പിറന്നാൾ സമ്മാനമായി അമ്മ വാങ്ങിനൽകിയത് തോക്ക്; സ്കൂളിൽ വെടിവയ്പ് നടത്തി 16കാരൻ, നാല് മരണം

വാഷിംഗ്ടൺ: പിറന്നാൾ സമ്മാനമായി അമ്മ വാങ്ങിനൽകിയ തോക്കുപയോഗിച്ച് സ്‌കൂളിൽ വെടിവയ്പ് നടത്തി 16കാരൻ. അമേരിക്കയിലെ ഒറിഗണിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്‌കൂളിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ആക്രമണത്തിൽ മൂന്ന് കുട്ടികളും ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. നാലുവയസുള്ള കുട്ടികളടക്കം ഒരു അദ്ധ്യപകനും വെടിവയ്‌പ്പിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗ്രിഫിൻ ജെ. ജോൺ എന്ന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. പ്രതിക്ക് തോക്ക് ലഭിച്ചത് അമ്മയിൽനിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 2026 ഓഗസ്റ്റിലാണ് ഷോണ്ടേ നിക്കേഴ്സൺ എന്ന പ്രതിയുടെ അമ്മ…

Read More

വീടിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കവെ അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു, കുട്ടിയുടെ ദേഹമാസകലം പൊള്ളല്‍; സംഭവം കൊല്ലത്ത്

കൊല്ലം: നെടുമ്പ ഉഗ്രാംകുന്ന് അജിത് ഭവനില്‍ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകന്‍ ആദിദേവ് (5) എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പൊള്ളലേറ്റത്. തിങ്കളാഴ്ച്ച ഉച്ചക്ക് വീട്ടില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കേയാണ് സംഭവം. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഒരുദിവസം എത്തിയത് പതിനഞ്ചോളം പേർ, വഴങ്ങാൻ വിസമ്മതിച്ചാൽ പൊള്ളലേൽപ്പിക്കും; കോവളത്തെ സ്പായിൽ 16കാരി നേരിട്ടത് ക്രൂരപീഡനം

തിരുവനന്തപുരം: പതിനാറുകാരിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് പൊലീസ്. ഒരു ദിവസം പതിനഞ്ചോളം പേർ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. വഴങ്ങാൻ വിസമ്മതിച്ചാൽ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ട്. തുടർച്ചയായ പീഡനത്തെത്തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായതായും വിവരമുണ്ട്. പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിന് ആളെ നിയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ബംഗളൂരുവിലുള്ള ഒരു യുവതി മുഖേന സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ കോവളത്തെത്തിച്ചതെന്നാണ് അന്വേഷണ…

Read More

കായിക അസോസിയേഷനുകളിൽ വ്യാപക ക്രമക്കേട്; വിജിലൻസ് പരിശോധനയിൽ ഗുരുതര കണ്ടെത്തലുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക അസോസിയേഷനുകളിലും സ്പോർട്സ് കൗൺസിലുകളിലും വ്യാപക ക്രമക്കേടുകൾ നടന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തൽ. ടെൻഡർ, ക്വട്ടേഷൻ നടപടികളിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അർഹതയില്ലാത്ത കായികതാരങ്ങളെ ചാമ്പ്യൻഷിപ്പുകളിൽ ഉൾപ്പെടുത്താൻ ശ്രമിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

സ്വർണ വില പിടിവിട്ട് താഴോട്ട് ; ഉച്ചക്ക് ശേഷം വാങ്ങുന്നവർക്ക് ലാഭം! കുറഞ്ഞത് 1440 രൂപ, നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചക്ക് ശേഷം വീണ്ടും വിലയിടിവ്. നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായി സ്വർണ വില.

Read More

‘ബംഗ്ലാദേശിലും ഫ്രാൻസിലും സംഭവിച്ച പോലെ, ഇന്ത്യയിലും ഭരണമാറ്റത്തിനുള്ള ശ്രമങ്ങൾ നടക്കുന്നു’,- ആർഎസ്എസ് മേധാവി

ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് വിജയിക്കില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഫ്രാൻസിലും ബംഗ്ലാദേശിലും നേപ്പാളിലും ഉണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിജയദശമി ദിനത്തിൽ നടത്തിയ വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദഹം. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധങ്ങൾക്കിടെ ഭരണമാറ്റം സംബന്ധിച്ച ചർച്ചകൾ ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പാശ്ചാത്യ രാജ്യങ്ങളിൽ വലിയ മാറ്റങ്ങളുടെ കാറ്റ് വീശുകയാണെന്നും ഫ്രാൻസിലും ബംഗ്ലാദേശിലും നേപ്പാളിലും സംഭവിച്ചത് പരിശോധിക്കണമെന്നും ഭാഗവത് പറഞ്ഞു. ഇന്ത്യയിലും സമാനമായ ശ്രമങ്ങൾ…

