സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയിൽ; ആശ്രമ കെട്ടിടത്തിൽനിന്ന് വീണ് യുവസന്യാസി മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനത്തിലുള്ള ഗുരുകൃപാ കുഞ്ച് ആശ്രമത്തിൽ സന്യാസി  കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. സംഭവം ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യൻ രസിക് ദുലാരി ശരൺ എന്നപേരിൽ അറിയപ്പെടുന്ന ദീപക് ലോധി (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് താഴേക്കുവീണാണ് അന്ത്യം.

Read More

‘മാസപ്പടിക്കേസിൽ എന്തുകൊണ്ട് ഇതുവരെ എഫ്ഐആർ ഇട്ടില്ല’; ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: സി എം ആർ എൽ, എക്സാലോജിക് മാസപ്പടിക്കേസിൽ പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എന്തുകൊണ്ടാണ് ഇതുവരെ എഫ് ഐ ആർ രജിസ്​റ്റർ ചെയ്യാത്തതെന്ന് വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി. ഗൗരവതരമായ കു​റ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും നടപടികൾ വൈകുന്നതിലെ അസംതൃപ്തി പ്രകടിപ്പിച്ച കോടതി മുദ്രവച്ച കവറിൽ വിവരങ്ങൾ കൈമാറണമെന്നും വിശദമായ വാദം കേൾക്കാമെന്ന് അറിയിക്കുകയും ചെയ്തു. കേസിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ സമർപ്പിച്ച…

Read More

ബെംഗളൂരുവിൽ നഗരസഭയുടെ പ്ലോട്ട് വൃത്തിയാക്കൽ തെളിയിച്ചത് 28 കാരിയുടെ കൊലപാതകം

ബെംഗളൂരു: ബെംഗളൂരു നഗരസഭയുടെ നേതൃത്വത്തിൽ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ വൃത്തിയാക്കുന്നതിനിടയിലുണ്ടായ ഒരു ശുചീകരണ യജ്ഞം ഞെട്ടിക്കുന്ന കൊലപാതക കേസ് തെളിയിച്ചു. 28 കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് തള്ളിയെന്ന കേസിൽ സാംപിഗെഹള്ളി പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശിയായ സാഗർ ചന്ദ്ര റാവത്ത് (32) ആണ് 28 കാരിയായ ഭാര്യ അനസൂയ ബെഹ്റയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരായ ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിൽ എത്തിയത്. സാഗർ ഒരു ഹോട്ടലിലും അനസൂയ…

Read More

മഹാരാഷ്ട്രയിൽ രൂക്ഷ വരൾച്ച; 265 താലൂക്കുകൾ വരൾച്ചാബാധിത മേഖലകളായി പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ വരൾച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ 358 താലൂക്കുകളിൽ 265 എണ്ണവും വരൾച്ചാബാധിതമായി സർക്കാർ പ്രഖ്യാപിച്ചു. ആകെ താലൂക്കുകളുടെ 74 ശതമാനത്തോളം വരുന്നതാണ് ഈ എണ്ണം. വരൾച്ചാ മാനേജ്മെന്റ് മാനുവലിലെ ‘ട്രിഗർ-1’ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. 25 ശതമാനത്തിലധികം മഴക്കുറവും തുടർച്ചയായി 21 ദിവസം മഴ ലഭിക്കാതിരുന്നതുമാണ് ‘ട്രിഗർ-1’ പ്രഖ്യാപനത്തിന് കാരണമായത്. വരൾച്ചാബാധിത മേഖലകളിൽ വിവിധ ആശ്വാസ നടപടികൾക്കും സർക്കാർ അനുമതി നൽകി. കർഷകർക്ക് ഭൂനികുതിയിൽ ഇളവ് നൽകും. കാർഷിക വായ്പകളുടെ തിരിച്ചടവ് താൽക്കാലികമായി നിർത്തിവയ്ക്കുകയും വിളവായ്പകൾ…

Read More

വ്യാജ പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരനിൽ നിന്ന് ഫൈൻ ചോദിച്ചു, കിട്ടാത്തതിനാൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു!

ബക്സർ: ബീഹാറിൽ ആൾമാറാട്ടം നടത്തി ട്രെയിനിൽ യാത്രക്കാരനിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും, പണം നൽകാത്തതിനെ തുടർന്ന് ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബീഹാർ ഭോജ്പൂർ ജില്ലയിലെ ബാരിസ്വാൻ സ്വദേശിയായ 25 കാരൻ രോഹിത് തിവാരിയാണ് അറസ്റ്റിലായത്. വൈശാലി ജില്ലക്കാരനായ 21 കാരൻ നിതിൻ കുമാറാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ ലേബററായി ജോലി ചെയ്തിരുന്ന നിതിൻ, ഹൈദരാബാദ്-ദാനപൂർ സ്പെഷ്യൽ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. വ്യാജ പൊലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് കോച്ചുകളിൽ…

