മൂന്നു വയസുകാരിയെ 60കാരന് വിവാഹം ചെയ്തുനൽകി; ഒമ്പത് ലക്ഷം രൂപ പ്രതിഫലം വാങ്ങിയ പിതാവ് അറസ്റ്റിൽ
ഇസ്ലാമാബാദ്: മൂന്നുവയസുകാരിയെ ഒമ്പത് ലക്ഷം രൂപ വാങ്ങി 60കാരന് കല്യാണം കഴിപ്പിച്ചുനൽകിയ പിതാവ് അറസ്റ്റിൽ. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ അതിർത്തി നഗരമായ ചമനിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് അബ്ദുൽ ബാഖിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വിവാഹം ചെയ്യാനായി പണം നൽകിയ സലാഹുദ്ദീൻ (60) ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെയും അമ്മയും നിലവിൽ പൊലീസ് സംരക്ഷണത്തിലാണ്. സംഭവം പുറത്തറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പഷ്തൂൺ സമൂഹത്തിൽ നിലനിൽക്കുന്ന 'വാൽവർ' എന്ന പരമ്പരാഗത…