നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രത്യേക സംഘം അന്വേഷിക്കും , ബൈജു കെ പൗലോസിന് അന്വേഷണ ചുമതല

കൊച്ചി: മൂന്നുപേരുടെ ജീവൻ കവർന്ന എറണാകുളം നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് സംഘം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല ഉള്ളത്. മദ്യപിച്ച് അമിതവേഗതയില്‍ കാര്‍ ഓടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ കയ്യേറ്റശ്രമം നടന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രതികള്‍ക്ക് കനത്ത കാവലൊരുക്കിയിരുന്നു.

Read More

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്‌സ് സൗദി പൊലീസിന്റെ കസ്റ്റഡിയിൽ

ജിദ്ദ : ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്‌സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി അയ്യൻകൊല്ലി സ്വദേശികളുടെ മകളാണ് 32കാരിയായ ഫിലോമിന. സൗദിയിൽ നിരോധിക്കപ്പെട്ട മരുന്നുകൾ ഫിലോമിനയുടെ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഫിലോമിനയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കഴിഞ്ഞ മൂന്നുവർഷമായ റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ്. ഫിലോമിന. വാർഷികാവധി കഴിഞ്ഞ ഈ മാസം 10ന് ഫിലോമിന ബംഗളുരുവിൽ നിന്നുള്ള വിമാനത്തിൽ ജിദ്ദയിൽ…

Read More

പേരിനൊപ്പം ഇന്ദിര ഗാന്ധി വേണ്ട, ഇനി എല്ലാം ‘പിഎം’ ; സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേര് മാറ്റാൻ കേന്ദ്രം

ന്യൂഡല്‍ഹി : ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന നാല് പ്രധാന പെൻഷൻ, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേരുകൾ മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ദിരാഗാന്ധിക്ക് പകരം 'പ്രധാനമന്ത്രി' (പി.എം) എന്ന പേര് ചേർത്തായിരിക്കും പദ്ധതികൾ ഇനി അറിയപ്പെടുക. ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി, വയോജന പെൻഷൻ പദ്ധതി, വിധവ പെൻഷൻ പദ്ധതി എന്നിവയുടെ പേരുകളാണ് ഇത്തരത്തിൽ മാറ്റുന്നത്.

Read More

അവസാനം കളത്തിലിറങ്ങാൻ വിജയ്; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ ടിവികെ പങ്കെടുക്കും

ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ തമിഴക വെട്രി കഴകം (ടിവികെ)​. നാളെ ചെന്നൈയിൽ നടക്കുന്ന പൊതുയോഗത്തിൽ ടിവികെ മന്ത്രി രാജ് മോഹനും പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ തമി‌ഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിജയ്‌യുമുള്ള ചിത്രം യോഗത്തിന്റെ പോസ്റ്ററിലുണ്ട്. ഡൽഹിയിലെ പ്രതിഷേധത്തിൽ ടിവികെ പങ്കെടുക്കാത്തത് വലിയ ചർച്ചയായിരുന്നു. രാഹുൽ ഗാന്ധി ഒക്ടോബർ 10ന് ചെന്നൈയിലെത്തി മുഖ്യമന്ത്രി വിജയ്‌യുമായി…

Read More

മീററ്റ് ‘നീല ഡ്രം’ കൊലക്കേസ്; മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

മീററ്റ്: രാജ്യത്തെ നടുക്കിയ മീററ്റ് നീല ഡ്രം കൊലക്കേസിൽ പ്രതികളായ മുസ്‌കാൻ റസ്‌തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും വധശിക്ഷ വിധിച്ച് കോടതി. മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തർപ്രദേശ് മീററ്റിലെ പ്രാദേശിക കോടതി ബുധനാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്. 126 തവണ വാദം കേട്ടതിനും 22 സാക്ഷികളുടെ മൊഴികൾ പരിശോധിച്ചതിനും ശേഷമാണ് ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്ര ശിക്ഷ വിധിച്ചത്. സൗരഭിനെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയെന്നും മൃതദേഹം കഷണങ്ങളാക്കി നീല…

Read More

സംസ്ഥാനത്ത് നാളെ തുലാവർഷം എത്തും ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകള്‍ക്ക് നാളെ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ഭൂമി നേരിടുന്നത് കടുത്ത ഭീഷണി; അധികകാലം പിടിച്ചുനിൽക്കാനാകില്ല, ജീവിക്കാൻ മികച്ച ഗ്രഹങ്ങൾ വേറെയുള്ളതിന് സാദ്ധ്യത

ജീവജാലങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയ ഒരേയൊരു ഗ്രഹം ഭൂമിയാണ്. എന്നാൽ ജീവജാലങ്ങൾക്ക് ഭൂമിയേക്കാൾ മികച്ച സാഹചര്യങ്ങൾ നൽകാൻ കഴിയുന്ന മറ്റ് 'ലോകങ്ങൾ' പ്രപഞ്ചത്തിലുണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. 'സൂപ്പർ ഹാബിറ്റബിൾ വേൾഡ്‌സ്' എന്നാണ് ഈ ഗ്രഹങ്ങളെ വിശേഷിപ്പിക്കുന്നത്. ഇവയിൽ കൂടുതൽ അനുകൂലമായ കാലാവസ്ഥയും ധാരാളം ജലലഭ്യതയും ഉണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, ഭൂമിയിലേക്കാൾ അധികം വർഷം ജീവൻ നിലനിൽക്കാനും പരിണമിക്കാനും സഹായിക്കുന്ന സാഹചര്യങ്ങൾ ഇത്തരം ഗ്രഹങ്ങളിലുണ്ടാകാമെന്നുമാണ് നിഗമനം. എന്നാൽ നിലവിൽ ഇത്തരത്തിൽ ഒരു ഗ്രഹവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജീവൻ വികസിക്കാനും അഭിവൃദ്ധി…

Read More

‘നെൽകൃഷിയുടെ സംരക്ഷകൻ ’ ചെറുവയൽ രാമൻ അന്തരിച്ചു

കൽപ്പറ്റ: വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്. 74ാം വയസിലായിരുന്നു അന്ത്യം. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Read More

ശബരിമലയിൽ അരവണ നിർമാണം പുനരാരംഭിച്ചു; ദിവസം ഒന്നരലക്ഷം ടിൻ ഉൽപാദിപ്പിക്കും

പത്തനംതിട്ട: പ്ലാന്റ് നവീകരണം പൂർത്തിയായതോടെ ശബരിമലയിൽ അരവണ നിർമാണം പുനരാരംഭിച്ചു. നിലവിൽ പ്രതിദിനം ഒന്നരലക്ഷത്തോളം ടിൻ അരവണയാണ് ഉൽപാദിപ്പിക്കുക. ഒക്ടോബർ 20ന് ശേഷം ഉൽപാദനം മൂന്നരലക്ഷത്തോളം ടിന്നായി ഉയർത്താനാകുമെന്നാണ് റിപ്പോർട്ട്.

Read More

ഈ ആഴ്‌ച മുഴുവൻ മഴ? നാളെ കനക്കും, നാല് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. 15/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര…

Read More