Read More

ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വെൻഡിംഗ് മെഷീൻ; ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ സെൽഫ് വെൻഡിംഗ് മെഷീനുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിൽ ബെവ്‌കോ. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റിൽ മെഷീൻ സ്ഥാപിക്കും. ഇത് വിജയിച്ചാൽ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ നടപ്പാക്കാനാണ് തീരുമാനം. ബാങ്കുകളുടെ സഹകരണത്തോടെയാണ് വെൻഡിംഗ് മെഷീൻ സ്ഥാപിക്കുക. കുപ്പികൾ മെഷീനിൽ സ്റ്റോ‌ർ ചെയ്യും. ഉപഭോക്താക്കൾക്ക് ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം. തുടർന്ന് യുപിഐ, കാർഡ് എന്നീ മാർഗങ്ങളിലൂടെ പണമടയ്ക്കണം. പണമടച്ച് കഴിയുമ്പോൾ കുപ്പി മെഷീനിൽ നിന്നുതന്നെ ലഭ്യമാകും. ബില്ലും…

Read More

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുകിഴക്കൻ മദ്ധ്യപ്രദേശിനും സമീപ വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമർദം തുടരുന്നു. ഇന്ന് വൈകുന്നേരം വരെ, വടക്കുകിഴക്കൻ മദ്ധ്യപ്രദേശിലൂടെ തെക്കുകിഴക്കൻ ഉത്തർപ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തീവ്ര ന്യൂമർദമായി തുടരാൻ സാദ്ധ്യത. തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നതിനിടെ, അടുത്ത 12 മണിക്കൂറിൽ ഇത് ക്രമേണ ദുർബലമായി ശക്തി കൂടിയ ന്യൂനമർദ മേഖലയായി മാറാനും സാദ്ധ്യതയുണ്ട്. തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു….

Read More

മദ്യപാനത്തിനിടെ വാക്കുതർക്കം; ആലപ്പുഴയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ആലപ്പുഴ: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ആലപ്പുഴ ചുങ്കം സ്വദേശിയായ ആന്റണി വർഗീസ് ആണ് കൊല്ലപ്പെട്ടത്. ആലപ്പുഴ സ്വദേശിയായ അഫ്സലാണ് പ്രതി. വെള്ളിയാഴ്ച വൈകുന്നേരം ആന്റണിയും അഫ്സലും ഒരുമിച്ച് മദ്യപിച്ചെന്നാണ് വിവരം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ ആന്റണി കല്ലെടുത്ത് അഫ്സലിനെ എറിഞ്ഞു. ഇതിൽ പ്രകോപിതനായ അഫ്സൽ കൈയിലുണ്ടായിരുന്ന ചെറിയ കത്തി കൊണ്ട് ആന്റണിയുടെ വയറ്റിൽ കുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണമാകത്തക്ക വലിയ കുത്തായിരുന്നില്ലെന്നും രക്തം വാർന്നായിരിക്കാം യുവാവ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.

Read More

പ്രവാസികൾക്ക് ഇനി എളുപ്പത്തിൽ നാട്ടിലെത്താം; എയർ ഇന്ത്യയും ഫ്ലൈദുബായ്‌യും തമ്മിൽ പുതിയ കരാർ

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൂടുതൽ യാത്രാ സാദ്ധ്യതകൾ ഒരുക്കി എയർ ഇന്ത്യയും ഫ്ലൈദുബായിയും തമ്മിൽ പുതിയ കരാർ. ഇരുവിമാനക്കമ്പനികളുടെയും ശൃംഖലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കരാറിലൂടെ ദുബായ്, ഡൽഹി, മുംബയ് എന്നിവ പ്രധാന കണക്ഷൻ കേന്ദ്രങ്ങളാകും. കരാർ പ്രകാരം എയർ ഇന്ത്യ യാത്രക്കാർക്ക് ദുബായ് വഴി ഫ്ലൈദുബായിയുടെ 52 അധിക ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം. ഇതിൽ യൂറോപ്പിലെ 23, മിഡിൽ ഈസ്റ്റിലെ 21, ആഫ്രിക്കയിലെ ആറ്, കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് മേഖലയിലെ രണ്ട്…

Read More

വടകര എം.ഡി.എം.എ കേസ് ; മുഖ്യപ്രതി കീര്‍ത്തനയെ പങ്കാളി കുത്തി ; ഗുരുതരമായി പരിക്കേറ്റു

വടകര: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയായ കീര്‍ത്തനയ്ക്ക് പോലീസ് സ്‌റ്റേഷന്‍ പരിസരത്തുവെച്ച് കുത്തേറ്റു. വടകരയിലെ വനിതാ പോലീസ്‌റ്റേഷന് മുന്നിലിട്ട് പങ്കാളി ബിനീഷാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനീഷിനെ സംഭവസ്ഥലത്ത് നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കേസില്‍ കഴിഞ്ഞയാഴ്ച ജാമ്യം കിട്ടിയ കീര്‍ത്തന ജാമ്യവ്യവസ്ഥയുടെ ഭാഗമായി പോലീസ്‌സ്‌റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ പ്രതി കാത്തിരുന്നു കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ കീര്‍ത്തനയെ വടകര മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്്….

Read More