സ്‌ഫോടനത്തിൽ പിന്നാലെ ആംബുലൻസിന് നേരെ വെടിയുതിർത്ത് അക്രമികൾ; പാകിസ്ഥാനിൽ മരണം 12 ആയി

കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പക്തൂഖ്വ പ്രവിശ്യയിൽ ചാവേർ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 35 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ ദേര ഇസ്മയിൽ ഖാൻ ജില്ലയിൽ റോഡരികിലെ ഒരു പൊലീസ് ചെക്ക്‌പോയിന്റിലായിരുന്നു സംഭവം. ബോംബ് ഘടിപ്പിച്ച വാഹനം അക്രമി ചെക്ക്‌പോയിന്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാൻ (ടി.ടി.പി)​ ഏറ്റെടുത്തു. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസിന് നേരെയും അക്രമികൾ വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്. ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ…

Read More

20 കോടിയുടെ ബംപർ അടിച്ചത് യുവതിക്ക് , ഭാഗ്യസമ്മാനം ലഭിച്ചതിന് പിന്നാലെ ആദ്യം ചെയ്തത്

കഴിഞ്ഞ ദിവസമാണ് കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപർ നറുക്കെടുത്തത്. ഒന്നാം സമ്മാനമായ 30 കോടി കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്,​. ഇതുവരെ ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല. ഓണം ബംപർ ജേതാവിനെ കുറിച്ചുള്ള ചർച്ചകൾക്കിടെ 20 കോടി ലോട്ടറിയടിച്ച യു.എസ് വനിതയെ കുറിച്ചുള്ള വാർത്തകളും ശ്രദ്ധ നേടുന്നുണ്ട്യ യു.എസിലെ വിർജീനിയ സ്വദേശിയായ യുവതിക്ക് 20 ലക്ഷം ഡോളർ അഥവാ 19.15 കോടി രൂപയാണ് ലോട്ടറി അടിച്ചത്,​ സാധാരണ ഗതിയിൽ 20 കോടിയൊക്കെ സമ്മാനം നേടുമ്പോൾ ആരായാലും ഒന്നു തുള്ളിച്ചാടിപ്പോകും….

Read More

92 ലക്ഷത്തിലധികം പേരുകൾ വെട്ടി,​ ബിജെപി സർക്കാർ എസ്ഐആർ നടപ്പാക്കിയത് ബംഗാൾ പിടിക്കാനെന്ന് മമത

കൊൽക്കത്ത : എസ്.ഐ.ആർ നടപ്പാക്കുന്നതിലൂടെ ബംഗാൾ പിടിച്ചെടുക്കാനുള്ള സ‌ർക്കാരിന്റെ നിർ‌ദ്ദേശമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർ‌ജി ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷകണക്കിന് വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയ ഗ്യാനേഷ് കുമാറിനെ 'വാനിഷ് കുമാർ' എന്ന് വിളിച്ച് മമത പരിഹസിക്കുകയും ചെയ്തു. ഹൂഗ്ലിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാനത്തുടനീളം 92 ലക്ഷത്തിലധികം സാധുവായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്ന് മമത പറഞ്ഞു. ഗ്രാമീണരെയും സ്ത്രീകളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം…

Read More

‘ഭീകരവാദം നടത്തുന്നവർക്ക് രക്ഷയില്ല’; യുഎന്നിൽ പാകിസ്ഥാനെതിരെ ജയ്ശങ്കറിന്റെ രൂക്ഷ വിമർശനം

ന്യൂയോർക്ക്: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. യുഎൻ പൊതുസഭയിൽ സംസാരിക്കവെ പാകിസ്ഥാന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് ‘തുടർച്ചയായി ഭീകരവാദം നടത്തുന്ന രാജ്യം’ എന്ന് ജയ്ശങ്കർ വിമർശിച്ചത്. ഭീകരവാദത്തെ സാധാരണവൽക്കരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ജയ്ശങ്കർ പറഞ്ഞു. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കും. ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന സമീപനങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം…

Read More

വ്യാജ സർട്ടിഫിക്കറ്റ് നൽകി ഗ്രീൻ ഇഗ്വാനയെ വിൽക്കാൻ ശ്രമം; പെറ്റ് ഷോപ്പ് ഉടമ വനംവകുപ്പിന്റെ പിടിയിൽ

