പിണറായി വിജയനെതിരായ കൈക്കൂലി കേസ്; ഹർജിയിൽ വാദം ബുധനാഴ്ച, കേൾക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച്

ന്യൂഡൽഹി: സി.എം.ആർ.എൽ – എക്സലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഹർജിയിൽ ബുധനാഴ്ച വാദം കേൾക്കും.

Read More

സമുദ്രത്തിനടിയിലെ ആശയവിനിമയ കേബിളുകൾ ലക്ഷ്യം; ആഗോള ഇന്റർനെറ്റ് സംവിധാനം തകര്‍ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

തെഹ്‌റാൻ: പ്രാദേശിക സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായാൽ സമുദ്രത്തിനടിയിലൂടെ കടന്നുപോകുന്ന ആശയവിനിമയ കേബിളുകൾ ലക്ഷ്യമിടുമെന്ന് ഇറാൻ. ഇതിലൂടെ ആഗോള ഇന്റർനെറ്റ് സംവിധാനത്തെ തകർക്കുമെന്നാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) ഭീഷണി. അതേസമയം, ഇറാനെതിരായ യുദ്ധത്തിൽ ഇടപെടാതിരുന്ന റഷ്യയോട് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്ക സാമ്പത്തികമായും സൈനികമായും ഇറാനെ നേരിടുകയാണെന്നും റഷ്യയുടെ നിലപാട് സ്വാഗതാർഹമാണെന്നും ട്രംപ് പറഞ്ഞു.

Read More

കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴസാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച…

Read More

21 ദിവസം പൊതുഅവധി,​ ​2027ലെ അവധിദിനങ്ങൾ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ 2027​ലെ​ ​പൊ​തു​ ​അ​വ​ധി​ദി​ന​ങ്ങ​ളും​ ​നി​യ​ന്ത്രി​ത​ ​അ​വ​ധി​ ​ദി​ന​ങ്ങ​ളും​ ​സം​ബ​ന്ധി​ച്ച് ​പൊ​തു​ഭ​ര​ണ​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ങ്ങി.​ ​ അ​വ​ധി​ ​ദി​ന​ങ്ങ​ൾ​ ​ഇ​ങ്ങ​നെ​:​ ​ ജ​നു​വ​രി​ 2​-​ ​മ​ന്നം​ ​ജ​യ​ന്തി,​ 26​-​ ​റി​പ്പ​ബ്ളി​ക് ​ദി​നം.​ ​മാ​ർ​ച്ച് 4​-​ ​അ​യ്യാ​ ​വൈ​കു​ണ്ഠ​സ്വാ​മി​ ​ജ​യ​ന്തി​ ​(​നി​യ​ന്ത്രി​ത​ ​അ​വ​ധി​),​ 6​-​ ​ശി​വ​രാ​ത്രി,​ 10​-​ ​ഈ​ദു​ൽ​ഫി​ത്ത​ർ,​ 25​-​ ​പെ​സ​ഹ​ ​വ്യാ​ഴം,​ 26​-​ ​ദുഃ​ഖ​വെ​ള്ളി.​ ​ഏ​പ്രി​ൽ​ 1​-​ ​ബാ​ങ്ക് ​വാ​ർ​ഷി​ക​ ​ക​ണ​ക്കെ​ടു​പ്പ് ​(​നെ​ഗോ​ഷ്യ​ബി​ൾ​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​ആ​ക്ട് ​പ്ര​കാ​രം​),​ 14​-​ ​അം​ബേ​ദ്കർ​ ​ജ​യ​ന്തി,​ 15​-​ ​വി​ഷു.​ ​മേ​യ് 1​-​ ​മേ​യ്ദി​നം,​…

Read More

കൊച്ചിയിലെ സിനഗോഗ് തീയിട്ടതിന് പിന്നിലും ബിഷ്ണോയ് സംഘം? എബിൻ പോൾ ബിഷ്ണോയ് ഗ്രൂപ്പംഗമെന്ന് സംശയം

