ഭീകരവാദ ബന്ധം; അസം സ്വദേശി പട്ടാമ്പിയിൽ എന്‍ഐഎ പിടിയില്‍
പാലക്കാട്: നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ പോഷക സംഘടനയായ 'ഇമാം മഹ്‌മൂദർ ഖാഫില'യുമായി ( ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര ഗൂഢഗൂഢാലോചനാ കേസിൽ എൻഐഎ നടത്തിയ പരിശോധനയില്‍ അസം സ്വദേശി പട്ടാമ്പിയിൽ പിടിയിലായി. ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. എൻഐഎ നടത്തിയ പരിശോധനയിലാണ് ഇയാളെ പട്ടാമ്പിയിലെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കഴിയുകയായിരുന്നു അസം സ്വദേശിയായ ഇയാൾ.നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമെന്ന് സംശയിക്കുന്ന…