കറന്റുകട്ട് അരമണിക്കൂറ് പോലും സഹിക്കാന്‍ വയ്യ…! അപ്പോള്‍ 20 ദിവസമായി അട്ടപ്പാടിയിലെ 4 ആദിവാസി ഊരുകള്‍ ഇരുട്ടില്‍ ; പഠനവും ഭക്ഷണം ഉണ്ടാക്കലും മണ്ണെണ്ണവിളക്കിന്റെ വെട്ടത്തില്‍

അട്ടപ്പാടി: വൈദ്യുതി പ്രതിസന്ധിയില്‍ അരമണിക്കൂര്‍ നീളുന്ന പവര്‍കട്ട് പോലും കേരളത്തില്‍ വന്‍ വാര്‍ത്തയായി മാറുമ്പോള്‍ 20 ദിവസമായി വൈദ്യുതിയില്ലാതെ അട്ടപ്പാടിതയിലെ നാല് ആദിവാസി ഊരുകള്‍. സൈരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന തെരുവ് വിളക്കുകള്‍ മാത്രമാണ് ആശ്രയം. പ്രതിസന്ധി രൂക്ഷമായതോടെ രാത്രിയിലെ ജീവിതം ദുരിതപൂര്‍ണ്ണമായി മാറിയിരിക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായ കേന്ദ്രം എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ രാത്രിയില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. അതിശക്ത മായ മഴയെ തുടര്‍ന്നാണ് ഇവിടെ 20 ദിവസം മുമ്പ് വൈദ്യുതി സംവിധാനം തകരാറിലായത്. എന്നാല്‍ അത് പരിഹരിക്കാനോ…

Read More

ഭീകരതയ്ക്ക് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും: ഷെഹ്ബാസ് ഷെരീഫിന് ഇന്ത്യയുടെ കടുത്ത മറുപടി

ന്യൂയോർക്ക് സിറ്റി: യുഎൻ പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിക്കുകയും ഇന്ത്യയുമായുള്ള മുൻ സംഘർഷത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ അഭിനന്ദിക്കുകയും ചെയ്ത പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ഇന്ത്യ ശക്തമായ മറുപടി നൽകി. ഭീകരവാദത്തിന് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇന്ത്യ സ്വയം പ്രതിരോധിക്കുമെന്നും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ പെറ്റൽ ഗെലോട്ട് യുഎന്നിൽ വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യുഎൻ പൊതുസഭയിൽ സംസാരിക്കവെ, 2025-ലെ ഇന്ത്യയുമായുള്ള സംഘർഷത്തിൽ ഇടപെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്…

Read More

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം ; ഉമ്മന്‍ചാണ്ടി ആരോഗ്യഇന്‍ഷുറന്‍സ് വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് പ്രഖ്യാപിച്ച 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി' യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിയുടെ ഡി.പി.ആര്‍ (വിശദമായ പദ്ധതി രേഖ) തയാറാക്കുന്നതിനായി ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറും സംസ്ഥാന മുന്‍ ഇന്‍ഷുറന്‍സ് ഓംബുഡസ്മാനുമായ ഗിരീഷ് രാധാകൃഷ്ണന്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ്…

Read More

നടക്കാന്‍ കഴിയാത്ത അമ്മയെ വിട്ടുപോകാന്‍ യുവാവായ മകന്‍ കൂട്ടാക്കിയില്ല ; നോയിഡ ബസ് തീപിടിത്തത്തില്‍ മാതാവിനും പുത്രനും ദാരുണാന്ത്യം

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം രാജ്യത്തെ ഞെട്ടിച്ച നോയ്ഡ ബസ് തീപിടുത്തത്തില്‍ വെന്തുമരിച്ചവരില്‍ നടക്കാന്‍ കഴിയാത്ത അമ്മയും അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെട്ട് മകനും. അപകടം നടക്കുന്ന സമയത്ത് ഡല്‍ഹിയില്‍ നിന്ന് മഹോബയിലേക്ക് വരികയായിരുന്ന ബസ്സില്‍ 35-ലധികം യാത്രക്കാരുണ്ടായിരുന്നു. മഹോബ ബി.ജെ.പി ജില്ലാ ട്രഷറര്‍ നീരജ് ഗുപ്തയുടെ ഭാര്യ സുനിത, മകന്‍ ശശാങ്കുമാണ് മരണമടഞ്ഞത്. ചര്‍ഖാരി ടൗണിലെ രാജ്മന്ദിര്‍ പ്രദേശത്താണ് കുടുംബം താമസിച്ചിരുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള സുനിത ബസ്സിന്റെ ഏറ്റവും പിന്നിലെ സീറ്റിലാണ് സുനിതയും ശശാങ്കും ഇരുന്നിരുന്നത്….

