മാധ്യമങ്ങളെ മുഖ്യമന്ത്രി ബുധനാഴ്ച കാണും; ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കും

തിരുവനന്തപുരം ∙ മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ്. മുഖ്യമന്ത്രി വി.ഡി.സതീശൻ എത്തുന്നിടത്തെല്ലാം വാർത്താചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണിത്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനുപുറമേ, അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി അറിയിച്ചും പ്രതികരണങ്ങൾ നൽകും. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം ചാനൽ പ്രവർത്തകർ എത്തുകയും അദ്ദേഹം പ്രതികരിക്കാത്തത് വാർത്തയാക്കുകയും ചെയ്യുന്ന രീതി ഏതാനും ദിവസങ്ങളായി വർധിച്ചെന്നാണ് ഓഫിസിന്റെ വിലയിരുത്തൽ. സിഎംആർഎൽ മേധാവി എസ്.എൻ.ശശിധരൻ കർത്തായിൽനിന്നു വി.ഡി.സതീശൻ പണം വാങ്ങിയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് കഴിഞ്ഞയാഴ്ച…

Read More

വരുന്നത് പൈലറ്റ് പരിശീലന കേന്ദ്രം ഉൾപ്പെടെ വൻപദ്ധതികൾ,​ കേരളത്തിലെ ഈ വിമാനത്താവളം ഇനി വേറെ ലെവൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രവികസനം ഒരു വർഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര എയർ കാർഗോ കോംപ്ലക്‌സ്, 4 മെഗാവാട്ട് സോളാർ പവർ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ ജി.ഡി.പിക്ക് മുതൽക്കൂട്ടാവുന്ന രീതിയിൽ കണ്ണൂർ എയർപോർട്ട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു . കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി…

Read More

പതിറ്റാണ്ട് പിന്നിട്ട വിവാദം; നിയമസഭ അക്രമക്കേസില്‍ വിചാരണ നവംബറില്‍

തിരുവനന്തപുരം: സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ 2015-ലെ നിയമസഭാ അതിക്രമക്കേസില്‍ വിചാരണാനടപടികള്‍ ആരംഭിക്കുന്നു. തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ (സി.ജെ.എം) കോടതിയില്‍ നവംബര്‍ മൂന്നിന്‌ സാക്ഷിവിസ്‌താരം തുടങ്ങും. സി.പി.എം. നേതാക്കളും മുന്‍മന്ത്രിമാരുമായ വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍ തുടങ്ങിയ പ്രമുഖരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌. ഒന്നാംപ്രതിയും സി.പി.ഐ. നേതാവുമായിരുന്ന മുന്‍.എം.എല്‍.എ: കെ. അജിത്ത്‌ ഇപ്പോള്‍ ബി.ജെ.പിയിലാണ്‌. കേസില്‍നിന്ന്‌ ഒഴിവാകാന്‍ പ്രതികള്‍ സുപ്രീം കോടതിവരെ നിയമപോരാട്ടം നടത്തിയെങ്കിലും ഒടുവില്‍ വിചാരണ നേരിടേണ്ടിവരുകയായിരുന്നു. നിയമസഭാ സെക്രട്ടറിയായിരുന്ന പി. ശാര്‍ങ്‌ഗധരന്‍, അക്രമദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍. പകര്‍ത്തിയ സാങ്കേതികവിദഗ്‌ധന്‍ എന്നിവരെയാണ്‌…

Read More

കോതമംഗലത്ത് വയോധികയെ കുത്തിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം കോതമംഗലത്ത് ഭാര്യയെ വയോധികൻ കുത്തിക്കൊന്നു. ഹാപ്പി നഗറിലാണ് സംഭവം. കുഞ്ഞമ്മ ആണ് കൊല്ലപ്പെട്ടത്. സംഭത്തിൽ ഭർത്താവ് കുര്യാക്കോസിനെ (65) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് കൊല നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം കുര്യാക്കോസ് തന്നെ വിദേശത്തുള്ള മകനെ വിവരമറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിലായിരുന്നു.

Read More

കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം തടയണം,​ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ കർശന നിർ‌ദ്ദേശം

ന്യൂഡൽഹി : കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. കേന്ദ്ര സർക്കാർ വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ട് ജസ്റ്റ് റൈറ്റ്സ് ഫോ‍ർ ചിൽഡ്രൻ അലയൻസ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സൂര്യകാന്തിനൊപ്പം ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി,​ വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രായപൂർക്കിയാകാത്തവർക്ക്…

Read More

ഒക്ടോബറിലും വൈദ്യുതി സർചാർജ്; യൂണിറ്റിന് മൂന്ന് പൈസ ഈടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: ഒക്ടോബർ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളിൽനിന്ന് സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് മൂന്ന് പൈസ വീതമാണ് സർചാർജ് ഈടാക്കുക. രണ്ട് മാസ ബില്ലുകൾക്കും ഒരേ നിരക്കിലായിരിക്കും സർചാർജ് ബാധകമാകുക. ഓഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനെ തുടർന്ന് 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക ചെലവിന്റെ ഭാഗമായാണ് ഒക്ടോബറിൽ യൂണിറ്റിന് മൂന്ന് പൈസ വീതം സർചാർജ് ഈടാക്കുന്നത്. ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിലാണ് പുതിയ സർചാർജ് ഉൾപ്പെടുത്തുക.