Read More

‘പാരീസ് മുസ്ലിം നഗരമാകും’; മാക്രോണിനെതിരെ ട്രംപ്, ഇറാനെതിരായ ആക്രമണം തുടരുമെന്നും മുന്നറിയിപ്പ്

ന്യൂയോർക്ക്: ഇറാൻ യുദ്ധത്തിനെതിരായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വിമർശനം വ്യാജവാർത്തയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ അമേരിക്കൻ ആക്രമണമാണ് നിലവിലെ ഊർജപ്രതിസന്ധിക്ക് കാരണമെന്ന മാക്രോണിന്റെ പ്രസ്താവനയെന്ന നിലയിൽ പ്രചരിച്ച വാർത്ത തികച്ചും വ്യാജമാണെന്ന് ട്രംപ് പറഞ്ഞു. ഫ്രാൻസിലെ കലാപങ്ങൾക്ക് കുടിയേറ്റക്കാരാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു. പാരീസ് വൈകാതെ മുസ്ലിം നഗരമായി മാറുമെന്ന പരാമർശവും നടത്തിയ ട്രംപ്, അതിർത്തികൾ അടച്ച് കുടിയേറ്റം തടയണമെന്ന് മാക്രോണിനോട് ആവശ്യപ്പെട്ടു.

Read More

കിഫ്‌ബി കടമെടുപ്പിൽ ധനവകുപ്പിന്റെ എതിർപ്പ് മറികടന്നു; കൂടുതൽ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: മുൻസർക്കാരിന്റെ കാലത്തെ കിഫ്‌ബി കടമെടുപ്പിനെ അന്നത്തെ ധനവകുപ്പ് എതിർത്തതിൽ കൂടുതൽ തെളിവുകൾ പുറത്ത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിധിയെ കടമെടുപ്പ് ബാധിക്കുമെന്നും വലിയ പലിശ ബാദ്ധ്യയുണ്ടാക്കുമെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ മുന്നറിയിപ്പ് നൽകിയിരുന്നു. 2023 ജൂൺ ആറിന് നടന്ന യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. കിഫ്‌ബിക്ക് അധിക ഗ്യാരണ്ടി നൽകുന്നതുമായി ബന്ധപ്പെട്ട യോഗത്തിലാണ് ബിശ്വനാഥ് സിൻഹ ധനകാര്യ വകുപ്പിന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, ഇതുമറികടന്ന് അടുത്ത മൂന്നുവർഷത്തേക്ക് കിഫ്‌ബിക്ക് അധിക…

Read More

യൂസഫ് പഠാന്റെ വർഷങ്ങൾ നീണ്ട ഭൂമിത്തർക്കത്തിന് വിരാമം; ബിജെപി സർക്കാരിന്റെ അനുമതിയോടെ ഒത്തുതീർപ്പായി

വഡോദര: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ പ്രവർത്തകനുമായ യൂസഫ് പഠാന്റെ വർഷങ്ങൾ നീണ്ട ഭൂമിത്തർക്കത്തിന് ഗുജറാത്ത് സർക്കാരിന്റെ അനുമതിയോടെ ഒത്തുതീർപ്പായി. വഡോദരയിലെ താൻഡൽജയിൽ പഠാൻ കുടുംബത്തിന്റെ വീടിനോടു ചേർന്നുള്ള ഏകദേശം 0.247 ഏക്കർ ഭൂമിയുടെ പകുതി സൗജന്യമായി നൽകാനും ശേഷിക്കുന്ന പകുതി നിശ്ചിത തുക ഈടാക്കി കൈമാറാനുമാണ് ഗുജറാത്ത് സർക്കാരിന്റെ നീക്കം. ബാക്കി പകുതിയുടെ വില ഏകദേശം പത്ത് കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ദേശീയതലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രമുഖ കായികതാരങ്ങൾക്കായുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഉപയോഗിച്ചാണ് വസ്തുവിന്റെ…

Read More

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരെ ആക്രമണം; കൈക്കുഞ്ഞടക്കം എട്ട് പേരെ മർദിച്ചു, നാലുപേർ കസ്റ്റഡിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം. കാക്കത്താനം സ്വദേശി ശരത് കുമാറിനും കുടുംബത്തിനുമാണ് ഇന്നലെ രാത്രി മർദനമേറ്റത്. ശരത്തും കുട്ടികളുമടക്കം എട്ടുപേർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അക്രമികളുടെ വാഹനം ഇടിച്ചതോടെയാണ് തർക്കമുണ്ടായത്. ഇത് ചോദ്യം ചെയ്തതോടെ കുടുംബത്തെ സംഘം മർദിക്കുകയായിരുന്നു. കൈക്കുഞ്ഞടക്കം കുടുംബത്തിലെ എട്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Read More