കൊച്ചി : എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിലെ പ്രതി എബിൻ പോളിന് ഗുണ്ടാസംഘമായ ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയം. ടെലഗ്രാമിന്റെ ബിഷ്ണോയ് അനുകൂല ഗ്രൂപ്പുകളിൽ എബിൻപോൾ സജീവമായി ഇടപെട്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോർട്ടുണ്ട്. അക്രമം നടത്താൻ എബിന് നിർദ്ദേശം ലഭിച്ച ടെലഗ്രാം ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം. കൂടാതെ എബിന്റെ ഫോൺ സെർച്ച് ഹിസ്റ്ററിയിൽ ലോറൻസ് ബിഷ്ണോയിയെ കുറിച്ച് തെരഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാ ംഗ്രൂപ്പിലെ ബോസ് എന്ന ഐ.ഡിയിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് സിനഗോഗിന്…

Read More

കണ്ണൂരില്‍ കെ കെ രാഗേഷ് തുടരും ; സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

കണ്ണൂർ: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തുടരും. കെ വി സക്കീര്‍ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. എം ശ്രീധരന്‍, എം സി രാഘവന്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. ജില്ലാ കമ്മിറ്റിയില്‍ എട്ട് ക്ഷണിതാക്കളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ നാരായണന്‍, എം സുകുമാരന്‍, എം രതീഷ്, സി ടി അനീഷ്, പി മുകുന്ദന്‍, എ കെ ബീന, സി രജനി, ബാബു വാഴയില്‍ എന്നിവരാണ് ക്ഷണിതാക്കള്‍. സിപിഐഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റി…

Read More

ജമ്മു കാശ്‌മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാസേന,​ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ രജൗരിയിൽ വനത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാസേന. ഇവിടെ നിന്നും ഗ്രനേഡുകളും എകെ -47 തോക്കിൽ ഉപയോഗിക്കുന്ന തിരകളും മാഗസിനും അടക്കമുള്ള ആയുധശേഖരം പിടിച്ചെടുത്തു. ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യത്തിലെ റൈഫിൾസ് വിഭാഗം വനപ്രദേശം വളഞ്ഞ് വിശദമായ പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്‌ക്കിടെ കാട്ടിനുള്ളിലെ ഗുഹയിൽ ഒളിത്താവളം കണ്ടെത്തി. ഇതിനുള്ളിൽ നിന്നും ഒമ്പത് ഗ്രനേഡുകളും,​ എകെ-47 തോക്കിൽ ഉപയോഗിക്കുന്ന ഒരു മാഗസിൻ, 18 വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. സുരക്ഷാസേനയുടെ…

Read More

ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ ഒഴിവാക്കണം; ഇറ്റലിയിലെ പ്രതിഷേധങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

റോം: ജീവിതച്ചെലവ് വർദ്ധിക്കുന്നതിനെതിരെ ഇറ്റലിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ തുടർന്ന് രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. ഇറ്റലിയിലെ മിലാനിൽ അടക്കം പ്രതിഷേധ പ്രകടനങ്ങൾ സംഘർഷത്തിൽ കലാശിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എക്‌സിലൂടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം പുറപ്പെടുവിച്ചത്. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ നടക്കുന്ന മേഖലകളിൽ നിന്നും ഇന്ത്യൻ പൗരന്മാർ വിട്ടുനിൽക്കണമെന്ന് എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനായി റോമിലെ ഇന്ത്യൻ എംബസിയുടെയും മിലാനിലെ ഇന്ത്യൻ കോൺസുലേറ്റ്…

Read More

വർക്കലയിൽ വിദേശ വനിതയെ ആക്രമിച്ചെന്ന പരാതി; പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വർക്കല ഓടയം സ്വദേശി ഷഹദാണ് അയിരൂർ പൊലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഷഹദ് വിദേശ വനിതയെ ആക്രമിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് പോകവേ അജ്ഞാതൻ തന്നെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ബ്രിട്ടീഷ് വനിത വർക്കല ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷഹദ് പിടിയിലാകുന്നത്.

Read More

137 കാൻസർ മരുന്നുകൾക്ക് 70% വരെ വിലക്കുറവ്; പുതിയ നിരക്ക് നവംബർ 9 മുതൽ

ന്യൂഡൽഹി: രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ. മരുന്നുകളുടെ വ്യാപാര ലാഭവിഹിതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയ ഔഷധ വിലനിർണയ അതോറിറ്റിയായ എൻപിപിഎയാണ് നടപടി സ്വീകരിച്ചത്. പുതുക്കിയ വില നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും.

Read More