Read More

‘നിരപരാധിയാണ്, വാഹനം മറ്റൊരാൾ ഏൽപ്പിച്ചത്’; ലഹരിക്കടത്ത് കേസിൽ മാഹി സ്വദേശിയെ സൗദിയിൽ തൂക്കിലേറ്റി

റിയാദ്: ലഹരി കടത്തിയ കേസിൽ ഗൾഫിൽ ജയിലായിരുന്ന മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുടെ (41) വധശിക്ഷ നടപ്പാക്കി. ദമാമിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്ന അബൂട്ടിയുടെ ശിക്ഷ നടപ്പിലാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. 2023ൽ ഒമാനിൽ നിന്ന് സൗദിയിലേക്ക് 43 കിലോ ഗ്രാം ലഹരി കടത്തിയെന്ന കേസിലാണ് ഇയാൾ പിടിയിലായത്. എന്നാൽ, താൻ നിരപരാധിയാണെന്നും മറ്റൊരാൾ ഏല്പിച്ച വാഹനമാണെന്നുമാണ് അബൂട്ടി കോടതിയിൽ വാദിച്ചത്. പക്ഷേ, ലഹരി കണ്ടെത്തിയ വാഹനം അബൂട്ടിയുടെ പേരിലായിരുന്നു. വധശിക്ഷ അപ്പീൽ…

Read More

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഎ ഇടപാടുകള്‍ക്ക് 0.4% തുക നല്‍കണം ; എംഡിആര്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു സുപ്രീംകോടതി ; കേന്ദ്രസര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പറഞ്ഞു

ന്യൂഡല്‍ഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആര്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ അനുവദിക്കാതെ സുപ്രീംകോടതി. ഇതോടെ ഒക്ടോബര്‍ 15 മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പുതിയ വ്യവസ്ഥകള്‍ക്ക് തടസ്സമില്ലാതെ മുന്നോട്ട് പോകാം. അതേസമയം പുതിയ ചാര്‍ജുകളുടെ അടിസ്ഥാനവും സ്വഭാവവും വിശദീകരിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് അഭിഭാഷകന്‍ അഞ്ജന്‍ ദത്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. കേന്ദ്ര ധനമന്ത്രാലയം സെപ്റ്റംബര്‍ 14,…

Read More

‘പിണറായി വിജയനെ സംരക്ഷിക്കുന്നത് രാഹുൽ ഗാന്ധി; ഫ്രോഡ് രാഷ്ട്രീയം അവസാനിപ്പിക്കണം’: രാജീവ് ചന്ദ്രശേഖർ

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി ‘ഫ്രോഡ് രാഷ്ട്രീയം’ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി കള്ളം മാത്രം പറയുന്ന നേതാവാണെന്നും പിണറായി വിജയനെ സംരക്ഷിക്കുന്നത് രാഹുൽ ഗാന്ധിയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ശബരിമല വിഷയം ഉപയോഗിച്ച് കോൺഗ്രസ് വോട്ട് നേടിയെന്നും അധികാരത്തിലെത്തിയ ശേഷം അഴിമതിക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എം. ഷാജിയെ മന്ത്രിയാക്കിയത്…

Read More

ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയ്ക്ക് മെഡൽനേട്ടം: ഷൂട്ടിംഗിൽ ഇഷ സിംഗിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്ക്ക് വെങ്കലം

നഗോയ: എഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ യുവ ഷൂട്ടർ ഇഷ സിംഗ് വെള്ളി മേഡൽ നേടി. ചൈനയുടെ ജിയാറുയ്‌സുവാൻ ഷിയാവോയോട് സ്വർണ മെഡൽ നേടിയത്. ഫൈനലിന്റെ അവസാനഘട്ടത്തിൽ ഇഷയും ഷിയാവോയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. അവസാന അഞ്ച് ഷോട്ടുകൾ പൂർത്തിയാക്കിയപ്പോൾ 38-38 എന്ന നിലയിൽ സമനിലയിലെത്തി. ഇതോടെയാണ് സ്വർ‌ണ മെഡൽ നിർണയിക്കാൻ ഷൂട്ട് ഓഫ് നടത്തേണ്ടിവന്നത്. രണ്ടാം ഷൂട്ട് ഓഫിൽ ഷിയാവോ സ്വർണം…

Read More