Read More

30 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉച്ചയ്‌ക്ക്, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിഞ്ഞു

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരത്തെ ഗോ​ർ​ഖി​ഭ​വ​നി​ൽ നടക്കും. മ​ന്ത്രി​ ​കെ ​മു​ര​ളീ​ധ​ര​നാണ് നറുക്കെടുപ്പ് ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യുക.​ ​പൂ​ജ​ബ​മ്പ​ർ​ ​ടി​ക്ക​റ്റ് ​പ്ര​കാ​ശ​ന​വും​ ​നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന​ ​ലോ​ട്ട​റി​യു​ടെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി,​ ​അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സ​മ്മാ​ന​ത്തു​ക​ 30​കോ​ടി​യാ​ക്കി​യ​ ​ശേ​ഷ​മു​ള്ള​ ​തി​രു​വോ​ണം​ ​ബ​മ്പ​റി​ന്റെ​ ​ആ​ദ്യ​വി​ൽ​പ്പ​ന​യി​ലാ​ണ് ​ച​രി​ത്ര​നേ​ട്ടം.​ കൂ​ടു​ത​ൽ​ ​വി​ല്പ​ന​ ​ന​ട​ന്ന​ത് ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലാ​ണ് ​(20,95,300​ ​ടി​ക്ക​റ്റ്).​ ​തൃ​ശൂ​രാ​ണ് ​ര​ണ്ടാ​മ​ത് ​(10,62,00​),​ ​തി​രു​വ​ന​ന്ത​പു​രം​ ​(8,64,100​)​ ​മൂ​ന്നാ​മ​താ​ണ്. ​ രണ്ടാംസമ്മാനം…

Read More

വിമാനം തകർന്നുവീണു; കോംഗോയിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം 14പേർ മരിച്ചു

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. കോംഗോ സൈന്യമാണ് അപകടവിവരം പുറത്തുവിട്ടത്. കോംഗോയിലെ സൈനിക കോടതി മേധാവി ലഫ്റ്റനന്റ് ജനറൽ മുട്ടോംബോ കാറ്റലായി ടിയെൻഡെ, സായുധ സേനയുടെ ഓഡിറ്റർ ജനറൽ ലഫ്റ്റനന്റ് ജനറൽ ബാക്കുമി ലികുലിയ എന്നിവരാണ് കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥർ. രണ്ട് ജനറൽ ഓഫീസർമാർക്ക് പുറമെ, പ്രതിനിധി സംഘത്തിലെ 12 അംഗങ്ങളും വിമാനത്തിലെ ജീവനക്കാരും അപകടത്തിൽ മരണപ്പെട്ടതായി കോംഗോ സൈനിക വക്താവ് മേജർ ജനറൽ…

Read More

ഭിന്നശേഷിക്കാരിയുടെ വീൽചെയർ കേടാക്കി, വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; എയർ ഇന്ത്യയ്‌ക്ക് അഞ്ചരലക്ഷം പിഴ

ന്യൂഡൽഹി: ഭിന്നശേഷിക്കാരിയായ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയിൽ കോർട്ട് ഓഫ് ദി ചീഫ് കമ്മീഷണർ ഫോർ പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റീസ് (സിസിപിഡി കോടതി) എയർ ഇന്ത്യയ്‌ക്ക് 50,000 രൂപ പിഴ ചുമത്തി. ഇതിന് പുറമേ യാത്രക്കാരിക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരവും നൽകുകയും വേണം. വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും തന്റെ വീൽചെയർ കേടാക്കിയെന്നും പറഞ്ഞ് ഫാൽഗുനി മഹേശ്വരി എന്ന യുവതി നൽകിയ പരാതിയിലാണ് സിസിപിഡി കമ്മീഷണർ എസ് ഗോവിന്ദരാജയുടെ നടപടി. ഭിന്നശേഷിക്കാരോടുള്ള തങ്ങളുടെ സമീപനത്തെക്കുറിച്ച് എയർ…

Read More

കേരള തീരത്ത് ‘കള്ളക്കടൽ’, തിരമാലകൾ 1.5 മീറ്റർ വരെ ഉയരാം; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇന്ന് പുലർച്ചെ 2.30 മുതൽ സെപ്റ്റംബർ 28 പുലർച്ചെ 2.30 വരെ കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ…

Read More

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; ഒന്നാം പ്രതി അബ്‌ദുൾ സലാമിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പാലക്കാട്ട് ആർഎസ്‌എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അബ്‌ദുൾ സലാമിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്ന് ദൃക്‌സാക്ഷികളുടെയും വിസ്‌താരം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം നൽകിയത്. കഴിഞ്ഞ നാല് വർഷമായി ജയിലിൽ കഴിയുകയാണെന്നും സാക്ഷിവിസ്‌താരം കഴിഞ്ഞ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും അബ്‌ദുൾ സലാമിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, വിഷ്‌ണു പി എന്നിവർ…

Read More