തിരുവനന്തപുരം: വ്യാജ രേഖ തയ്യാറാക്കി സംരക്ഷിത വിദേശ ജീവിയായ ഗ്രീൻ ഇഗ്വാനയെ വിൽക്കാൻ ശ്രമിച്ച കേസിൽ പെറ്റ് ഷോപ്പ് ഉടമ അറസ്റ്റിൽ. കേരള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പേരിലാണ് വ്യാജരേഖ ഉണ്ടാക്കി ഇഗ്വാനയെ വിൽക്കാൻ ശ്രമിച്ചത്. വിഴിഞ്ഞം ചൊവ്വര സ്വദേശി ബിനോയ് എസ് മനോഹരൻ (32) ആണ് അറസ്റ്റിലായത്. വിളപ്പിൽ പഞ്ചായത്തിലെ 'പെറ്റ്സ് എംപോർ' എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇയാൾ. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഗ്രീൻ ഇഗ്വാനയെ കണ്ടെത്തിയത്. 1972ലെ വന്യജീവി സംരക്ഷണ…

Read More

കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങാൻ ഇനി എംഎൽഎ ഫണ്ടും; പ്രത്യേകാനുമതി നൽകി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സർക്കാരിന്‍റെ ഈ സുപ്രധാന തീരുമാനം. ഉത്തരവ് അനുസരിച്ച് ഒരു നിയമസഭാ മണ്ഡലത്തിൽ പരമാവധി മൂന്ന് ബസുകൾ വരെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങാൻ അനുവാദമുണ്ട്. ഈ ബസുകൾ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ യാത്രാവശ്യങ്ങൾക്കായിരിക്കും സർവീസുകളിൽ ആദ്യ മുൻഗണന നൽകുക. വാങ്ങാൻ ഉദ്ദേശിക്കുന്ന ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം,…

Read More

ഇന്നലെ പെയ്ത മഴക്ക് വന്നവ‌ർ അൺ എത്തിക്കൽ മാധ്യമ പ്രവർത്തനം നടത്തുന്നു, പ്രധാന മാധ്യമങ്ങൾ ആ നിലയ്ക്ക് പോകരുത്’; മാധ്യമ വിമർശനവുമായി മുഖ്യമന്ത്രി

തൃശൂർ: മാധ്യമപ്രവർത്തനത്തിൽ നിലവിലുണ്ടാകുന്ന മാറ്റങ്ങൾ എത്രത്തോളം ഗുണകരമാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍റെ മാധ്യമ വിമർശനം. മുൻകാലങ്ങളിൽ വാർത്തകളിൽ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന രീതിയുണ്ടായിരുന്നുവെന്നും എന്നാൽ ഇന്നത്തെ മാധ്യമരംഗത്ത് അതില്ലാതായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അന്ധമായി വിശ്വസിക്കുന്ന കാലമാണിത്. മുൻപ് പൊതുശൗചാലയങ്ങളിൽ തെറി എഴുതിയിരുന്നതുപോലെയാണ് ചിലർ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് സ്ത്രീകളാണെന്നും തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത്…

Read More

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; ഇന്ത്യ സഖ്യം യോഗം ചേരും

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യം ബുധനാഴ്ച യോഗം ചേരും. സഖ്യത്തിൽ നിന്ന് അകന്നുനിൽക്കുന്ന ആം ആദ്മി പാർട്ടിയെയും ഡിഎംകെയെയും ഉൾപ്പെടെ ഒപ്പം നിർത്താനുള്ള നീക്കങ്ങളും ആരംഭിച്ചു. ഇന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉയർത്തിയ വിയോജിപ്പുകളിൽ പിന്നീട് അനുനയത്തിലെത്തിയെങ്കിലും വിഷയത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

Read More

ക്രിമിനൽ കേസ് പ്രതികൾക്ക് കുരുക്ക്: എയ്ഡഡ് സ്‌കൂൾ നിയമനത്തിന് ഇനി മുതല്‍ പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ്. ക്രിമിനൽ കേസുകളിൽപ്പെട്ടവർ സർവീസിൽ പ്രവേശിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ നിയമന അംഗീകാരത്തിനായി സമർപ്പിക്കേണ്ട രേഖകളിൽ ഇനി പോലീസ് വെരിഫിക്കേഷൻ പെർഫോമയും ഉൾപ്പെടുത്തും. നിയമനാംഗീകാര അധികാരികൾ ഈ പെർഫോമയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട പോലീസ് അധികാരികളിൽ നിന്ന് റിപ്പോർട്ട് തേടണം. പോലീസ് റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമേ നിയമനത്തിന്…

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല,​ പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ വ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്തംബർ 28 തിങ്കളാഴ്ച ജില്ലാകളക്ടർമാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊല്ലം,​ ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപന വാർഡുകളിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒൻപത് ജില്ലകളിലാണ് നിലവിൽ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം,​ പത്തനംതിട്ട,​ കോട്ടയം,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം ,​ കോഴിക്കോട്,​ വയനാട് ജില്ലാകളക്ടർമാരാണ് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചത്….

Read More