക സമിതി യോഗം ഒരു തവണ പോലും ചേര്‍ന്നില്ല

തൃശ്ശൂർ : തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സംഘാടനത്തില്‍ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. തൃശ്ശൂര്‍ എംഎല്‍എ ചെയര്‍മാനായ സംഘാടകസമിതിയുടെ പ്രവര്‍ത്തനം പേപ്പറില്‍ മാത്രം ഒതുങ്ങുകയായിരുന്നു.സംഘാടക സമിതി ചെയര്‍മാനായ എംഎല്‍എ രാജന്‍ ജെ പല്ലനും സമിതി അംഗമായ മേയര്‍ക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണ്. തൃശ്ശൂര്‍ എംപി സുരേഷ് ഗോപി യുടെ ഓഫീസും അതൃപ്തി അറിയിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. അധ്യാപക സംഘടനാ പ്രതിനിധികളെ വിളിച്ചുവരുത്തി കമ്മിറ്റികള്‍ രൂപീകരിക്കുക മാത്രമാണ് ചെയ്തത്. ഡിഇഒ അടക്കം ഈ വിഷയം ഗൗരവമായി കണ്ടില്ലെന്നതും…

Read More

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി: തമിഴ്നാട്ടിൽ അഞ്ച് പൊലീസുകാർക്കെതിരെ നടപടിയെടുത്ത് വിജയ് സർക്കാർ

ചെന്നൈ: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ. തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിലായാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ തുക. വിവിധ കേസുകളിൽ ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമായിരുന്നു നടപടി. തിരുനെൽവേലി സിറ്റി മേലപ്പാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സ്വർണ രാജിനെയാണ് സസ്‌പെൻഡ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെ രേഖകൾ കാണിച്ചിട്ടും ഇരുചക്രവാഹന യാത്രക്കാരനോട് 1,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു….

Read More

‘ലോകത്തിന്റെ മുഴുവൻ ഹീറോ’: സ്മിത് മച്ചാറിനെ ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിൽ ആദരിക്കാൻ നെതന്യാഹു, ക്യാപ്റ്റന് ക്ഷണം

ടെൽ അവീവ്: ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹ പൈലറ്റിനെ ചെറുത്ത് തോൽപ്പിച്ച സ്മിത് മച്ചാറിനെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദരിക്കാൻ ഇസ്രയേൽ. 174 യാത്രക്കാരുടെ ഇന്ത്യൻ പൈലറ്ര് ക്യാപ്റ്രൻ സ്മിത് മച്ചാറിനെ 'ലോകത്തിന്റെ മുഴുവൻ ഹീറോ' എന്ന് വിശേഷിപ്പിച്ച നെതന്യാഹു അടുത്തവർഷം നടക്കുന്ന ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു. സ്മിത് മച്ചാറുമായി ഫോണിൽ സംസാരിച്ച നെതന്യാഹു സ്വാതന്ത്ര്യദിന ചടങ്ങിൽ സ്മിത് ദീപം തെളിയിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തിൽ നൽകുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് ദീപം തെളിയിക്കൽ. ഈ…

Read More

ഫ്ലൈദുബായ് സഹപൈലറ്റിനെ മോചിപ്പിക്കാൻ ജീവനക്കാർ ശ്രമിച്ചു? പൊലീസിനു മാത്രമേ കൈമാറൂ എന്ന് യാത്രക്കാർ പറഞ്ഞു

ദുബായ്: അട്ടിമറി ശ്രമം നടന്ന ഫ്ലൈദുബായ് വിമാനത്തിലെ ക്രൂ അംഗങ്ങൾ അക്രമകാരിയായ സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമിയെ സഹായിക്കാൻ ശ്രമിച്ചോ? വിമാന യാത്രക്കാർ നൽകിയ അഭിമുഖങ്ങളാണ് സംശയത്തിനു കാരണമാകുന്നത്. ഭീകരാക്രമണത്തിന് മുതിർന്ന പ്രതിയെ കെട്ടഴിച്ചു വിടാനാണ് ഫ്ലൈ ദുബായ് ജീവനക്കാർ ആവശ്യപ്പെട്ടതെന്ന് ഇയാളെ കീഴടക്കാൻ സഹായിച്ച രണ്ട് യാത്രക്കാർ ദി ന്യൂയോർക്ക് പോസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു." തീവ്രവാദിയെ സ്വതന്ത്രനാക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെടുകയായിരുന്നു – എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല," ഹമാം അൽ-ഹമ്മാമിയെ…

