കല്യാണം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കാൻ പറഞ്ഞു; മകൻ പിതാവിനെ കൊലപ്പെടുത്തി
ചണ്ഡിഗഡ്: കാമുകിയെ വിവാഹം കഴിക്കുന്നതിനായി 21 വയസുവരെ കാത്തിരിക്കാൻ പറഞ്ഞതിന് മകൻ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ചണ്ഡിഗഡ് പൊലീസ് ഹെഡ് കോൺസ്റ്റബിൾ നിതിൻ സിംഗ് ആണ് കൊല്ലപ്പെട്ടത്. സർക്കാർ ക്വാർട്ടേഴ്‌സിൽ ഇന്നലെയാണ് അദ്ദേഹത്തെ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നിതിന്റെ മകൻ അർമാൻ (18) അറസ്റ്റിലായി. സംഭവസ്ഥലത്തുനിന്ന് ഒരു നാടൻ തോക്കും കണ്ടെടുത്തിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം അർമാനും നിതിനുമായി വാക്കുതർക്കമുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. അർമാൻ തന്റെ അമ്മയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇവിടെനിന്ന്…