Read More

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; അഴിമതി നിരോധന വകുപ്പ് ചുമത്തി അന്വേഷിക്കാൻ ശുപാർശ

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു. സംഭവത്തിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം നടത്തണമെന്നാണ് എസ്ഐടി ശുപാർശ. പ്രത്യേകം കേസെടുക്കണമോയെന്ന കാര്യത്തിൽ ഡിജിപി തീരുമാനമെടുക്കും. മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്നത് ചട്ടലംഘനങ്ങളാണെന്നും വിദേശയാത്രയിലൂടെ സർക്കാരിന് നേട്ടമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യക്തിഗത സ്റ്റാഫ് അംഗങ്ങളുടെ കത്തിടപാടുകൾ സെക്രട്ടേറിയറ്റ് മാനുവലിന് വിരുദ്ധമായിരുന്നെന്നും ബ്രോഡ്കാസ്റ്റ് കമ്പനിക്ക് വഴിവിട്ട സഹായം നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു….

Read More

‘അടിവയറ്റിൽ ചവിട്ടി, കുക്കർ ഉപയോഗിച്ച് തലയ്‌ക്കടിച്ചു, സ്വകാര്യഭാഗത്തും ഇടിച്ചു’; കൊല്ലത്ത് നവവധുവിന് ക്രൂരമർദനം

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി. കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിയായ അഞ്ജുവാണ് പരാതി നൽകിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരാതിയിൽ ഭർത്താവായ നന്ദുവിനും മാതാപിതാക്കൾക്കും എതിരെ ചവറ പൊലീസ് കേസെടുത്തു. നാലുമാസം മുൻപാണ് അഞ്ജുവും നന്ദുവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരാഴ്‌ചയ്‌ക്കുള്ളിൽതന്നെ സ്‌ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് അഞ്ജുവിനെ ഭർതൃവീട്ടുകാർ പീ‌ഡിപ്പിക്കാൻ തുടങ്ങിയെന്നാണ് പരാതിയിലുള്ളത്. വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം നന്ദു സൗദിയിലേക്ക് പോയി. പിന്നീട് അ‌ഞ്ജുവിനെയും കൊണ്ടുപോയി. അവിടെയും…

Read More

അഞ്ച് ടൺ വിത്തിൽ നിന്ന് ലഭിച്ചത് എട്ടിരട്ടി വിളവ്, സിഎംഎഫ്ആർഐ പദ്ധതി വിജയം

കൊച്ചി: വേമ്പനാട്ട് കായലിൽ കറുത്ത കക്കയുടെ പ്രതാപം വീണ്ടെടുക്കാനുള്ള സി.എം.എഫ്.ആർ.ഐ പദ്ധതി വൻവിജയം. ആലപ്പുഴ ജില്ലയിലെ വടക്കുംകരയിൽ ഒരു ഹെക്ടർ വിസ്തൃതിയിൽ വിതച്ച അഞ്ച് ടൺ കക്ക വിത്തിൽനിന്ന് ഒരു വർഷത്തിന് ശേഷം നേട്ടം എട്ടിരട്ടി. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന വിളവെടുപ്പ് പൂർത്തിയാകുമ്പോൾ 40 ടണ്ണോളം കക്ക വിളവെടുക്കാമെന്നാണ് വിലയിരുത്തൽ. കായലിൽ കക്ക ലഭ്യത കുത്തനെ കുറഞ്ഞതോടെയാണ് പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 100 ശതമാനം സബ്‌സിഡിയോടെ തൈക്കാട്ടുശേരി കറുത്ത കക്ക സഹകരണ…

Read More